എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/ചരിത്രം
1946 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി.1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. നാല്പക്തുകളിൽ ചേർത്തല താലൂക്കിൽ പരിമിതമായ വിദ്യാഭ്യാസ സൗകര്യങ്ങളേ ഉണ്ടായിരുന്നുള്ളു. താലൂക്കിലെ എല്ലാ വിദ്യാർത്ഥികൾക്കും ഏക ആശ്രയമായിരുന്നത് ചേർത്തല ഗവ.ഹൈസ്കൂൾ മാത്രമായിരുന്നു. ആകയാൽ സമ്പന്ന വിഭാഗങ്ങൾക്ക് മാത്രമേ ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളു. ഈ പരിമിതിയെ അതിജീവിക്കുന്നതിനായി 1946 ൽ ചേർത്തല താലൂക്കിലെ കോപ്പറേറ്റീവ് യൂണിയൻെറ നേതൃത്വത്തിലുള്ള പാട്ടുകുളങ്ങര സഹകരണ ബാങ്ക് ( 1051 ) ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിന് തീരുമാനിച്ചു. പൊന്നാംവെളിയിൽ ശ്രീ.സെയ്ദ്മുഹമ്മദിൻെറ കടമുറിയിൽ സ്കൂൾ ആരംഭിച്ചു. പിന്നീട് പട്ടണക്കാട് അംമ്പലത്തിന് അടുത്തേക്ക് മാറ്റി സ്ഥാപിച്ചു. കൂടുതൽ അറിയുക
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |