ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം, ഹിരോഷിമ നാഗസാക്കി ദിനം, ഗാന്ധിജയന്തി, ഐക്യരാഷ്ട്രദിനം, കേരളപ്പിറവി എന്നീ ദിനാചരണങ്ങൾ നടത്തി. അമൃതമഹോത്സവത്തിന്റെ ഭാഗമായി ക്വിസ്, ദേശഭക്തിഗാനം, ചിത്രരചന, പ്രസംഗം എന്നീ മത്സരങ്ങൾ ഓൺലൈൻ ആയി നടത്തി. വിജയികൾ സബ്ജില്ലാതല മത്സരങ്ങളിലും പങ്കെടുത്തു.

"ആലപ്പുഴയിലെ സ്വാതന്ത്രസമര ജ്വാലകൾ " എന്ന പ്രാദേശിക ചരിത്രാന്വേഷണം 10B യിലെ കൃഷ്ണലക്ഷ്മി ചെയ്തു. കാക്കത്തുരുത്ത് എന്ന ഗ്രാമത്തിന്റെ പ്രാദേശിക ചരിത്രരചന 9A യിലെ ഗൗരി നന്ദനയും 6A യിലെ ശ്രീനന്ദനയും ചെയ്തു. കേരളപ്പിറവി ദിനത്തിൽ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് യൂ പി ക്ലാസ്സുകളിലെ കുട്ടികൾ 14 ജില്ലകളുടെയും പ്രത്യേകതകൾ സ്റ്റേജിൽ അവതരിപ്പിച്ചു.

" രാഷ്ട്രീയ ആവിഷ്കാർ അഭിയാന്റെ " ഭാഗമായി യൂ പി, എച്ച് എസ് തലത്തിൽ നവംബർ 29 ആം തീയതി പ്രശ്നോത്തരി നടത്തി. എച്ച് എസ് വിഭാഗത്തിൽ 10 A യിലെ അനന്തകൃഷ്ണനും യൂ പി വിഭാഗത്തിൽ 7A യിലെ രോഹിത്തും ഒന്നാം സ്ഥാനം നേടി. ഇവർ രണ്ടുപേരും സബ്ജില്ലാതല മത്സരങ്ങളിലും പങ്കെടുത്തു.


2022 ജനുവരി 23 ഞായറാഴ്ച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തോടനുബന്ധിച്ചു  യൂ പി തലത്തിൽ ഓൺലൈൻ ആയി നേതാജി ക്വിസ് സംഘടിപ്പിച്ചു. ഹൈ സ്കൂൾ വിഭാഗത്തിൽ നിന്ന് 9എ യിലെ ആദിത്യരാജ് നേതാജിയുടെ ഒരു വീഡിയോയും തയ്യാറാക്കി.

ജനുവരി 25 ആം തീയതി ചൊവ്വാഴ്ച്ച  ദേശീയ ടൂറിസം ദിനത്തിൽ യൂ പി വിഭാഗത്തിനു ഓൺലൈൻ ആയി ക്വിസ് നടത്തി.

ജനുവരി 26 ബുധനാഴ്ച്ച റിപ്പബ്ലിക് ദിനത്തിൽ  സ്കൂൾ ഹെഡ്മിസ്സ്‌ട്രെസ് ശ്രീമതി ജ്യോതി ടീച്ചർ എല്ലാവർക്കും റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികൾ പ്രസംഗം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. യൂ പി വിഭാഗത്തിനു ഓൺലൈൻ ആയി റിപ്പബ്ലിക് ദിന ക്വിസും നടത്തി.

ജനുവരി 30 ഞായറാഴ്ച്ച രക്തസാക്ഷി ദിനത്തിൽ  യൂ പി വിഭാഗത്തിൽ നിന്ന്  7ബി യിലെ കബനിയും എച്ച് എസ് വിഭാഗത്തിൽ നിന്ന് 9എ യിലെ ഗൗരി നന്ദനയും ഗാന്ധിസ്മരണയുടെ  വീഡിയോ നിർമ്മിച്ച് ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.യൂ പി വിഭാഗത്തിലെ കുട്ടികൾ പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നിവയിലും ഏർപ്പെട്ടു.