സെന്റ് പോൾസ് എൽ പി എസ് വാകക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smssebin (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

= 32229

{prettyurl|st.paulslpsvakakkad}}

സെന്റ് പോൾസ് എൽ പി എസ് വാകക്കാട്
വിലാസം
വാകക്കാട്

മൂന്നിലവ് പി.ഒ.
,
686586
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04822 286798
ഇമെയിൽlpsvakakkad1@gmail.com
കോഡുകൾ
സ്കൂൾ കോഡ്32229 (സമേതം)
യുഡൈസ് കോഡ്32100200406
വിക്കിഡാറ്റQ87659276
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ208
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ208
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ബോബി മാത്യു മാറാമറ്റം
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമോൾ ബിനോയി
അവസാനം തിരുത്തിയത്
09-01-2022Smssebin


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

                         കോട്ടയം ജില്ലയിലെ മീനച്ചിൽ  താലൂക്കിൻറ്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഇല്ലിക്കമലയിൽ  നിന്നും  ഉൽഭവിച് മങ്കൊമ്പ്, നരിമറ്റം, മൂന്നിലവ്, വാകക്കാട് പ്രദേശം പരന്നു കിടക്കുന്നു. മേലുകാവ് പഞ്ചായത്തിൽപ്പെട്ട വാകക്കാട്  ഗ്രാമവാസികളുടേയും  സമീപ  പ്രദശങ്ങളിലെ  ജനങ്ങളുടേയും  ചിരകാല അഭിലാഷമായിരുന്നു  പൂമ്പാറ്റകളെപോലെ  പാറിനടക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾക്ക്  പ്രാഥമികവിദ്യാഭ്യാസം  നൽകുവാനായി ഒരു എൽ.പി.സ്കൂൾ ഉണ്ടാകണമെന്നത്. അങ്ങനെ അനേകരുടെ പ്രാർത്ഥനയുടെയും പരിശ്രമത്തിന്റെയും ഫലമായി 1924 ൽ അന്നത്തെ മാനേജരായിരുന്ന റവ.ഫാ.ജോർജ് മുക്കാട്ടുകുന്നേൽ ഏവരുടെയും സഹകരണത്തോടെ എൽ.പി. സ്കൂളിനായി ഒരു കെട്ടിടം പണികഴിപ്പിച്ചു. 14 -06 -1924 ൽ ഇതിന്റെ ഉൽഘാടനകർമ്മം  നിർവഹിക്കപ്പെടുകയും അപ്പസ്റ്റോലനായ വി.പൗലോസിന്റെ നാമധേയം സ്കൂളിന് നല്കപ്പെടുകയും ചെയ്തു. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എം.പി കേശവപിള്ള ചമ്പക്കുളം ആയിരുന്നു. 1927 ൽ  സ്കൂൾ നടത്തിപ്പിന് സഹായകരമായി ക്ലാരമടത്തിന്റെ ഒരു ശാഖ വാകക്കാട്ടിൽ ആരംഭിച്ചു. 1928  ലാണ് ഇതൊരു പൂർണ്ണ എൽ.പി. സ്കൂളായത്.
                           ഇന്ന് ലോകമെമ്പാടും വിശുദ്ധിയുടെ പുണ്യപരിമളം പരത്തിക്കൊണ്ടിരിക്കുന്ന അൽഫോൻസാമ്മയെക്കുറിച്ചു അറിവുള്ളവരെല്ലാം തന്നെ വാകക്കാട് സെന്റ്.പോൾസ്.എൽ.പി. സ്കൂളിനെക്കുറിച്ചും കേട്ടിരിക്കും.  കാരണം വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശനംകൊണ്ട് പരിപാവനമായ, അനുഗ്രഹീതമായ സ്കൂളാണിത്. 1932 -33 കാലഘട്ടത്തിൽ മൂന്നാം ക്ലാസ്സിൽ അദ്ധ്യാപനം നടത്തിയ അൽഫോൻസാമ്മയെക്കുറിച്ചുള്ള പാവനസ്മരണ  ഇന്നാട്ടിലെ ജനങ്ങൾക്കും കുഞ്ഞുങ്ങൾക്കും എന്നും ആനന്ദകരമായ ഒരനുഭവമാണ്. 

                 പാല രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള ഈ സ്കൂൾ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെന്നപോലെ ആത്മീയകാര്യങ്ങളിലും ഏറെ  ശ്രദ്ധ ചെലുത്തിവരുന്നു. അനേകം പിഞ്ചുകുഞ്ഞുങ്ങളിൽ വിജ്ഞാനത്തിന്റെ  പൊൻവെളിച്ചം   പകർന്നുനൽകിയ ഈ വിദ്യാലയം പഠനപ്രവത്തനങ്ങളോടൊപ്പംതന്നെ  പഠ്യേതരപ്രവർത്തനങ്ങളിലും ഉന്നതനിലവാരം പുലർത്തുന്നുണ്ട്. ഇനിയും അനേകർക്ക് അറിവിന്റെ വെളിച്ചം  പകരേണ്ട ഈ സ്ഥാപനത്തിന്റെ മാനേജരായി  റവ.ഫാ.ജെയിംസ് കുടിലും ഹെഡ്മിസ്ട്രസ്സായി  സി.മോളി ജോസഫ് തെക്കേക്കരയും  സേവനം അനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

• ക്ലീൻ & സേഫ് ക്യാമ്പസ് • പച്ചക്കറിത്തോട്ടം • പൂന്തോട്ടം • കൃഷിത്തോട്ടം • എക്കോഫ്രണ്ട്ലി ക്യാമ്പസ് • ലൈബ്രറി • വായനമൂല • ഹെൽത്ത് കോർണർ & നഴ്സിംഗ് സർവീസ് • വൈദ്യുതീകരിച്ച ക്ലാസ് റൂംസ് • ഇന്റർനെറ്റ് സൗകര്യം • കളിസ്ഥലം • ഓപ്പൺ സ്റ്റേജ് • ഹാൻഡ് വാഷിംഗ് ഏരിയ • ടോയ്ലറ്റ് • ചുറ്റുമതിൽ • സ്കൂൾ ബസ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

School Assembly
SCHOLARSHIP WINNERS

Pravesanolsavam 2018.jpeg

മുൻ സാരഥികൾ

[[പ്രമാണം:32229 9.jpg|thumb|[[പ്രമാണം:32229 8.JPG|thumb|'[[പ്രമാണം:32229 7.JPG|thumb|സ്കൂളിലെ മറ്റ് അദ്ധ്യാപകർ :

       ശ്രീ എം . പി. കേശവപിള്ള ചമ്പക്കുളം
       റവ . സി .ബറോമിയ (1961 -1985 )
 	റവ . സി. ബേസിൽ മേരി ( 1990 - 1994 )
	റവ. സി. എൽസിറ്റ് (1994 - 1998 )
       റവ . സി. ബെറ്റി ( 1998 - 2002 )

റവ . സി ഫേബിയൻ ( 1985 - 1990 ) റവ . സി. സിൽവി (2002 - 2008 ) റവ . സി. റോസിറ്റ് (2008 - 2012 ) റവ . സി. അന്നമ്മ ചാണ്ടി (2012 -2015 )

== നേട്ടങ്ങൾ ==2016 -17 ഈരാറ്റുപേട്ട ഉപജില്ലാ പ്രവർത്തി പരിചമേളയിൽ ഫസ്റ്റ് ഓവറോള് 2016 -17 ഈരാറ്റുപേട്ട ഉപജില്ലാ സാമൂഹിക ശാസത്രമേളയിൽ ഫസ്റ്റ് ഓവർഓൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ ആന്റോ ആന്റണി എം പി
  2. ശ്രീമതി ജെസ്സി ജോസഫ് (ഡി പി ഐ സെക്രട്ടറി )
  3. ഡോ ജോവാൻ ചുങ്കപ്പുര

വഴികാട്ടി

സെന്റ് പോൾസ് എൽ പി എസ് വാകക്കാട്