കോഴിക്കോട് ജില്ലയിലെ നരിക്കുനി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ജി എൽ പി എസ് നെടിയനാട് വെസ്റ്റ്.
ചരിത്രം
1 ശ്രീ നാരായണൻ നമ്പൂതിരിയുടെ സ്ഥലത്തു ഒരു താത്കാലിക ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി 1957 മെയ് 14 ന് സ്കൂൾ ആരംഭിച്ചു.എം കെ അബ്ദുറഹിമാൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ.തുടർന്ന് ബാലൻനായർ,ചെറുണ്ണികുട്ടിമാസ്റ്റർ, ടി അസ്സൻമൊല്ല,വി രാമൻകുട്ടിനായർ എന്നിവരായിരുന്നു പ്രധാന അധ്യാപകർ.ഒരുകാലഘട്ടത്തിൽ മുസ്ലിം വിദ്യാർത്ഥികളെ ഇവിടെ ചേർത്തുപഠിപ്പിക്കുന്നതിന് മദ്രസകളും മറ്റുമായി ബന്ധപ്പെട്ടു അതീവതാല്പര്യം കാണിച്ച ഒരു അദ്ധ്യാപകൻ കൂടിയായിരുന്നു അസ്സൻ മൊല്ല.
തുടർന്നുള്ള കാലഘട്ടങ്ങളിൽ കുട്ടികളുടെ എണ്ണം ക്രമാധീതമായി വർധിക്കുകയും സ്കൂളിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടിയും വന്നു.ഇതിനിടെ ശ്രീ നാരായണൻ നമ്പൂതിരി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമാവകാശം ശ്രീ കാവുമ്പൊയിൽ കുമാറിന്റെ സ്കൂൾ എന്ന പേരിലാക്കി.
മുപ്പത് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു അടുക്കളയും ഉണ്ട്.സ്കൂളിന് കമ്പ്യൂട്ടർ ലാബും കളിസ്ഥലവും ഇല്ല. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്..
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്.
എൻ.സി.സി.
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ആമിന ടി എസ്
ശ്രീധരൻ പി കെ
ബാലകൃഷ്ണൻ ടി പി
ഹരിദാസൻ എ
മൊയിദീൻകുട്ടി ഒ പി
ഹംസ വി കെ
റുഖിയ പി പി
വിലാസിനി എം
വത്സല പി
കുഞ്ഞമ്മദ് ടി പി