Schoolwiki സംരംഭത്തിൽ നിന്ന്
- 2020-21 വർഷത്തെ പ്രവർത്തനമികവിനാൽ ഈ വർഷം കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി ( std1= 47, LKG: 51, total: 291)
- whats app ഗ്രൂപ്പ് രൂപീകരിച്ചു ക്ലാസ്സുകളും നോട്ടും കൃത്യമായി നൽകി.
- കുട്ടികൾക്ക് അധ്യാപകർ തന്നെ class എടുത്തോ, ഗൂഗിൾമീറ്റ് വഴിയോ പഠന പിന്തുണ നൽകുന്നു.
- സ്കൂൾ ഏറ്റെടുത്ത പ്രധാനപ്രവർത്തനങ്ങൾ
- ദിനാചാരണങ്ങൾ നന്നായി നടത്തി.
- വയോജന പീഡന വിരുദ്ധദിനം സമയോചിതമായി ആഘോഷിച്ചു.
- june19 വായനാദിനത്തിൽ അധ്യാപികയായ അഞ്ജു തിലകൻ ടീച്ചർ കഥാകാരി മാധവികുട്ടിയായി വേഷപകർച്ച നടത്തി കുട്ടികളുമായി സംവദിച്ചത് മാധ്യമ ശ്രദ്ധപിടിച്ചു പറ്റി.
- ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ടു അധ്യാപികമാരായ അഞ്ചു തിലകൻ, നിഷ എന്നിവർ നടത്തിയ "ആകാശ മിഠായി " എന്ന നാടകം നവമാധ്യമങ്ങളിൽ വൈറൽ ആകുകയും മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു.വായനാ ദിനവുമായി ബന്ധപ്പെട്ടു പ്രവർത്തനങ്ങൾ ഉദ്ഘാ ടനം നിർവഹിച്ചത് ശ്രീ. ആലപ്പി ഋഷി കേശ് ആയിരുന്നു.
- സ്കൂളിലെ കുട്ടികളെ കൊണ്ട് ബഷീറിന്റെ നിരവധി skit ഓൺലൈൻ ആയി അവതരിപ്പിച്ചു.
- സ്കൂൾ പ്രധാന അധ്യാപികയായ ശ്രീമതി വിമല ടീച്ചർ 30 വർഷസർവീസ് പൂർത്തിയാക്കിയതിനു PTA ആദരവ് നൽകി. ഒപ്പം അധ്യാപക മികവിന് അഞ്ജു ടീച്ചറിനെയും നിഷ ടീച്ചറിനെയും Bestflock leader അവാർഡ് നേടിയ ബുഷ്‌റ ടീച്ചറിനെയും മൊമെന്റോ നൽകി PTA ആദരിച്ചു.
- ആരോഗ്യ വിദ്യാഭ്യാസവുമായി ബന്ധ പ്പെട്ടു നമ്മുടെ സ്കൂളിലെ അധ്യാപകർ ചേർന്ന് നടത്തിയ കൊതുക് നാടകം നവ മാധ്യമങ്ങളിൽ വൈറൽ ആകുകയും പഞ്ചായത്ത്, ജില്ലാ അധികൃതരിൽ നിന്ന് അഭിനന്ദനത്തിന് അർഹമാവുകയും ചെയ്തു.
- അമൃതോത്സവവുമായി ബന്ധപ്പെട്ടു ഓഗസ്റ്റ് 15 നു എല്ലാ അധ്യാപകരും സ്വാതന്ത്ര്യസമര സേനാനികളായി വേഷപ്പകർച്ച നടത്തി.
- സ്കൂളിൽ ക്വിസ്, ചിത്രരചന എന്നി പ്രവർത്തനങ്ങൾ നടത്തി.
- ഒക്ടോബർ 10 - തീയതി ശ്രീമതി. P. വിമല ടീച്ചറിന്റെ "തിടുക്കപൂച്ച" എന്ന ബാലകവിതാസമാഹാരത്തിന്റെ പ്രകാ ശന കർമം ബഹു :മന്ത്രി, ശ്രീ. P. പ്രസാദ് അവർകൾ നമ്മുടെ സ്കൂളിൽ വച്ചു നിർവഹിച്ചു.
- പോഷൺ അഭിയാന്റെ ഭാഗമായി 2021 ദേശീയ പോഷൺ മാസമായി ഒക്ടോബർ ആചരിച്ചു. ഇതിന്റെ ഭാഗമായി ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം നൽകുകയും കുട്ടികൾ പോഷൺ ക്വിസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥ മാക്കുകയും ചെയ്തിട്ടുണ്ട്.
- സ്കൂൾ വിദ്യാരംഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തല മത്സരങ്ങൾ ഓൺലൈൻ ആയി നടത്തി- കടംകഥ, ചിത്ര രചന, നാടൻപാട്ട്, കഥപറച്ചിൽ- ഇതിൽ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും മത്സരത്തിൽ വിജയിക്കുകയും ചെയ്തു.