എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കുട്ടികളിൽ സാമൂഹ്യാവബോധവും സേവന തല്പരതയും വളർത്തുന്നതിനായി ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തിക്കുന്നു.കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യാഭിരുചി വളടത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
എടുത്തു പറയത്തക്ക മറ്റൊരു പ്രവർത്തനമാണ്കൈയ്യെഴുത്തു മാസികകളുടെ നിർമ്മാണം. മുൻ വർഷങ്ങളിലായി നൂറിലധികം കൈയ്യെഴുത്തു മാസികകൾ നിർമ്മിച്ചിട്ടുണ്ട്. ഓൺലൈൻ പഠന കാലഘട്ടത്തിലും ഐ സി ടി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓൺലൈൻ മാഗസിനുകൾ നിർമ്മിച്ചു. പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും വിപുലമായ പരിപാടികളോടെ ആചരിച്ചു വരുന്നു. വ്യക്തിത്വ വികസന ക്ലാസ്സുകൾ, കൗൺസിലിങ്ങ് ക്ലാസ്സുകൾ, മാനസികോല്ലാസത്തിനായുള്ള പരിപാടികൾ തുടങ്ങിയവയും ഓൺലൈനായും ഓഫ് ലൈനായും നടത്തുന്നു.