ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/നാഷണൽ കേഡറ്റ് കോപ്സ്
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- NCC - നാഷണൽ കേഡറ്റ് കോർപ്സ്*
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനയാണ് NCC. സ്കൂളിലേയും കോളേജിലേയും കുട്ടികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തെരെഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ആയതിനാൽ സ്വയം സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് NCC യിൽ ചേർക്കുന്നത്. ഇതിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്. ഹൈസ്ക്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി തലങ്ങളിലുള്ള വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളാണ്.
NCC യിൽ അംഗമായിട്ടുള്ള വിദ്യാർത്ഥിയെ കേഡറ്റ് എന്നു വിളിക്കുന്നു. കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസ്സുകളും പരേഡുകളും ആയുധ പരിശീലനവും ചിട്ടയായ ക്ലാസ്സുകളും നൽകുന്നു. പരിശീലനത്തിനു ശേഷം പട്ടാളത്തിൽ ചേരണം എന്ന വ്യവസ്ഥയില്ല. കൂടാതെ, നല്ല പ്രവർത്തനം കാഴ്ചവെയ്ക്കുന്ന വിദ്യാർത്ഥികൾക്ക് അംഗീകാരവും സ്കോളർഷിപ്പും നൽകി വരുന്നു.
ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ NCC യൂണിറ്റ് എന്നും ഒരുപടി മുന്നിൽ നിൽക്കുന്ന പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. NCC പ്രവർത്തനങ്ങളിലൂടെ പാഠ്യപാഠ്യേതര മികവുകളും നേടാൻ കേഡറ്റുകൾക്കാവുന്നു. സ്കൂളിന്റെ പരിധികൾക്കപ്പുറത്തുന്നിന്ന് കൊണ്ട് നിരവധി സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കാൻ കേഡറ്റുകൾക്കാവുന്നു.
സമൂഹമമൊന്നാകെ അതിജീവനത്തിന്റെ വഴികൾ തേടിയ കഴിഞ്ഞ കാല വർഷങ്ങളിൽ അവരോടൊപ്പം ചേർന്നുനിൽകാൻ ഗവ.ഗേൾസ് NCC യൂണിറ്റിനു കഴിഞ്ഞിട്ടുണ്ട്. പ്രളയകാലത്തും മഹമാരിക്കാലത്തുമെല്ലാം നിരവധി പ്രവർത്തനങ്ങളാണ് NCC ഏറ്റെടുത്തു നടപ്പിലാക്കിയത്. പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിദാശ്വാസനിധിയിലേയ്ക്ക് 10,000/- രൂപ സംഭാവനചെയ്യുകയുണ്ടായി. ടിവി ചലഞ്ച്, ഫോൺ ചലഞ്ച്, ഓക്സിമീറ്റർ ചലഞ്ച് എന്നിവ മഹമാരികാലത്ത് ഏറ്റെടുത്തു നടപ്പിലാക്കിയ പ്രവർത്തനങ്ങളാണ്. NCC ഓഫീസർ എസ്. ഷോല യുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്.
കൂടാതെ മികച്ച NCC പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യപാഠ്യേതര മികവുകൾ കാഴ്ചവെച്ചതിന് കേഡറ്റ് സ്നേഹിത ഹരിലാൽ കുറുപ്പ് ന് മുഖ്യമന്ത്രിയുടെ സ്കോളർഷിപ്പും കോവിഡ് അതിജീവനം ആർട്ടിക്കിൾ മത്സരത്തിൽ കേഡറ്റ് അലാന ട്വിങ്കിൾ ന് ആൾ ഇന്ത്യ തലത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു. ലോക്ക്ഡൗൻ സമയം പ്രയോജനപ്പെടുത്തി കേഡറ്റ് നിള കെ എസ് "Shadows Behind the Lean Trees" എന്ന ഇംഗ്ലീഷ് കവിതാസമാഹാരം പബ്ലിഷ് ചെയ്യുകയും ചെയ്തു.