എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ
എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ | |
---|---|
വിലാസം | |
കാട്ടൂർ കാട്ടൂർ പി.ഒ. , പത്തനംതിട്ട 689650 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 04682210023 |
ഇമെയിൽ | kattoornsshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38028 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു രാമചന്ദ്രൻ |
അവസാനം തിരുത്തിയത് | |
10-01-2022 | 38028 |
ചരിത്രം
കരയോഗം വക നായർ സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ 1927 ഇൽ (മലയാള മാസം 1114 )ആരംഭിച്ചതാണ് കാട്ടൂർ എൻ എസ് എസ് സ്കൂൾ .അന്ന് അപ്പർ പ്രൈമറി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു .യാതൊരു വിധ വിദ്യാഭ്യാസ സംവിധാനങ്ങളും ഇല്ലാതിരുന്ന അക്കാലത്തു എല്ലാ ജാതി മതസ്ഥരുടെയും പൂർണ സഹകരണത്തോടെയായിരുന്നു സ്കൂളിന്റെ പ്രവർത്തനം മുന്നോട്ടു പോയിരുന്നത് .സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാൽ നായർ സഹകരണ സംഘത്തിന് ഭരണം തുടർന്ന് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് ശ്രീ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ ഉള്ള നായർ സർവീസ് സൊസൈറ്റി സ്കൂളിന്റെ ഭരണം ഏറ്റെടൂത്തതു .അന്ന് മുതൽ അത് ഹൈ സ്കൂളായി ഉയർത്തപ്പെടും ചെയ്തു .കുട്ടികളുടെ ബാഹുല്യം നിമിത്തം അന്ന് ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്‌ളാസ്സുകൾ നടത്തിയിരുന്നത് .
ചരിത്ര പ്രാധാന്യം ഏറെയുള്ള കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിന്റെ സമീപത്തു സ്ഥിതി ചെയ്യുന്നു എന്ന പ്രാധാന്യവും ഇതിനുണ്ട് .തിരുവാറന്മുള അപ്പന് തിരുവോണ സദ്യക്കുള്ള വിഭവങ്ങൾ തിരുവോണത്തോണിയിൽ കാട്ടൂരിൽ നിന്നാണ് മങ്ങാട്ട് ഭട്ടതിരി ആഘോഷപൂർവം കൊണ്ടുപോകുന്നത് എന്നതും ഈ സ്ഥലത്തിന്റെ പ്രാധാന്യത്തെ എടുത്തു കാട്ടുന്നു .
കോഴഞ്ചേരി -റാന്നി റോഡ് സൈഡിൽ തന്നെയാണ് സ്കൂളിന്റെ സ്ഥാനം .കോഴഞ്ചേരിയിൽ നിന്ന് 6 കിലോ മീറ്ററും റാന്നിയിൽ നിന്ന് 8 കിലോമീറ്ററും പിന്നിട്ടാൽ ഇവിടെ എത്തി ചേരും .ബസ് സൗകര്യം വേണ്ടത്ര ഉള്ളതിനാൽ യാത്ര ക്ലേശം ഒട്ടും തന്നെ അനുഭവപ്പെടുന്നില്ല .പരിപാവനമായ പമ്പ നദിയുടെ തീരത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് എന്നതും എടുത്തു പറയേണ്ട കാര്യം ആണ് .
ഭൗതികസൗകര്യങ്ങൾ
- മികച്ച സ്കൂൾ കെട്ടിടവും,ക്ളാസ്സ് മുറികളും
- അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- കമ്പ്യൂട്ടർ ലാബ്
- വാഹനസൗകര്യം
- ലൈബ്ററിയും വായനാമുറിയും
- സ്മാർട്ട് ക്ളാസ് റും
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ്ക്റോസ്
- ഭാഷാപോഷണപരിപാടി.
- സംഗീതം
- പച്ചക്കറി കൃഷി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
നായർ സർവ്വീസ് സൊസൈറ്റി
മുൻ സാരഥികൾ
പുരുഷോത്തമൻ കർത്താ | |||
രാമചന്ദ്രൻ നായർ | |||
രാജശേഖരൻ നായർ | |||
സരസമ്മ | |||
കാർത്ത്യായനിയമ്മ | |||
നിർമ്മലകുമാരി | |||
രമാദേവി | |||
ഗീതാകുമാരി | |||
പ്രസേൻകുമാർ | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കടമ്മനിട്ട രാമകൃഷ്ണൻ
- എം.കെ.രാജശേഖരൻ പിള്ള ഫിസിഷ്യൻ
- ജി.ബാലചന്ദ്രൻ കേണൽ
അധ്യാപകർ
- എം.പ്രസന്ന
- ചിത്രാ.സി.മേനോൻ
- ബി.മായ
സ്കൂൾ ഫോട്ടോകൾ
<
വഴികാട്ടി
- കോഴഞ്ചേരി-റാന്നി റോഡ് സൈഡ്
- കോഴഞ്ചേരിയിൽ നിന്ന് 6 km റാന്നിയിൽ നിന്ന് 8 km
{{#multimaps:9.34364,76.75226| zoom=13}}
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�