ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര
ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര | |
---|---|
വിലാസം | |
കന്യാകുളങ്ങര തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-08-2012 | 43013 |
നെടുമങ്ങാട് താലൂക്കില്‍ വെമ്പായം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഈ വിദ്യാലയം 1912-ല്‍ നൂറാം ജന്മദിനം ആഘോഷിക്കുന്നു
ചരിത്രം
നെടുമങ്ങാട് താലൂക്കില്‍ വെമ്പായം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ 1880-ല്‍ ഒരു കുടിപ്പള്ളിക്കൂടമായാണ് നിലവില്‍വന്നത്. 1912-ല്‍ പ്രൈമറി സ്കൂളായി. 1937-ല്‍ മഹാത്മാഗാന്ധി ഈ സ്കൂളിന് മുന്നിലൂടെ സഞ്ചരിക്കുകയും വേറ്റിനാട് മണ്ഡപത്തില്‍ പ്രസംഗിക്കുകയും ചെയ്തു. സ്കളിലെ കുട്ടികളും നാട്ടുകാരും അദ്ദേഹത്തെ അനുഗമിക്കുകയും പ്രസംഗം കേള്‍ക്കുകയും ചെയ്തു.1957-ല്‍ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യത്തെ പ്രധാന അധ്യാപകന്‍ ശ്രീ.പുരുഷോത്തമന്‍ തമ്പി ആയിരുന്നു. 1960-61 -ല്‍ എസ്.എസ്.എല്‍.സി പരീക്ഷാ സെന്‍റര്‍ അനുവദിച്ചു കിട്ടി. 2800-ല്‍ പരം കുട്ടികള്‍ പഠിച്ചിരുന്ന ഈ സ്കൂള്‍ 1984-ല്‍ രണ്ടായി വിഭജിക്കപ്പെട്ടു- ഗേള്‍സ് സ്കൂള്‍ ഇവിടെനിന്ന് 50 മീറ്റര്‍. അകലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങിയിട്ട് 50 വര്‍ഷം തികയുന്ന 2009-10 അധ്യയനവര്‍ഷം സുവര്‍ണ ജൂബിലി വര്‍ഷമായി ആഘോഷിക്കുന്നു.ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം 2009 ജൂലൈ 27 ന് ബഹുമാനപ്പെട്ട നിയമമന്ത്രി ശ്രീ.എം.വിജയകുമാര്‍ നിര്‍വ്വഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തില്‍ പൂര്‍വ്വ അധ്യാപക-പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. 2010 ഫെബ്രുവരിയില്‍ ആഘോഷ പരിപാടികള്‍ സമാപിക്കും.2012-ല്‍ ഈ സ്കൂളിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
1.05 ഹെക്ടര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു പി യ്ക്കം വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിഒന്ന് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ലാപ് ടോപ്പ്, പ്രൊജക്ടര്‍ എന്നിവയുള്ള ഒരു സ്മാര്ട്ട് റൂം, സയന്‍സ് ലാബറട്ടറി എന്നിവയുണ്ട്
വിപുലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിനു് സ്വന്തമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- 2012 ജൂണ്‍ 4 പ്രവേശനോത്സവം
.മെയ് 31 പുകയില വിരുദ്ധ ദിനം
. വായനാവാരാഘോഷം 2012-13
- ശലഭ പൂന്തോട്ടം
- ഇന്‍ലാന്‍റ് മാഗസിന്‍ .
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവണ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.പുരുഷോത്തമന്‍ തമ്പി ,ശ്രീമതി.സുവര്‍ണ,ശ്രീമതി.തഹറുന്നിസാ,ശ്രീമതി.ഇന്ദിരാ ദേവി,ശ്രീമതി.സഫീന,ശ്രീമതി.സാലി ജോണ്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- EX.M.P ശ്രീ. തലേക്കുന്നില്‍ബഷീര്‍ , EX.M.L.A-മാരായ ശ്രീ.കുഞ്ഞുകൃഷ്ണപിള്ള ,ശ്രീ. മോഹന്‍ കുമാര്‍
സിംഗപ്പുരില്‍ ശാസ്ത്രജ്ഞനായ ശ്രീ .മധു എന്നിവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="8.631717" lon="76.93754" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, GBHSS Kanniyakulangara </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.