എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2019
പ്രേവേശനോത്സവം
2019 ജൂൺ 6 നു പ്രേവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 362 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു.
2018
പ്രേവേശനോത്സവം
2018 ജൂൺ 1 ന് പ്രേവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രേവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു.
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ വിതരണവും പ്രേത്യേക അസ്സംബ്ലിയും നടത്തപ്പെട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സ്കൂൾ അസ്സംബ്ലിയിൽ കുട്ടികൾ സംസാരിച്ചു. മരം നടീൽ ചടങ്ങ്, പോസ്റ്റർ നിർമ്മാണം എന്നിവയും നടത്തപ്പെട്ടു.
സ്‌കൂൾ പാർലമെന്റ് രൂപീകരണം
2018 അധ്യയന വർഷത്തെ സ്‌കൂൾ പാർലമെന്റ് രൂപീകരണം ഇംഗ്ലീഷ് ക്ളബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. സ്‌കൂൾ ലീഡർ , ചെയർ പേഴ്‌സൺ , ക്ലാസ് ലീഡേഴ്‌സ് , ഹസ് ലീഡേഴ്‌സ് തുടങ്ങിയവർ സത്യപ്രതിജ്‌ഞ ചെയ്ത് സ്ഥാനമേറ്റു. വർണ്ണാഭമായ ചടങ്ങിൽ മുഖ്യാഥിതിയായി പ്രിൻസിപ്പൽ എസ.ഐ ശ്രീ. ശിവപ്രസാദ്, മാനേജർ സിസ്റ്റർ തെരസില്ല , ഹെഡ് മിസ് ട്രസ് സിസ്റ്റർ . ലിസ്സി എന്നിവർ സന്നിഹിതരായിരുന്നു.
സ്‌കൂൾ കലോത്സവം
രണ്ടു ദിവസങ്ങളിൽ രണ്ട് സ്റ്റേജുകളിലായിട്ടാണ് സ്‌കൂൾ കലോത്സവം നടത്തപ്പെട്ടത്. ഭരതനാട്യം, കുച്ചിപൊടി, നാടോടി നൃത്തം , സംഘനൃത്തം എന്നീ ഇനങ്ങളിൽ ഒന്നിനൊന്നു കിടപിടിക്കുന്ന മത്സരങ്ങൾ ആണ് കുട്ടികൾ കാഴ്ച വച്ചത്. വിജയികളെ സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുവാൻ ആരംഭിക്കുകയും ചെയ്തു.
സ്‌കൂൾ സ്പോർട്സ് മീറ്റ്
2018 അധ്യയന വർഷത്തെ സ്‌കൂൾ സ്പോർട്സ് മീറ്റ് 04/ 08 / 2018 ശനിയാഴ്ച നടത്തപ്പെട്ടു.
സ്വാതന്ത്ര്യദിനാഘോഷം
വളരെയധികം വർണ്ണാഭമായ രീതിയിൽ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം നടത്തപ്പെട്ടു. ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്വാതന്ത്യ്രദിനം നടത്തപ്പെട്ടത്. അഡിഷണൽ DPI ശ്രീ. ജിമ്മി . കെ ജോസ് മുഖ്യാഥിതി ആയിരുന്നു. കൃത്യം 8.45 നു തന്നെ പതാക ഉയർത്തൽ ചടങ്ങ് ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്‌ട്രസ് സി. ലിസ്സി ഇഗ്നേഷ്യസ് പതാക ഉയർത്തി. സ്വാതന്ത്യ്രദിന സന്ദേശം ശ്രീ. ജിമ്മി സർ നൽകി. പി.റ്റി.എ പ്രസിഡന്റ് ശ്രീ. ഇമ്മാനുവൽ .പി.ജെ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ മാർച്ച് പാസ്റ്റ്, മാസ്സ്ഡ്രിൽ, ബാൻഡ് മേളം , എയ്റോബിക്ക് ഡാൻസ് എന്നിവ തുടർന്ന് അരങ്ങേറി. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ
കേരളം മുഴുവൻ നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സ്‌കൂളും ചെറിയ കൈത്താങ്ങായി . സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 3698 പേരാണ് രജിസ്റ്റർ ചെയ്തത്. ൨൮ തിയതിവരെ നീണ്ട ക്യാമ്പിൽ ദുരിത ബാധിതരെ ആശ്വസിപ്പിക്കുന്നതിനും, കൈത്താങ്ങാകുന്നതിനും സ്‌കൂൾ മുഴുവൻ ഒറ്റ കെട്ടായി പ്രവർത്തിച്ചു. അവർക്കുള്ള താമസം, ഭക്ഷണം, വൈദ്യ സഹായം മുതലായ അത്യാവശ്യ സഹായങ്ങൾക്കൊപ്പം തന്നെ വിവിധ ബോധവത്ക്കരണ ക്ളാസുകൾ, കലാപരിപാടികൾ തുടങ്ങിയവയും നടത്തപ്പെട്ടു.
സ്‌കൂൾ സ്ഥാപകദിനം
ആഗസ്റ്റ് 31 സ്‌കൂൾ സ്ഥാപകദിനമായി ആചരിച്ചു. സ്‌കൂൾ സ്ഥാപകനായ ബിഷപ്പ് മോറോയുടെ ചരമദിനമാണ് സ്ഥാപകദിനമായി ആചരിച്ചത്. പ്രേത്യേക അസംബ്ലി സംഘടിപ്പിച്ച് ബിഷപ്പിന്റെ ജീവചരിത്രവും, സ്‌കൂൾ സ്ഥാപിക്കാൻ ഇടയായ ചരിത്രവും അവതരിപ്പിച്ചു.
അദ്ധ്യാപക ദിനാഘോഷങ്ങൾ
സെപ്റ്റംബർ 5 അദ്ധ്യാപകദിനം സ്‌കൂൾ സമുചിതമായി ആഘോഷിച്ചു. പ്രേത്യേക അസ്സംബ്ലിയിലൂടെ അദ്ധ്യാപകരെ ആദരിച്ചു. ക്ലാസ് തലത്തിലും അദ്ധ്യാപകരെ കുട്ടികൾ ആദരിച്ചു. അദ്ധ്യാപക ദിനത്തിന്റെ മഹത്വം വെളിവാക്കുന്ന വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ നടത്തുകയുണ്ടായി. വിവിധ കലാ പരിപാടികളും ഇതിനോടനുബന്ധിച്ച് നടത്തപ്പെട്ടു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്.
സി.വി രാമൻ ദിനാചരണം
പൂങ്കാവ് സ്‌കൂളിലെ സയൻസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ സി.വി രാമൻ ദിനാചരണം നടത്തപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്. ഈ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തപ്പെട്ടു. സി.വി രാമനെ കുറിച്ചുള്ള സെമിനാർ അവതരണം ദീപ്തി നടത്തി. സി.വി രാമനെ കുറിച്ചുള്ള വിവിധ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ട് വായനാ വൃത്തം തയ്യാറാക്കി. പൂർവ്വ വിദ്യാർത്ഥിയായ വൈശാഖിന്റെ നേതൃത്വത്തിൽ ഒരു സയൻസ് ക്വിസും നടത്തി.