എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/വിദ്യാരംഗം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാസാഹിത്യവേദി
![](/images/thumb/b/bd/Vidhyarangam_Logo.jpeg/300px-Vidhyarangam_Logo.jpeg)
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയാണ് വിദ്യാരംഗം പ്രവർത്തിക്കുന്നത്. ജൂൺ - 19 വായനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രഭാഷകനും അഭിനേതാവുമായ ശ്രീ നന്ദകിഷോർ ഉദ്ഘാടനം ചെയ്തു. ബഹു. വാർഡ് മെമ്പർ ആശംസകളർപ്പിച്ചു. 6ബിയിലെ നന്ദനയുടെ മുത്തച്ഛൻ ശ്രീ കൃഷ്ണലൻ അവർകൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി.വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു കൊണ്ടും പുല്ലാങ്കുഴൽ വായിച്ചും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.