എസ്.എൻ.വി.യു.പി.സ്കൂൾ തുരുത്തിമേൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ.വി.യു.പി.സ്കൂൾ തുരുത്തിമേൽ | |
---|---|
വിലാസം | |
തുരുത്തിമേൽ തുരുത്തിമേൽ , നെടുവരംകോട് പി.ഒ. , 689508 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0479 2360949 |
ഇമെയിൽ | snvups123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36375 (സമേതം) |
യുഡൈസ് കോഡ് | 32110300705 |
വിക്കിഡാറ്റ | Q87479249 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 70 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജന |
അവസാനം തിരുത്തിയത് | |
11-01-2022 | 36375 |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ ചെറിയ നാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് - എസ്.എൻ.വി. യു.പി.സ്ക്കൂൾ തുരുത്തി മേൽ .
ചരിത്രം
സംഘടിച്ച് ശക്തരാകുന്നതിനും വിദ്യകൊണ്ട് പ്രഭുദ്ധരും സ്വതന്ത്രരുമാകുന്നതിനും ഉപദേശിച്ച ശ്രീനാരായണഗുരൂദേവന്റെ പാവന നാമത്തിൽ 1956 ജൂലൈമാസം 13-ാം തിയതി സ്കൂൾ സ്ഥാപിതമായി.1964 ൽ ഈ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തി.2007 ൽ കനക ജൂബിലി ആഘോഷിച്ചു.1956 - ജൂലൈ - 13 - ന് നാലാം ക്ലാസ്സ് വരെയുള്ള പ്രൈമറി സ്ക്കൂളായി രണ്ട് അധ്യാപകരും 154 വിദ്യാർത്ഥികളുമായി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്ത് ഈ സ്ക്കൂളിലെ പ്രഥമ അധ്യാപകൻ ശ്രീ.പി.രാഘവൻ സാറും, മറ്റൊരു അധ്യാപിക ശ്രീമതി. Pk, സരോജിനിയമ്മയും ആയിരുന്നു. ആദ്യത്തെ പഠിതാവ് P K .ഓമനക്കുട്ടൻ ആയിരുന്നു. വെള്ളത്താൽ ചുറ്റപ്പെട്ട ഗതാഗത യോഗ്യമല്ലാത്ത കേവലം ഒരു തുരുത്ത് മാത്രമായിരുന്നു ഈ പ്രദേശം. 90% ആളുകളും നിരക്ഷരരും ദരിദ്രരുമായിരുന്നു.
1964 - ൽ ഈ സ്ക്കൂൾ ഒരു അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തി, അന്നുമുതൽ അനുദിനം വളർന്ന് 800 -ൽപ്പരം വിദ്യാർത്ഥികളും ഒരു ശിപായിയും ഉൾപ്പെടുന്ന വലിയ സ്ക്കൂളായി ഉയർന്നു.
1990 -ന് ശേഷം ഈസ്ക്കൂളിന് മാന്ദ്യം സംഭവിച്ചു. ദു:സ്ഥിതി പരിഹരിക്കുന്നതിന് മാനേജ്മെന്റും HM . അധ്യാപകരും, PTA യും കൂട്ടായി ആലോചന നടത്തിയതിന്റെ ഫലമായി വാഹന സൗകര്യം ഏർപ്പെടുത്തുകയും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു, ഈ ശ്രമഫലമായി ഓരോ ക്ലാസ്സും മൂന്നു ഡിവിഷനായി ഉയരുകയും ചെയ്തു.
മാനേജരുടെ പെട്ടന്നുള്ള മരണത്തിന് ശേഷം ശക്തമായ മാനേജ്മെന്റ് ഇല്ലാതാകുകയും വാഹന സൗകര്യം പെട്ടന്ന് നിർത്തലാക്കി വരുകയും ചെയ്തു, ആയതിനാൽ കുട്ടികളുടെ എണ്ണം കുറഞ്ഞ് ഡിവിഷനുകൾനഷ്ടപ്പെട്ട് ഇപ്പോൾ 7 അധ്യാപകരും 70 കുട്ടികളുമായി പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
- ലാബ്
- വായനശാല
- പാചകപ്പുര
- ടോയിലറ്റ്
- കൃഷിത്തോട്ടംഒരു ഏക്കർ 78 സെന്റ് സ്ക്കൂൾ നിൽക്കുന്ന സ്ഥലം. ആകെ 21 ക്ലാസ്സ് മുറികൾ, കംമ്പ്യൂട്ടർ ലാബ്, ശാസ്ത്രലാബ്, ഗണിതലാബ്, ലൈബ്രറി, എന്നിവ ഉൾപ്പെടുന്ന മൂന്നു നില കെട്ടിടം. 7 ശുചി മുറികൾ ,പാചകപ്പുര, ഡൈനിംഗ് ഹാൾ കൂടാതെ ഓഫീസ് റൂമും സ്റ്റാഫ് റൂമും അടങ്ങിയ പഴയ കെട്ടിടവും നിലവിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കൃഷികലാകായിക പ്രവർത്തനങ്ങൾ, ശാസ്ത്ര മേളകൾ, ഗണിത ശാസ്ത്ര മേളകൾ പ്രവൃത്തിപരിചയ മേളകൾ,
മുൻ സാരഥികൾ
നേട്ടങ്ങൾ
ഗണിത ശാസ്ത്ര മേളയിൽ ജില്ലാ തലത്തിൽ നിരവധി തവണ ഓവറോൾ കരസ്ഥമാക്കുന്നതിനും സംസ്ഥാന തലത്തിൽ മൂന്നു തവണ കുട്ടികളെ പങ്കെടുപ്പിച്ച് ഗ്രേഡ് നേടുന്നതിനും സാധിച്ചു. ശാസ്ത്ര മേളയിൽ സംസ്ഥാന തലത്തിൽ A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സംസ്കൃതം കലോത്‌സവത്തിൽ സബ് ജില്ലാ തലത്തിൽ ഓവറോളും ജില്ലാതലത്തിൽ ഗ്രേഡും നേടിയെടുത്തു. കലാകായിക മേളകളിൽ സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും ഗ്രേഡുകൾ നേടിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സുരേഷ് മുഞ്ഞനാട്ടുതറ . (ശാസ്ത്രഞ്ജൻ ) വിക്രം സാരാഭായി സ്പേസ് സെന്റർ.
വഴികാട്ടി
{{#multimaps:9.2839639,76.5918083 |zoom=12}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36375
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ