ജി എൽ പി എസ് ആമയിട/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ആമയിട/ചരിത്രം | |
---|---|
വിലാസം | |
ആമയിട ആമയിട.പി.ഒ , 688561 | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 9809455129 |
ഇമെയിൽ | hmkaradiamayida@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35301 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനിമോൾ.റ്റി.ആർ |
അവസാനം തിരുത്തിയത് | |
06-01-2022 | 35301-HM |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രമാത്തിലെ കരുമാടിയ്ക്കടുത്തുള്ള ആമയിടയെന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ആമയിട.ഇത് സർക്കാർ വിദ്യാലയമാണ്.
ചരിത്രം
1902 സ്ഥാപിതം.അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ അകലത്തിൽ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. പ്രകൃതി ദേവത ഏറെ അനുഗ്രഹിച്ച മനോഹരമായ ഗ്രാമമാണ് ആമയിട. ഈ പ്രദേശത്തെ ഏക വിദ്യാലയമാണ് "കാറാടി സ്ക്കൂൾ " എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഗവ.എൽ.പി.എസ്.ആമയിട.
എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന. സ്ക്കൂളിൻെറ പഴയ കെട്ടിടത്തിന് സ്ഥലം തന്ന് സഹായിച്ചത് കാറാടി കുടുംബവും ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒാഫീസ്,കളിസ്ഥലം എന്നിവയ്ക്ക് സ്ഥലം തന്നത് ആലപ്പാട്ട് കുടുംബവുമാണ്.115 വർഷം പിന്നിടുന്ന സ്ക്കുൾ കലാകായിക ,സംസ്കാരിക ,സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ ഒട്ടേറെ പ്രഗൽഭരെ സംഭാവന ചെയ്തിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
- അഞ്ച് ക്ലാസ്സ് മുറികൾ കൂടാതെ ഓഫീസ് മുറിയും ചേർന്നതാണ് കെട്ടിട സമുച്ചയം.ഗ്രന്ഥശാലയ്ക്കായി പ്രത്യേക മുറിയുണ്ട്.ഭിന്നശേഷിക്കാർക്കുകൂടി പ്രയോജനപ്പെടുന്ന റാമ്പും റെയിലും പണികഴിപ്പിച്ചിട്ടുണ്ട്.പൊതുചടങ്ങുകൾ നടത്താൻ സൗകര്യമുള്ള സ്റ്റേജുണ്ട്.കുട്ടികൾക്ക് കളിക്കാനാവശ്യമായ കളിസ്ഥലമൊരുക്കിയിട്ടുണ്ട്.പച്ചക്കറിത്തോട്ടം കൂടാതെ ഔഷധസസ്യത്തോട്ടവുമുണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് അടുക്കളയുണ്ട്.കുടിവെള്ളത്തിനാവശ്യമായത്ര ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.ആവശ്യമായത്ര ശൗചാലയങ്ങളുണ്ട്.ചുറ്റുമതിൽ കെട്ടി സ്കൂൾ പുരയിടം സംരക്ഷിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി
- പരിസ്ഥിതി ക്ലബ്
- ഗണിതശാസ്ത്ര ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- വായന ക്ബബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സേതുഅമ്മ ടീച്ചർ
- ശിവൻ സാർ
- സരസ്വതി ടീച്ചർ
- ഉഷ ടീച്ചർ
- മുനീറ ടീച്ചർ
- ഷാനിദ ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി വാസന്തി (മുൻ അധ്യാപിക)
- ശ്രീ.അപ്പുക്കുട്ടൻ നായർ (ബാങ്കിൽ നിന്ന് വിരമിച്ചു)
- ഡോ. രാമകൃഷ്ണൻ (Scientist ,ICAR )
- ശ്രീമതി അംബികാ ദേവി (കൊച്ചി മത്സ്യഗവേഷണകേന്ദ്രത്തിൽ ശാസ്ത്രജ്ഞ)
- ശ്രീ.ദീപക് (എഞ്ചിനീയറിംഗ് കോളേജ് അധ്യാപകൻ)
- ശ്രീമതി ജയന്തി(സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|