യു പി എസ് ആല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു പി എസ് ആല | |
---|---|
വിലാസം | |
കോതപറമ്പ് കോതപറമ്പ് , പി ഒ കോതപറമ്പ് പി.ഒ. , 680668 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0480 2807130 |
ഇമെയിൽ | alaupskothaparambu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23452 (സമേതം) |
യുഡൈസ് കോഡ് | 32071001601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | ശ്രീനാരായണ പുരം |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 116 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷക്കില എ എ |
പി.ടി.എ. പ്രസിഡണ്ട് | ഷൈൻ സി ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു മണികണ്ഠൻ |
അവസാനം തിരുത്തിയത് | |
11-01-2022 | Alaupsups |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്ര
യുഗപുരുഷനായ ശ്രീനാരായണഗുരു ദേവന്റെ പാദസ്പർശമേറ്റ പുണ്യഭൂമിയായ ശ്രീ
ശങ്കരനാരായണ ക്ഷേത്രത്തിനു സമീപം നാഷണൽ ഹൈവേ 17ന് അരികിൽ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ ശ്രീനാരായണപുരം പഞ്ചായത്തിൽ ആല വില്ലേജിൽ ആമണ്ടൂർ ദേശത്ത് എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്നു .ഒരു നൂറ്റാണ്ടിനു മുൻപ് ആല പ്രദേശത്തെ ചെറുപ്പക്കാരായ കുറച്ച് ആളുകൾക്ക് ഈ പ്രദേശത്ത് എല്ലാവർക്കും ആരാധന നടത്തുവാൻ ഉള്ള ഒരു ക്ഷേത്രം പണിയണമെന്ന് ആഗ്രഹമുണ്ടായി. അതിന്റെ ഫലമായി അവർ ഗുരുദേവനെ ചെന്ന് കാണുകയും ക്ഷേത്രത്തിന്റെആവശ്യകതയെക്കുറിച്ച് ഗുരുദേവനെ അറിയിക്കുകയും ചെയ്തു.അതുപ്രകാരം ഗുരുദേവൻ ആലയിൽ എത്തിച്ചേർന്നു. ഇവിടെ എത്തിയ ഗുരുദേവൻ ക്ഷേത്ര നിർമ്മാണം പൂർത്തീകരിക്കുന്നതിന് മുൻപ് ഒരു വിദ്യാലയം നിർമ്മിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അതുപ്രകാരം ഈ നാട്ടുകാർ സ്കൂൾ പണിയുന്നതിനു വേണ്ടിയുള്ള പ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് ഇന്നത്തെ ശ്രീലങ്ക (സിലോൺ എന്ന് അറിയപ്പെട്ടിരുന്നു. ) സിലോണിൽ ഉണ്ടായിരുന്ന നമ്മുടെ നാട്ടുകാർ അവിടെ ശരവണ വിലാസം സഭ എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കുകയും അതുവഴി സ്കൂൾ പണിയുന്നതിന് ആവശ്യമായ പൈസ സ്വരൂപിക്കുകയും ഇവിടേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. അങ്ങിനെ ഇവിടെ സ്കൂൾ നിർമ്മിക്കുകയും, ക്ഷേത്ര നിർമ്മാണം പൂർത്തീകരിച്ച് പ്രതിഷ്ഠയ്ക്ക്
മുൻപായി ,1921ൽ സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഓടുമേഞ്ഞ ഏഴു ക്ലാസ് മുറികളും ഓഫീസും മുൻവശത്ത് ഒരു പൂമുഖവും മൂന്നു ഭാഗം വരാന്തയും ഉള്ള ഒരു കെട്ടിടവും അതിനു വടക്കുവശത്തായി ഓലമേഞ്ഞ ഒരു കെട്ടിടവും ,പടിഞ്ഞാറ് ഭാഗത്ത് ,ഓലമേഞ്ഞ 2 ക്ലാസ് മുറികളും ഉള്ള ഒരു കെട്ടിടവുംകൂടി ഉള്ളതായിരുന്നു ആദ്യത്തെ വിദ്യാലയം.ഗുരുദേവൻ
ക്ഷേത്രത്തിൽ വന്നപ്പോൾ താമസിച്ചിരുന്നു എന്ന് പറയുന്ന മുറി പിന്നീട് നെയ്ത്ത് പഠനമുറി ആയി മാറി.ആദ്യകാലത്ത് രണ്ട് ഡിവിഷൻ വീതമായിരുന്നു ക്ലാസുകൾ. പിന്നീട് ഇംഗ്ലീഷ് മീഡിയത്തിൻ്റെ അതിപ്രസരം മൂലം ഓരോഡിവിഷനുകളായി ചുരുങ്ങി. കാലപ്പഴക്കം കാരണം പഴയ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി രണ്ടുനിലയുള്ള മനോഹരമായ ഒരു വിദ്യാലയമായി ഇന്ന് നമ്മുടെ വിദ്യാലയം മാറി. 2007ലാണ് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ചത്. മുൻ പ്രധാന അധ്യാപിക ആയിരുന്ന ശ്രീമതി വിശാലാക്ഷി ടീച്ചറാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. പനങ്ങാട് ഹൈസ്കൂൾ പ്രധാന അധ്യാപകനായിരുന്ന, പി കെ പ്രതാപൻ മാസ്റ്ററാണ് ഉദ്ഘാടനം നിർവഹിച്ചത്.
സ്കൂളിന്റെപ്രവർത്തനം തുടങ്ങുന്നകാലത്ത് കേരള സംസ്ഥാനംനിലവിൽ വന്നിട്ടില്ല. മലബാർ സംസ്ഥാനത്തിന്റെ തെക്കേ അറ്റത്ത് ആയിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. മലബാറിൽ സ്കൂളിന് ഫീസ് ഉണ്ടായിരുന്നില്ല. അതിനാൽ അക്കാലത്ത് കൊച്ചി സംസ്ഥാനത്ത് നിന്നുള്ള കുട്ടികൾ വരെ ഇവിടെ വന്ന് പഠിച്ചിരുന്നു ഇവിടെ പഠിച്ചവരിൽ പലരും പിൽക്കാലത്ത് വളരെ ഉയർന്ന നിലയിൽഎത്തിച്ചേർന്നിട്ടുള്ളവരാണ്. ശ്രീ.പികെ ഗോപാലകൃഷ്ണൻ നാട്ടിക
നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് എത്തുകയും ചെയ്തു. കൊടുങ്ങല്ലൂരിലെ പ്രമുഖസിനിമ തിയേറ്റർ ഉടമയായിരുന്ന മുഗൾ മുഹമ്മദലി അവർകൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു. നിരവധി ഡോക്ടർമാർഅധ്യാപകർ,വക്കീലന്മാർ എൻജിനിയർമാർ സർക്കാർ സർവീസിൽ ഉയർന്ന തസ്തികകളിൽ ജോലിചെയ്തവരുംചെയ്തുകൊണ്ടിരിക്കുന്ന വരും അതുപോലെ കലാസാംസ്കാരികരംഗങ്ങളിലുംരാഷ്ട്രീയരംഗത്തും ശോഭിക്കുന്നവരുമായ പല മഹത് വ്യക്തികളും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നുവെന്ന് സന്തോഷത്തോടെഎടുത്തുപറയട്ടെ.ഇപ്പോൾ സ്കൂളിന്റെ ഉടമസ്ഥാവകാശം ആലാ ശ്രീനാരായണ ധർമ്മ പ്രകാശിനി യോഗത്തിനാ ണ്. സ്കൂളിനോട് ചേർന്ന് തന്നെ എൽകെജി യുകെജി ക്ലാസുകളുംപ്രവർത്തിക്കുന്നുണ്ട്.ഒരുകാലത്ത്അഞ്ഞൂറോളം വിദ്യാർത്ഥികൾപഠിച്ചിരുന്ന ഈ കലാലയത്തിൽ ഇപ്പോൾ നൂറ്റി അമ്പതോളം വിദ്യാർഥികളാണ് വിദ്യ അഭ്യസിക്കുന്നത്. ഊർജ്ജസ്വലരായ അധ്യാപകരും നല്ല രീതിയിൽ എല്ലാ കാര്യങ്ങളിലും സഹകരിക്കുന്ന ഒരു പിടിഎ യും അതിനെയെല്ലാം നല്ല രീതിയിൽപ്രോത്സാഹിപ്പിക്കുന്ന ഒരു മാനേജ്മെന്റുമാണ് ഇപ്പോഴുള്ളത്.അതുകൊണ്ടുതന്നെ ഒട്ടേറെപ്പേരെ പ്രശസ്തിയിലെത്തിച്ച ഈ വിദ്യാലയം നൂറാംവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തി, ആ പഴയ പ്രതാപംവീണ്ടെടുക്കാൻ ഗുരുദേവന്റെയുംശങ്കരനാരായണസ്വാമിയുടെയുംഅനുഗ്രഹത്താൽ സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ദാമോദരൻ മാസ്റ്റർ
ശങ്കരൻ മാസ്റ്റർ മുഹമ്മദ് മാസ്റ്റർ രാമദാസ് മാസ്റ്റർ വിശാലാക്ഷി ടീച്ചർ സുലതടീച്ചർ | നിർമല ടീച്ചർ ലളിത ടീച്ചർ സതീദേവി ടീച്ചർ ഗിരിജ ടീച്ചർ ബീന ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
sl no. | name | status | year |
---|---|---|---|
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
avalambam
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23452
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ