എൽ പി എസ് വള്ളക്കടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി എസ് വള്ളക്കടവ് | |
---|---|
വിലാസം | |
വള്ളക്കടവ് എൽ. പി. എസ് ,വള്ളക്കടവ് , വള്ളക്കടവ് പി.ഒ. , 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0471 2501525 |
ഇമെയിൽ | vallakkadavulps2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43321 (സമേതം) |
യുഡൈസ് കോഡ് | 32141000128 |
വിക്കിഡാറ്റ | Q64037358 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 88 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 147 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 232 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വാഹിദ ബീവി. എ |
പി.ടി.എ. പ്രസിഡണ്ട് | സുധീർ. ഇ |
എം.പി.ടി.എ. പ്രസിഡണ്ട് | റജില. എ |
അവസാനം തിരുത്തിയത് | |
12-01-2022 | 43321 |
ചരിത്രം
വളളക്കടവ് എൽ.പി.എസ്. ആമുഖം തിരുവനന്തപുരം കോർപ്പറേഷന്റെ പരിധിയിലാണ് ഈ സ്കൂൾ വരുന്നത്. വള്ളക്കടവ് വാർഡിൽ കിഴക്കു പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന വള്ളക്കടവ് ജമാഅത്ത് പള്ളിയുടെ അടുത്താണ് ഈ സ്കൂളിന്റെ സ്ഥാനം. സ്കൂളിൽ നിന്നും അഞ്ച് കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന കുട്ടികളാണ് ഇവിടെ പഠിക്കാനായി എത്തുന്നത്.
ചരിത്രം വിദ്യാഭ്യാസ – സാമൂഹ്യ – സാമ്പത്തിക മേഖലകളിൽ പിന്നോക്കാ വസ്ഥയിലുള്ള ജനങ്ങൾ തിങ്ങിപാർത്തിരുന്ന പ്രദേശമായിരുന്നു വള്ളക്കടവ്, മുസ്ലിം സമുദായത്തിൽപെട്ട അംഗങ്ങളാണ് കൂടുതലും ഈ പ്രദേശത്ത് താമസിച്ചിരുന്നത്. അതിനാൽ പെൺകുട്ടികളെ 10 വയസിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന സമ്പ്രദായം നിലവിലില്ലായിരുന്നു. ഈ അവസരത്തിൽ ശ്രീമാൻ എം.കെ.അസീസ് സാഹിബിന്റെയും ജമഅത്ത് ഭാരവാഹികളുടെയും ശ്രമഫലമായി ശ്രീ. സി.എച്ച്.മുഹമ്മദ്കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ ഈ സ്കൂൾ സ്ഥാപിതമായി.
01.06.1976 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ മാനേജരായി
വള്ളക്കടവ് എ.കെ.അസീസ് നഗറിലെ ഐക്യഭവനിൽ താമസക്കാരനായ അസീസ് സാഹിബ് അവർകളും ഹെഡ്മിസ്ട്രസ്സായി നബീസത്ത് ബീവിയും ചുമതലയേറ്റു.
ഒന്നാം ക്ലാസിൽ 6 ഡിവിഷനിലായി 249 കുട്ടികളും 6 പ്രൈമറി അദ്ധ്യാപിക
മാരേയും ഒരൂ അറബി അദ്ധ്യാപകനേയും ചേർത്ത് 7 അദ്ധ്യാപകർ ചുമതലയേറ്റു. 1979-1980 കാലഘട്ടത്തിൽ ഈ സ്കൂളിനോട് ചേർന്ന് വി.എം.ജെ യു.പി.എസ്സും കൂടി ആരംഭിച്ചു. ഈ മാനേജുമെന്റിന്റെ കീഴിൽ തന്നെ 1984 കാലഘട്ടമായപ്പോഴേക്കും ഹൈസ്കൂളും തുടർന്ന് 1993 ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും പ്രവർത്തനം ആരംഭിച്ചു.
1978-79 ൽ 19 ഡിവിഷനുകളിലായി 874 കുട്ടികളും 19 പ്രൈമറി
അദ്ധ്യാപകരും 3 അറബി അദ്ധ്യാപകരും ഇവിടെയുണ്ടായിരുന്നു. നോർത്ത് സബ് ജില്ലയിൽ പ്രൈമറി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൽ പഠിച്ചിരുന്ന വിദ്യാലയമാരുന്നു വള്ളക്കടവ് എൽ.പി.എസ്സ്. 1989 കാലഘട്ടമായ പ്പോഴേക്കും ഇരുപത് ഡിവിഷനായി കുറഞ്ഞു. ക്രമേണ ഡിവിഷനുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. അന്താരാഷ്ട വിമാനത്താവളത്തിന്റെ വികസനത്തോടനുബന്ധിച്ച് സ്ഥലമെടുപ്പിന്റെ ഭാഗമായി ഈ പ്രദേശത്തെ ആളുകളെ കുടിയൊഴിപ്പിക്കുകയും ധാരാളം ആളുകൽ ഈ പ്രദേശത്തു നിന്നും താമസം മാറി പോവുകയും ചെയ്തു. 2005-2006 വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ഒന്നാം ക്ലാസ് കൂടി ആരഭിച്ചു. വള്ളക്കടവ് സ്വദേശിയാണ് ഇപ്പോഴത്തെ മാനേജർ.
പ്രഥമാധ്യാപികയായ ശ്രീമതി. റഷീദ.എം ഉൾപ്പെടെ 9 അദ്ധ്യാപകരും 156
വിദ്യാർഥികളും ഇപ്പോൾ നിലവിലുണ്ട്.
ഭൗതികസൗകര്യങ്ങൾ
സ്ക്കൂളിനു ചുറ്റു മതിലുണ്ട്. വിശാലമായ കളിസ്ഥലമുണ്ട്.
കുടിവെള്ളം, വൈദ്യുതി സൗകര്യം(എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും)ഉണ്ട്. എല്ലാ ക്ലാസുകളിലും ആവശ്യത്തിനു ഉപകരണങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾ ബുൾ
2010-11 അധ്യയനവർഷം മുതൽ പെൺകുട്ടികൾക്കായുള്ള ബുൾ ബുൾ പ്രവർത്തനം ആരംഭിച്ചു.ഇതിൽ 12 കുട്ടികൾ സജീവ പ്രവർത്തകരാണ്.ഇവർക്ക് പ്രത്യേക യൂണിഫോമുണ്ട്. സ്കൂൾ പ്രവർത്തനങ്ങളിൽ ഇവർ ചുമതലകൾ നിർവഹിക്കാറുണ്ട്.ഓരോ അധ്യയനവർഷവും മ്യൂസിയത്തിൽ വച്ചു നടത്താറുള്ള ബുൾ ബുൾ മീറ്റിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്.വെള്ളിയാഴ്ച ഒരു ദിവസം കുട്ടികൾ ബുൾ ബുൾ യൂണിഫോമിൽ വരുകയും അവർക്ക് വേണ്ട ക്ലാസ് ടീച്ചർ നൽകുകയും ചെയ്യുന്നു.
- ഇംഗ്ലീഷ് പ്രവർത്തനങ്ങൾ
ക്ലാസ് റൂം പ്രവർത്തനങ്ങളിൽ കൊറിയോഗ്രാഫി,കഥകൾ,പാട്ടുകൾ,സ്കിറ്റുകൾ,സംഭാഷണങ്ങൾ എന്നിവ ഓരോ ക്ലാസ്സും നടത്തുന്നു.എല്ലാ മാസവും ബാലസഭകളിൽ മികച്ചവ അവതരിപ്പിക്കുന്നു.ടീച്ചറിന്റേയും കുട്ടികളുടേയും ആശയവിനിമയം ഇംഗ്ലീഷിൽ തന്നെ നടത്തുന്നു.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മാനേജർ - ശ്രീ.സൈഫുദ്ദീൻ ഹാജി - വള്ളക്കടവ്
മുൻ സാരഥികൾ
എ.നബീസത്ത് ബീവി ഹെഡ് മിസ്ട്രസ്സ്(01-06-1976 to 30-05-1998)
എ.എം.ഐഷാ ബീവി ഹെഡ് മിസ്ട്രസ്സ്(01-06-1998 to 31-03-2000) കെ.എച്ച്.ആമിനാമ്മാൾ ഹെഡ് മിസ്ട്രസ്സ് (01-04-2000 to 31-05-2004)
ക്രമ നമ്പർ | |||
---|---|---|---|
ക്രമ നമ്പർ |
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വള്ളക്കടവ് പള്ളിക്ക് ഇടതു വശം. |
{{#multimaps: 8.5267144,76.8795933 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43321
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ