ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Azad memorial panchayath l p school (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങള്

ഒരു പ്രൈമറി വിദ്യാലയത്തിനിണങ്ങുന്ന ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. നല്ല കാറ്റും വെളിച്ചവും ക്ലാസ്സ് മുറികൾ, എല്ലാ ക്ലാസ്സുകളിലും വിലകൂടിയ ടൈൽ പാകിയിട്ടുണ്ട്, എല്ലാ ക്ലാസ്സുകളിലും ഫാൻ, റ്റ്യൂബ് ഇവയുണ്ട് കൂടാതെ ശിശു സൗഹൃദ ക്ലാസ്സ് മുറികൾ , ലൈബ്രറി, ആവശ്യത്തിനു വൃത്തിയുള്ള ടോയിലറ്റുകളും മൂത്രപ്പുരകളും , കുടിവെള്ളത്തിനു മഴവെള്ള സംഭരണി, കിണർ, ബോർവെൽ, വാട്ടർ പ്യൂരിഫയർ, ഫ്ലാസ്ക്, സ്റ്റീൽ പാത്രങ്ങൾ ഇവ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വിനോദത്തിനും വ്യായാമത്തിനുമായി കുട്ടികളുടെ പാർക്ക് ഉണ്ട്. പ്രീപ്രൈമറി കുട്ടികൾക്കായി കളിയുപകരണങ്ങൾ, പസിൽസ്, ഏണിയും പാമ്പും തുടങ്ങിയവയും ഉണ്ട്. സ്കൂൾ മാലന്യങ്ങൾ ഉപയോഗിച്ച് ബയോഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നുണ്ട്. മാതൃഭൂമി സീഡ്, മനോരമ നല്ലപാഠം എന്നിവയിൽ ഈ സ്കൂൾ അംഗമാണ്