എസ്.എൻ.വി.യു.പി.സ്കൂൾ തുരുത്തിമേൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

____

1956 - ജൂലൈ - 13 - ന് നാലാം ക്ലാസ്സ് വരെയുള്ള പ്രൈമറി സ്ക്കൂളായി രണ്ട് അധ്യാപകരും 154 വിദ്യാർത്ഥികളുമായി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്ത് ഈ സ്ക്കൂളിലെ പ്രഥമ അധ്യാപകൻ ശ്രീ.പി.രാഘവൻ സാറും, മറ്റൊരു അധ്യാപിക ശ്രീമതി. Pk, സരോജിനിയമ്മയും ആയിരുന്നു. ആദ്യത്തെ പഠിതാവ് P K .ഓമനക്കുട്ടൻ ആയിരുന്നു. വെള്ളത്താൽ ചുറ്റപ്പെട്ട ഗതാഗത യോഗ്യമല്ലാത്ത കേവലം ഒരു തുരുത്ത് മാത്രമായിരുന്നു ഈ പ്രദേശം. 90% ആളുകളും നിരക്ഷരരും ദരിദ്രരുമായിരുന്നു.

1964 - ൽ ഈ സ്ക്കൂൾ ഒരു അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തി, അന്നുമുതൽ അനുദിനം വളർന്ന് 800 -ൽപ്പരം വിദ്യാർത്ഥികളും ഒരു ശിപായിയും ഉൾപ്പെടുന്ന വലിയ സ്ക്കൂളായി ഉയർന്നു.

1990 -ന് ശേഷം ഈസ്ക്കൂളിന് മാന്ദ്യം സംഭവിച്ചു. ദു:സ്ഥിതി പരിഹരിക്കുന്നതിന് മാനേജ്മെന്റും HM . അധ്യാപകരും, PTA യും കൂട്ടായി ആലോചന നടത്തിയതിന്റെ ഫലമായി വാഹന സൗകര്യം ഏർപ്പെടുത്തുകയും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു, ഈ ശ്രമഫലമായി ഓരോ ക്ലാസ്സും മൂന്നു ഡിവിഷനായി ഉയരുകയും ചെയ്തു.

മാനേജരുടെ പെട്ടന്നുള്ള മരണത്തിന് ശേഷം ശക്തമായ മാനേജ്മെന്റ് ഇല്ലാതാകുകയും വാഹന സൗകര്യം പെട്ടന്ന് നിർത്തലാക്കി വരുകയും ചെയ്തു, ആയതിനാൽ കുട്ടികളുടെ എണ്ണം കുറഞ്ഞ് ഡിവിഷനുകൾനഷ്ടപ്പെട്ട് ഇപ്പോൾ 7 അധ്യാപകരും 70 കുട്ടികളുമായി പ്രവർത്തിച്ചു വരുന്നു.