ഹോളി ഫാമിലി എൽ പി ജി എസ് അങ്കമാലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹോളി ഫാമിലി എൽ പി ജി എസ് അങ്കമാലി | |
---|---|
വിലാസം | |
അങ്കമാലി ഹോളി ഫാമിലി എൽ പി സ്കൂൾ അങ്കമാലി , അങ്കമാലി പി.ഒ. , 683572 , എറണാകുളം ജില്ല | |
സ്ഥാപിതം | 29 - 4 - 1928 |
വിവരങ്ങൾ | |
ഫോൺ | 0484 2458626 |
ഇമെയിൽ | hflps1212@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25420 (സമേതം) |
യുഡൈസ് കോഡ് | 32080200404 |
വിക്കിഡാറ്റ | Q99509678 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | അങ്കമാലി മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 228 |
പെൺകുട്ടികൾ | 252 |
ആകെ വിദ്യാർത്ഥികൾ | 480 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടി ഡി ഡീന |
പി.ടി.എ. പ്രസിഡണ്ട് | ജയേഷ്കുമാർ സി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജുബൈരിയാത്ത് ബീവി |
അവസാനം തിരുത്തിയത് | |
12-01-2022 | 25420 |
...
അങ്കമാലി പട്ടണത്തിൻ്റെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി എൽ .പി .സ്കൂൾ .1928 ലാണ് ഈ വിദ്യാലയംസ്ഥാപിതമായത് .ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺവെൻറ് അങ്കമാലിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .
.............................
ചരിത്രം
അങ്കമാലിയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു സുന്ദര ദിനമാണ് 1928 ഏപ്രിൽ 29 .അന്നാണ് എറണാകുളം അതിരൂപതയിലെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മുള എടുത്തത്. അതേ വർഷം മെയ് 21ന് പൊട്ടി വിടർന്ന വസന്തം പോലെ മറ്റൊരു ശിശുവും അങ്കമാലിയുടെ മടിത്തട്ടിൽ പിറന്നുവീണു .അങ്കമാലിയുടെ തിരുനെറ്റിക്ക് ഒരു തിലകക്കുറിയായി പ്രശോഭിക്കുന്ന ഹോളി ഫാമിലി സ്കൂൾ ആണ് പ്രസ്തുത ശിശു. കേരള ചരിത്രത്തിലും സഭാ ചരിത്രത്തിലും ഒന്നുപോലെ പ്രശസ്തിയുടെ കൊടുമുടിയിൽ ഉയർന്നുനിൽക്കുന്ന അങ്കമാലിയിൽ അന്നത്തെ പള്ളി വികാരിയായിരുന്ന ഫാദർ ജോസഫ് പൈനാടത്ത് അവർകളുടെ കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശ്രമത്തിൻ്റെയും ഫലമായി അങ്കമാലി കിഴക്കേ പള്ളിയുടെ സമീപം 8 -10 -1103 (21 -5 -1928 )ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു .അതാണ് ഹോളി ഫാമിലി എൽപി സ്കൂളിൻ്റെയുo ഹൈസ്കൂളിൻ്റെയുo പിള്ളത്തൊട്ടിൽ .
1957 വരെ ഹോളി ഫാമിലി സ്കൂൾ ഒരു മിഡിൽ സ്കൂൾ ആയി മാത്രം പ്രവർത്തിച്ചു പോന്നു. അക്കാലത്ത് അങ്കമാലിയിലും പരിസരപ്രദേശങ്ങളിലും പെൺകുട്ടികളുടെ പഠനം മിക്കവാറും മിഡിൽ സ്കൂൾ കൊണ്ട് അവസാനിപ്പിച്ചിരുന്നു. ഈ ദുസ്ഥിതിയെ പരിഹരിക്കുന്നതിന് ഹോളിഫാമിലി സ്കൂളിനെ ഒരു ഹൈസ്കൂളായി ഉയർത്തേണ്ടത് ആവശ്യമായി വന്നു . 1957 ജൂലൈ രണ്ടാം തീയതി ഹൈസ്കൂളിന് അനുവാദം കിട്ടി.
5/ 6/ 1961 ലോവർ പ്രൈമറി സെക്ഷൻ ഹൈസ്കൂളിൽ നിന്നും വേർതിരിച്ച് ഹോളിഫാമിലി എൽപി സ്കൂൾ ഹോളി ഫാമിലി ഹൈസ്കൂൾ എന്നിങ്ങനെ രണ്ട് സ്ഥാപനങ്ങളായി രണ്ടു ഹെഡ്മിസ്ട്രസ്മാരുടെ കീഴിൽ പ്രവർത്തനമാരംഭിച്ചു പ്രൈമറി സ്കൂളിൻറെ ആദ്യത്തെ ഹെഡ്മിസ്ട്രസ് ആയി റവ.സിസ്റ്റർ ഗ്രാസിയ നിയമിതയായി.1970 ൽ പള്ളി മാനേജ്മെൻറ് നിന്ന് മoത്തിൻ്റെ മാനേജ്മെൻറ് ലേക്ക് വിദ്യാലയം മാറി. ഹോളി ഫാമിലി വിദ്യാഭ്യാസ ഏജൻസിയുടെ പേര് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺവെൻറ് അങ്കമാലി എന്നാണ്.1978ൽ സ്കൂളിൻ്റെ സുവർണ ജൂബിലി ആഘോഷിച്ചു.
പ്രഗൽഭരായ പ്രധാനാധ്യാപകരുടെയും മാനേജ്മെൻറി ന്റെയും കീഴിൽ ഈ വിദ്യാലയം വളരെയധികം നേട്ടങ്ങൾ കൈവരിച്ച് മുന്നേറിക്കൊണ്ടിരുന്നു. കാലോചിതമായ ഭൗതിക മാറ്റങ്ങൾ വിദ്യാലയത്തിന് ഉണ്ടായി . 2003 ജനുവരി 28, 29, 30 തീയതികളിൽ വിവിധ പരിപാടികളോടെ വിദ്യാലയത്തിന് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നടന്നു .2003- 2004 അധ്യയനവർഷത്തിൽ ആൺകുട്ടികളെ കൂടി ഉൾപ്പെടുത്തി അഡ്മിഷൻ നടത്താനുള്ള അനുവാദം ലഭിച്ചു .അതേവർഷംതന്നെ പാരലൽ ഇംഗ്ലീഷ് മീഡിയം ഒന്നാം ക്ലാസ് മുതൽ ആരംഭിച്ചു.
14 /12/ 2004 റവ. ഫാദർ പോൾ കരിയാറ്റി പുതിയ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. 27/8/2005 പണിതീർത്ത പുതിയ വിദ്യാലയ കെട്ടിടത്തിൻ്റെ ആശിർവാദകർമ്മം നടത്തപ്പെട്ടു.5 /6 /2006 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. എല്ലാകാലവും വിദ്യാലയത്തിൻ്റെ ഉന്നതിക്കായി പ്രവർത്തിക്കാൻ ഏറ്റവും നല്ല പി .ടി.എ.കളും ഈ വിദ്യാലയത്തിന് ലഭിച്ച അനുഗ്രഹങ്ങളാണ്.വിദ്യാർത്ഥികളുടെ മാത്രമല്ല അവരുടെ കുടുംബത്തോടൊപ്പവും എന്നും എല്ലാ കാര്യങ്ങളിലും താങ്ങായി നിൽക്കാൻ ഈ വിദ്യാലയത്തിലെ മാനേജ്മെൻ്റിനും അധ്യാപകർക്കും രക്ഷാകർത്തൃസംഘടനയ്ക്കും സാധിക്കുന്നു എന്നത് അഭിമാനകരമാണ്. 1928 അങ്കമാലിക്ക് ആയി പിറന്നുവീണ ഹോളി ഫാമിലി സ്കൂൾ എന്ന ശിശു ഇന്ന് വളർന്ന് ശതാഭിഷിക്തയാകാൻ തയ്യാറെടുക്കുന്നു. ഈ വിദ്യാലയ മുറ്റത്ത് ഓടിക്കളിച്ച് പഠിച്ചുവളർന്ന ധാരാളം പ്രമുഖ വ്യക്തിത്വങ്ങളെ അങ്കമാലി സമ്മാനിക്കാൻ ഈ വിദ്യാലയ മുത്തശ്ശിയ്ക്ക് കഴിഞ്ഞിരിക്കുന്നു . ധാരാളം പ്രഗൽഭരായ അധ്യാപകരും മാനേജ്മെൻ്റും വിദ്യാലയത്തിൻ്റെ ഉന്നതിക്കായി ത്യാഗപൂർവ്വം പരിശ്രമിച്ചതിൻ്റെ ഫലമായി ഇന്നും അങ്കമാലി സബ്ജില്ലയിലെ പ്രമുഖ എയ്ഡഡ് വിദ്യാലയമായി ഹോളി ഫാമിലി സ്കൂൾ നിലകൊള്ളുന്നു. ദൈവാനുഗ്രഹത്തിൻ്റെ നാൾവഴികളിലൂടെ ഈ തിരുകുടുംബ വിദ്യാലയം മുന്നേറുവാൻ ജഗദീശ്വരൻ ഇടയാകട്ടെ
ഭൗതികസൗകര്യങ്ങൾ
- വിശാലമായ മുറ്റത്തോടുകൂടിയ ഇരുനില കെട്ടിടം .
- ആകെ 13 ക്ലാസ് മുറികൾ.
- ലൈബ്രറി,
- കമ്പ്യൂട്ടർ ലാബ് ,ഇൻറർനെറ്റ് സൗകര്യം , ഹൈടെക് ബോധനരീതി ,
- മനോഹരമായ പൂന്തോട്ടം
- കുടിവെള്ള സൗകര്യം
- ജൈവവൈവിധ്യ ഉദ്യാനം
- ശിശു സൗഹൃദ പഠനാന്തരീക്ഷം
- പാചകപ്പുര
- കുട്ടികൾക്കാവശ്യമായ ടോയ്‌ലറ്റുകൾ
- സ്കൂൾ ബസ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- േനർക്കാഴ്ച
മുൻ സാരഥികൾ
മുൻപ്രധാനാധ്യാപകർ
- റവ. സിസ്റ്റർ ഗ്രാസിയ
- റവ. സിസ്റ്റർ മിഖായേൽ
- റവ. സിസ്റ്റർ മെറ്റിൽഡ
- 'റവ. സിസ്റ്റർ ടെസ്സി
- റവ. സിസ്റ്റർ ആഗ്നൽ
- റവ. സിസ്റ്റർ ചാർലി
- റവ. സിസ്റ്റർ ഡിവോഷ്യ
- റവ. സിസ്റ്റർ ട്രിസാൻ്റോ
മാനേജർമാർ
- റവ സിസ്റ്റർ അഗാസ
- റവ. സിസ്റ്റർ എയ്ഞ്ചല
- റവ. സിസ്റ്റർ ചാൾസ്
- റവ. സിസ്റ്റർ സെറാഫിന
- റവ .സിസ്റ്റർ അലക്കോക്ക്
- റവ. സിസ്റ്റർ യൂജിൻ
- റവ. സിസ്റ്റർ ഉർസുല
- റവ. സിസ്റ്റർ ടെസ്ല
- റവ .സിസ്റ്റർ ജെറോസ്
- റവ. സിസ്റ്റർ സാങ്ങ് റ്റ
- റവ. സിസ്റ്റർ ഡിവോഷ്യ
- റവ. സിസ്റ്റർ സാലസ്
- റവ. സിസ്റ്റർ ശാന്തി മരിയ
- റവ. സിസ്റ്റർ ലിസാ മേരി
- റവ. സിസ്റർ ആൻസീന
ഇപ്പോഴത്തെ അധ്യാപകർ
- എച്ച് .എം.സിസ്റ്റർ ടി ഡി ഡീന
- ശ്രീമതി എൻ .കെ .മോളി
- സിസ്റ്റർ റീന വർഗീസ്
- ശ്രീമതി റിന്നി വർഗീസ്
- സിസ്റ്റർ മിനി സെബാസ്റ്റ്യൻ
- ശ്രീമതി ശുഭ സെബാസ്റ്റ്യൻ
- സിസ്റ്റർ ആൽബി പോൾ
- സിസ്റ്റർ ഷോളി ദേവസി
- ശ്രീമതി റീജ പോൾ ന്യായപ്പിള്ളി
- സിസ്റ്റർ കുഞ്ഞു മേരി എൻ .എ
നേട്ടങ്ങൾ
അങ്കമാലി സബ്ജില്ലയിലെ മികച്ച എയ്ഡഡ് വിദ്യാലയം. ഈ വിദ്യാലയത്തിലെ കുട്ടികൾ ഉപജില്ലാ, ജില്ലാ
കലോത്സവ പ്രവർത്തിപരിചയ മത്സരങ്ങളിൽ പങ്കെടുക്കുകയും ഉന്നത വിജയം നേടുകയും ചെയ്യുന്നു .
അക്കാദമിക മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു .അങ്കമാലി സബ്ജില്ലയിൽ ഏറ്റവും കൂടുതൽ
കുട്ടികൾ കൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് ഹോളിഫാമിലി എൽപി സ്കൂൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.18732,76.38809|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25420
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ