St. John`s L P School Vathikulam

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36260stjohnsvathikulam (സംവാദം | സംഭാവനകൾ)
St. John`s L P School Vathikulam
വിലാസം
Vathikulam

St. John's LPS, Vathikulam
,
690510
വിവരങ്ങൾ
ഫോൺ9495053848
ഇമെയിൽ36260stjohnsvathikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36260 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലAlappuzha
വിദ്യാഭ്യാസ ജില്ല Mavelikkara
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻM.S. Geethakumari
അവസാനം തിരുത്തിയത്
12-01-202236260stjohnsvathikulam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ വാത്തികുളത്തുള്ള സെന്റ് ജോൺസ് എൽ.പി.സ്കൂൾ.

ചരിത്രം ഏകദേശം 125 വർഷങ്ങൾക്കുമുൻപ്  ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് കെട്ടിടം മാറ്റിസ്ഥാപിച്ചു. കാലക്രമേണ അധ്യാപകർക്കുള്ള ശമ്പളവും മറ്റു നടത്തിപ്പും ബുദ്ധിമുട്ടായതോടെ സ്കൂളിൻറെ നിലനിൽപ്പിനായി അദ്ദേഹം മാർ ഇവാനിയോസ് തിരുമേനിയെ കാണുകയും  സ്കൂൾ കൈമാറുന്നതിനു സന്നദ്ധത അറിയിക്കുകയും ചെയ്തു. 27 സെൻറ് സ്ഥലവും സഭയ്ക്ക് കൈമാറി.  അങ്ങനെ സെൻറ് ജോൺസ് എം.എസ്. സി യുപിഎസ് എന്ന പേരിൽ സ്കൂൾ പ്രവർത്തനം തുടങ്ങി.  27 സെൻറ് സ്ഥലം ഒരു  യുപി സ്കൂളിന് പോരാതെ വന്നതിനെത്തുടർന്ന് 1931ൽ സ്കൂൾ കുറത്തികാട്ടേക്ക് മാറ്റി സ്ഥാപിച്ചു.

         

           എന്നാൽ ഒരു വിദ്യാലയം ഈ പ്രദേശത്തുനിന്നും പോകുന്നതിന്റെ അനന്തരഫ അറിയാവുന്ന കുറച്ചു സുമനസ്സുകൾ തിരുമേനിയെ സങ്കടം ബോധിപ്പിച്ചു. അതിനെ തുടർന്ന് എൽ പി വിഭാഗം അന്ന് ഈ നാട്ടിലെ ഏറ്റവും പേരുകേട്ട കാങ്കാലിൽ കുടുംബത്തെ ഏൽപ്പിക്കുകയും ചെയ്തു. അതാണ് ആണ് സെൻറ് ജോൺസ് എൽപിഎസ് വാത്തികുളം എന്ന പേരിലറിയപ്പെടുന്ന ഇപ്പോഴത്തെ സ്കൂൾ.

          അർപ്പണബോധത്തോടെ പ്രവർത്തിച്ചിരുന്ന  മൂലയിൽ കൃഷ്ണപിള്ള സാർ, കുറത്തികാട് പാപ്പിസാർ, കൃഷ്ണപിള്ള സാർ, കേശവപിള്ള സാർ, അമ്മിണി സാർ (തയ്യൽ) തുടങ്ങിയവരുടെ പേരുകൾ പഴമക്കാരുടെ കഥകളിൽനിന്ന് ഞങ്ങൾക്ക് കിട്ടിയതാണ്.

            സ്കൂളിന്റെ  ഭിത്തി പകുതിയാക്കി ബാക്കിഭാഗം വായു സഞ്ചാരത്തിനായി എഴിയടിച്ചതും മേൽക്കൂര മാറ്റി ഇന്നുകാണുന്ന രീതിയിൽ മേൽക്കൂടുണ്ടാക്കി  ഓടിട്ടതും  കാങ്കാലിൽ കുടുംബമാണ്. ഈ പണികൾ വിദഗ്ധമായി ചുരുങ്ങിയ സമയം കൊണ്ട് കൊണ്ട് ചെയ്തു തീർത്ത  പള്ളിക്കൽ പരമുപ്പണിക്കരെയും സംഘത്തെയും ഇന്നും നാട്ടുകാർ സ്മരിക്കുന്നു.

            സ്തുത്യർഹമായ സേവനത്തിനുശേഷം 1970- ൽ ഗോപാലക്കുറുപ്പ് സാറും,1984-ൽ കോശിസാറും, 1989- ൽ എലിസബത്ത് ടീച്ചറും (അമ്മിണി സാർ) 1992- ൽ ഏലിയാമ്മ ടീച്ചറും 1997- ൽ ആനന്ദൻപിള്ള സാറും 1999-ൽ സാറാമ്മ ടീച്ചറും ഈ സ്കൂളിന്റെ പടിയിറങ്ങി.

            അന്നത്തെ സ്കൂൾ മാനേജർ ആയിരുന്ന കാങ്കാലിൽ ശ്രീ മാണി ജോർജ്ജ് സ്കൂൾ വാത്തികുളത്ത് തന്നെയുള്ള മുള്ളുവേലിൽ വീട്ടിൽ ( വിൽസൺ വില്ല), ശ്രീമതി ഗ്രേസി കുഞ്ഞു കുട്ടിക്ക് കൈമാറുകയും ചെയ്തു.

         1989- ൽ ശ്രീമതി സി.ശ്രീകുമാരിയും, 1992-ൽ ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി എംഎസ് ഗീതാകുമാരിയും, 1997-ൽ ശ്രീമതി കെ രമാദേവിയും, 1999-ൽ ശ്രീമതി സുബി എലിസബത്ത് ജേക്കബും ഈ സ്കൂളിൽ സേവനം ആരംഭിച്ചു.

          2020-ൽ ശ്രീകുമാരി ടീച്ചറും, 2021-ൽ രമ ടീച്ചറും സ്കൂളിൽ നിന്നും വിരമിച്ചു.

           2012 - 2013 അധ്യയന വർഷം മുതൽ പ്രീപ്രൈമറി ക്ലാസും നടത്തി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
            പഠന പ്രവർത്തനത്തിന്റെ ഭാഗമായി കൈയ്യെഴുത്ത് മാസികകൾ മാസന്തോറും പ്രസിദ്ധീകരിക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

പ‍‍ത്തിൽ

വഴികാട്ടി

മാവേലിക്കര - കായംകുളം റൂട്ടിൽ (ഓലകെട്ടിയമ്പലം വഴി) ഓലകെട്ടി പോസ്റ്റ്റ്റോഫീസ് ജംഗ്ഷനിൽ നിന്നും കിഴക്കോട്ട്

ഏകദേശം 2km

{{#multimaps: 8.7827937,76.7778405 | zoom=12 }}

പ‍‍ത്തിൽ
പ‍‍ത്തി
"https://schoolwiki.in/index.php?title=St._John%60s_L_P_School_Vathikulam&oldid=1256252" എന്ന താളിൽനിന്ന് ശേഖരിച്ചത്