സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ | |
---|---|
വിലാസം | |
കതൃക്കടവ് , കലൂർ സെന്റ്. ജൊവാക്കിംസ് യു . പി സ്ക്കൂൾ കലൂർ , കലൂർ പി.ഒ. , 682017 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1931 |
വിവരങ്ങൾ | |
ഇമെയിൽ | stjoachim26253@gmail.com |
വെബ്‍സൈറ്റ് | stjoachimsschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26253 (സമേതം) |
യുഡൈസ് കോഡ് | 32080301505 |
വിക്കിഡാറ്റ | Q99507915 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 65 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 210 |
പെൺകുട്ടികൾ | 173 |
ആകെ വിദ്യാർത്ഥികൾ | 383 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 383 |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 383 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ജിൻസി സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | സിജി ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | റിനി ബിനു |
അവസാനം തിരുത്തിയത് | |
11-01-2022 | 26253 |
എറണാകുളം ജില്ലയിലെ എറണാകളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ കലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ ജോവാക്കിംസ് യൂ. പി. സ്കൂൾ.
ചരിത്രം
കലൂർ സെന്റ് ജോവാക്കിംസ് യൂ . പി സ്കൂൾ ചരിത്രവും ,വളർച്ചയും
ഏറണാകുളം ജില്ലയിൽ കലൂർ കത്രിക്കടവ് പ്രദേശത്ത് സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് ചർച്ചിലിനു സമീപം തികച്ചും ഗ്രാമീണമായ ഒരു അന്തരീക്ഷത്തിലാണ് സെന്റ്. ജോവാക്കിംസ് യൂ പി. സ്കൂൾ സ്ഥിചെയ്യുന്നത് . 1931 - ൽ ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്യാസഭയാണ് ഈ വിദ്യാലയന് തുടക്കം കുറിച്ചത് . കാലഘട്ടത്തിൽ ഈ പ്രദേശത്ത് പെണ്കുട്ടികൾക്കുവേണ്ടി ഒരു വിദ്യാലയം ഇല്ലായിരുന്നു. മാത്രമല്ല കിലോമീറ്ററുകൾ നടന്നു വേണമായിരുന്നു. കുട്ടികൾ സ്കൂളിലെത്താൻ. അതുകൊണ്ടുതന്നെ മാതാപിതാക്കൾ പെൺകുട്ടികളെ സ്കൂളിലയക്കാൻ താല്പര്യപെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് F M M സിസ്റ്റേഴ്സ് പെണ്കുട്ടികൾക്കുവേണ്ടി ഇങ്ങനെയൊരു വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ പ്രൈമറി ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത് . പിന്നീട് വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടേയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് അപ്പർ പ്രൈമറി സ്കൂളിലായി ഉയർത്തുകയും ആണ്കുട്ടികൾക്കുവേണ്ടി കൂടി ഈ വിദ്യാലയം തുറന്നുകൊടുക്കുകയും ചെയ്തു. ഈ വിദ്യാലയത്തിൽ തന്നെ ആവശ്യം ശക്തമായതോടെ അൺ എയ്‌ഡ് മേഖലയിൽ ഹൈസ്കൂൾ ആരംഭിച്ചു. നൂറുശതമാനം വിജയവുമായി ഹൈസ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. നേഴ്‌സറി, എൽ. പി., യു. പി. ഹൈസ്കൂൾ വിഭാഗങ്ങളായി ഏതാണ്ട് അഞ്ചുയൂറോളം കുട്ടികൾ ഇപ്പൊ ഇവിടെ വിദ്യ അഭ്യസിക്കുന്നു. ഈ സ്ഥാപനങ്ങളുടെ മാനേജരായി സിസ്റ്റർ പുഷ്പ ജോസഫ്ഉം ലോക്കൽ മനഗരായി സിസ്റ്റേഴ്സ് ജെസ്സി-തോമസും ഹൈഡ് സ്കൂൾ ഹെഡ് മാസ്റ്ററായി ശ്രീ. ലാലാജി, യു. പി സ്കൂൾ ഹെഡ്മിസ്ട്രസ്സായി സിസ്റ്റർ ആലീസ് എന്നിവരും സേവനമനുഷ്ഠിച്ചുവരുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയുടെയും ബുദ്ധിപരവും, ഒപ്പം ശാരീരികവും മാനസികവും ആത്മീകവുമായ വളർച്ചയിൽ അതീവ ശ്രദ്ധാലുക്കളാണ് ഇവിടെ പഠിക്കുന്ന ഓരോ അധ്യാപകരും. അതുകൊണ്ടുതന്നെ മാതാപിതാക്കൾ കുട്ടികളെ ഈ വിദ്യാലയത്തിലേയ്കയക്കാൻ പ്രത്യേകം താല്പര്യം കാണിക്കുന്നു. മാതാപിതാക്കളുമായി നല്ലൊരു ആത്മബന്ധമാണ്. അധ്യാപകർക്കുള്ളത് സമയം കിട്ടുമ്പോഴെല്ലാം അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്യുന്നു. ഈശ്വരവിശ്വാസവും മൂല്യബോധവുമുള്ള ഒരു തലമുറയെ വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടു കൂടി എല്ലാ മാസത്തിലും ഒരു ദിവസം കുട്ടികൾക്കായി വിശുദ്ധ കുർബാന അർപ്പിക്കുന്നുണ്ട്. സഹപാടിക്കൊരു ഭവനം പണിയുന്നതിലും വൃദ്ധജനങ്ങളെ സഹായിക്കുന്നതിനും ഒപ്പം ഹെൽപേജ് ഇന്ത്യപോലുള്ള സാമൂഹ്യസേവന ലയൺസ് ക്ലബ്ബിന്റെ സൗഅകാരണത്തോടെ ഒരു ജൈവപച്ചക്കറിത്തോട്ടവും ഔഷധസസ്യത്തോട്ടവും കുട്ടികളുടെ മേൽനോട്ടത്തിൽ സംരക്ഷിച്ചു പോരുന്നു. പ്രകൃതിയോടൊത്ത് , പ്രകൃതിയോടിണങ്ങി ജീവിക്കാൻ കുട്ടികളെ ഇത് പ്രാപ്തരാക്കുന്നു. പടനാപിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഓരോ അധ്യാപകരും സ്കൂൾ സമയത്തിനുപുറമെ അധിക സമയം കണ്ടെത്തി അവരുടെ പഠന നിലവാരം ഉയർത്തിക്കൊണ്ടു വരുന്നതിനായി പരാമാവധി പരിശ്രമിച്ചുവരുന്നു. ഈ വിദ്യാലയത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സഹകരിച്ചും പൂർണമായ പിന്തുണ നൽകിയും പ്രവർത്തിക്കുന്ന ശക്തമായ ഒരു പി. ടി. എ. യും മദർ പി. ടി. എ. യും ഈ വിദ്യാലയത്തിലുണ്ട്. ഏതാണ്ട് 85 വർഷങ്ങൾക്കു മുൻപ് F M M സിസ്റ്റേഴ്സ് നാട്ടു വളർത്തിയ ഒരു ചെടി ഇന്നു വളർന്ന് ധാരാളം ഫലങ്ങൾ പുറപ്പെടുവിക്കുന്ന ഒരു വൃക്ഷമായി തീർന്നിരിക്കുന്നു. ഏതാണ്ട് നവതിയിലേക്ക് നടന്നുടുക്കുന്ന ഈ വിദ്യാലയത്തിന് ദൈവപരിപാലനയുടെ തണലിൽ ഇനിയും ധാരാളം നല്ല ഫലങ്ങൾ പുറപ്പെടുവിക്കുവാൻ കഴിയട്ടെ എന്നു ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. പ്രവർത്തനങ്ങളിലും വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പങ്കാളികളാകാറുണ്ട്. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി പ്രത്യേക കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോച്ചിംഗ് ക്ലാസ്സ് എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിിക്കുന്നതിനുവേണ്ടി ഒരപ സ്മാർട്ട് ക്ലാസ്സ് റൂം. കുട്ടികൾക്കായി സജ്ജമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ വിപുലമായ ഒരു ലൈബ്രറിയും ഈ വിദ്യാലയത്തിനുമുണ്ട്. കുട്ടികളിൽ വായനാശീലം വളർത്തി ഭാഷയെ പരിപോഷിപ്പിക്കുന്ന എന്ന ലക്ഷത്തോടെ ഓരോ ക്ലാസ്സിനും പ്രത്യേകമായി മലയാളം ഇംഗ്ലീഷ് ന്യൂസ് പേപ്പറുകൾ വിതരണം ചെയ്തുവരുന്നു. കുട്ടികളുടെ മനസ്സ് ഏകാഗ്രമാക്കുന്നതിനും സൽചിന്തകൾ മനസ്സിൽ കൂടിയിരുത്തുന്നതിനുമായി ഈ വർഷം മുത്ല യോഗാക്ലാസ്സുകൾ ഒരുക്കിിയിരിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. എന്ന ചിന്തയെ ഉൾക്കൊണ്ടുകൊണ്ട് ഒരു ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറിൻറെ സേവനം പ്രയോജനപ്പെടുത്തി കുട്ടികൾക്ക് സ്പോർട്സ് മാസ്ഡ്രിൽ, എക്സർസൈസ് തുടങ്ങിയവയിൽ പരിശീലനം നൽകി വരുന്നുണ്ട്. പഠനത്തോടൊപ്പം തൊഴിൽ പരമായ കാര്യങ്ങളിലും പ്രാവീണ്യം നേടുക, എന്ന ലക്ഷ്യത്തോടെ എല്ലാ കുട്ടുികൾക്കും വർക്ക് എക്സ്പീരിയൻസിൽ പരിശീലനം നൽകി വരുന്നു. മികച്ച കുട്ടികൾ ഉപജില്ലാ-ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങളും തുടർച്ചയായി ഓവറോൾ ട്രോഫി കരസ്ഥമാക്കുകയും ചെയ്തു. കലാ കായിക ഇനങ്ങളിൽ ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് കുട്ടികൾ പങ്കെടുക്കുകയും എ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തുു. സ്ത്രീ ശാക്തീകരണത്തിൻറെ ഭാഗമായി കുട്ടികളിൽ ആത്മവിശ്വാസം വളർത്തുക, പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യത്തോടെ പെൺകുട്ടികൾക്കായി ഒരു കരാട്ടെ പരിശീലന ക്ലാസ്സും ഈ വിദ്യാലയത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
സയൻസ് ലാബ്
കമ്പ്യൂട്ടർ ലാബ്
സ്മാർട്ട് ക്ലാസ് മുറികൾ
ലൈബ്രറി
സ്കൂൾ ബസ്സ്
സുരക്ഷാ മതിലുകൾ
ടോയ് ലറ്റ് സൗകര്യങ്ങൾ
കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
പ്രവേശനോത്സവം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.98635979476799, 76.29551162355129|zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26253
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ