ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34017HMecek (സംവാദം | സംഭാവനകൾ) (add content)

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം, ഹിരോഷിമ നാഗസാക്കി ദിനം, ഗാന്ധിജയന്തി, ഐക്യരാഷ്ട്രദിനം, കേരളപ്പിറവി എന്നീ ദിനാചരണങ്ങൾ നടത്തി. അമൃതമഹോത്സവത്തിന്റെ ഭാഗമായി ക്വിസ്, ദേശഭക്തിഗാനം, ചിത്രരചന, പ്രസംഗം എന്നീ മത്സരങ്ങൾ ഓൺലൈൻ ആയി നടത്തി. വിജയികൾ സബ്ജില്ലാതല മത്സരങ്ങളിലും പങ്കെടുത്തു.

"ആലപ്പുഴയിലെ സ്വാതന്ത്രസമര ജ്വാലകൾ " എന്ന പ്രാദേശിക ചരിത്രാന്വേഷണം 10B യിലെ കൃഷ്ണലക്ഷ്മി ചെയ്തു. കാക്കത്തുരുത്ത് എന്ന ഗ്രാമത്തിന്റെ പ്രാദേശിക ചരിത്രരചന 9A യിലെ ഗൗരി നന്ദനയും 6A യിലെ ശ്രീനന്ദനയും ചെയ്തു. കേരളപ്പിറവി ദിനത്തിൽ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് യൂ പി ക്ലാസ്സുകളിലെ കുട്ടികൾ 14 ജില്ലകളുടെയും പ്രത്യേകതകൾ സ്റ്റേജിൽ അവതരിപ്പിച്ചു. " രാഷ്ട്രീയ ആവിഷ്കാർ അഭിയാന്റെ " ഭാഗമായി യൂ പി, എച്ച് എസ് തലത്തിൽ നവംബർ 29 ആം തീയതി പ്രശ്നോത്തരി നടത്തി. എച്ച് എസ് വിഭാഗത്തിൽ 10 A യിലെ അനന്തകൃഷ്ണനും യൂ പി വിഭാഗത്തിൽ 7A യിലെ രോഹിത്തും ഒന്നാം സ്ഥാനം നേടി. ഇവർ രണ്ടുപേരും സബ്ജില്ലാതല മത്സരങ്ങളിലും പങ്കെടുത്തു.