സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
.
സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ | |
---|---|
വിലാസം | |
കാവിൽ പട്ടണക്കാട് പി.ഒ, , ചേർത്തല ആലപ്പുഴ 688531 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1923 |
വിവരങ്ങൾ | |
ഫോൺ | 0478 2562789 |
കോഡുകൾ | |
സ്കൂൾ കോഡ് | 34030 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സണ്ണി ജോസ് പി |
അവസാനം തിരുത്തിയത് | |
06-01-2022 | 34030kavil |
ചരിത്രം
1923 ൽ ബഹു. ഗീവർഗ്ഗീസ് മണ്ണാറ അച്ഛൻറെ പരിശ്രമത്തിൽ സെൻറ് മൈക്കിൾസ് പ്രൈമറി സ്കൂൾ സ്ഥാപിതമായി .ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ .പി .എം നാരായണപിള്ള ആയിരുന്നു .1964 ൽ ബഹു .അലക്‌സാണ്ടർ ഇരവിമംഗലം അച്ഛൻറെ ശുഷ്‌കാന്തിയുടെ ഫലമായി ഇത് അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു .1983 ൽ ബഹു . സിറിയക് മണ്ണാശ്ശേരി അച്ഛൻറെ തീവ്ര ശ്രമം കൊണ്ട് ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു .2000 ൽ ബഹു .വർഗ്ഗീസ് ചെരപ്പറമ്പിൽ അച്ഛൻ മഹാജൂബിലിവർഷസ്മാരകമായി ഒരു മൂന്നുനില കെട്ടിടം നിർമ്മിച്ചു .
കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 35 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു.
ഹൈസ്കൂളിന രണ്ട്കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ച കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിൽ ഒരു എ സി കോൺഫറൻസ് ഹാൾ ഉണ്ട്.നല്ലൊരു ഉദ്യാനവും പച്ചക്കറിത്തോട്ടവും ചിത്രശലഭോദ്യാനവും ഇവിടെ ഉണ്ട് .അനേകം പുസ്തകങ്ങളുള്ള പുതിയ വായനശാല സ്കൂളിൻറെ ഒരു ആകർഷണമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്‌സ്.
- ഡെയ്‌ലി ക്വീസ്
- നേർക്കാഴ്ച
മാനേജ്മെന്റ്
എറണകുളം അങ്കമാലി ആർച്ചു ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 57 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ആർച്ചു ബിഷപ് ജോർജ് ആലംചേരി ഡയറക്ടറായും റവ .ഡോ.പോൾ ചിറ്റിനപ്പള്ളി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. സ്‌കൂൾ പ്രധാനാധ്യപകൻ ശ്രീ സണ്ണി ജോസ് പി ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- .ശ്രീ .പി .എം നാരായണപിള്ള (1923 )
- .ശ്രീ. വി .വി തോമസ് വട്ടക്കാട്ടുശ്ശേരി (1929 )
- .ശ്രീ. ഒ .ഔസേഫ് (1944 )
- .സിസ്റ്റർ റോസ് ജോസഫ് (1948 )
- . ശ്രീമതി. വി .സി അന്ന (1979 )
- .ശ്രീ. ടി .എം വർഗ്ഗീസ് (1982 )
- . ശ്രീ. പി. വി. ജോസഫ് (1993 )
- .ശ്രീമതി. കെ. ജെ ലാലിയമ്മ (1995 )
- .ശ്രീമതി. പി. ആർ വത്സല (2013 )
- .സണ്ണി ജോസ് പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ .കുര്യാക്കോസ്. പി. ജോസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|