സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല/ചരിത്രം
അക്ഷരങ്ങളുടെ പൊൻ വെളിച്ചം കുരുന്നു ഹൃദയങ്ങളിൽ നിറയ്ക്കാൻ 1983 ൽ അരിഞ്ചേർമലയിലെ മുഴുവൻ ദേശവാസികളുടെ പരിശ്രമഫലമായി സെന്റ് തോമസ് എൽപി സ്കൂൾ സ്ഥാപിക്കപ്പെട്ടു . ആദ്യകാല ഘട്ടങ്ങളിൽ അരിഞ്ചേർ മല പള്ളിയുടെ കീഴിലായിരുന്ന സ്കൂൾ 1997 ൽ മാനന്തവാടി കോർപ്പറേറ്റ് വിദ്യാഭ്യാസ കുടുംബത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു . ആദ്യ മാനേജർ ഫാ.മാത്യൂ പാബ്ലാനിയുടെ നേതൃത്വത്തിൽ പ്രധാാനാധ്യാപിക.സി. മേരിക്കുട്ടിയും മറ്റ് അധ്യാപകരും ജാതി മത ഭേദമന്യ മുഴുവൻ പ്രദേശവാാസികളും സ്കൂളിന്റെ ആദ്യ ഘട്ട വളർച്ചയ്ക്ക് കഠിനപ്രയത്നം ചെയ്തു. പിന്നീട് വന്ന മാനേജർ ഫാ.ജോർജ്ജ് കല്ലടാന്തി സ്കൂൾ കെട്ടിടംം നിർമ്മാണം നടത്തി പിന്നീട് മാനേജരായ ഫാ.ആന്റണി കരോട്ട് ഓഫീസ് റൂമും മറ്റു സൗകര്യങ്ങളും ഒരുക്കി
അധ്യാപകരായി എത്തിച്ചേർന്ന ഐഷത്ത് ബീവി, മേരി N V, മേരി വാഴയിൽ , എൽസമ്മ തുടങ്ങിയ അധ്യാപകർ സ്കൂളിനു കുട്ടികൾക്കുമായി ഏറെ കഠിന പ്രയത്നങ്ങൾ ചെയ്തിട്ടുള്ളവരാണ്. പിടിഎ യുടെ സേവനങ്ങളും നിസ്വാർത്ഥമായിരുന്നു ഇന്നുകാണുന്ന സ്കൂൾ കെട്ടിടം 2016 ൽ അന്നത്തെ മാനേജർ റവ . ഫാ. പോൾ എടയക്കൊണ്ടാട്ടിന്റെ അക്ഷീണ പരിശ്രമഫലമായി നിർമ്മിക്കപ്പെട്ടതാണ്
2021-22 അദ്ധ്യായനവർഷത്തിൽ മാനേജർ റവ .ഫാ മാത്യു മൂത്തേടത്തിന്റെ നേതൃത്വത്തിൽ , ഹെഡ്മാസ്റ്റർ ശ്രീ .രാജൻ എം വി സാറിനോടൊപ്പം 5 അധ്യാപകരും ഒരു മെൻ്റർ ടീച്ചറും ചേർന്ന് സ്കൂൾ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി ചെയ്തു വരുന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |