ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരള ഗവൺമെൻറ് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ 23 പഞ്ചായത്തുകളിലും ഓരോ ഗവൺമെൻറ് എൽ പി സ്കൂളുകൾ തുട‍ങ്ങാൻ തീരുമാനിക്കുകയും പുൽപ്പള്ളി പഞ്ചായത്തിന് അനുവദിച്ച സ്കൂൾ ​മുണ്ടക്കുറ്റിക്കുന്നിൽ തുടങ്ങുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയും ചെയ്തു. 1998 ജൂൺ മാസത്തിൽ സ്കൂൾ സ്പോൺസറിംഗ്കമ്മിറ്റി അംഗമായ തറമ‍ശ്ശേരി ജോർജ് ചേട്ടൻെറ ഭവനത്തിൽ വെച്ച് താൽക്കാലികമായി സ്കൂൾ തുടങ്ങി.29 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നു. ഡി പി ഇ പി യിൽ നിന്നും നിയമിച്ച ശ്രീ. കുമാരൻ സി സി, വിമല സി എ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ.

കാപ്പിക്കുന്ന്, മുണ്ടക്കുറ്റിക്കുന്ന്, കോളറാട്ടുകുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ സഹായസഹകരണങ്ങൾ കൊണ്ട് മുണ്ടക്കുറ്റിക്കുന്നിൽ ഒരേക്കർ സ്ഥലം വാങ്ങുകയും താൽക്കാലിക ഷെഡ് നിർമ്മിച്ച് സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.1998 ൽ ഡി പി ഇ പി നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് സ്കൂൾപ്രവർത്തനങ്ങൾ മാറ്റി.ശാന്തസുന്ദരമായ ഈ പ്രദേശത്തെ സരസ്വതി ക്ഷേത്രം ഇന്ന് വികസനത്തിന്റെ പാതയിലൂടെ മുന്നേറുന്നു.