സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മെച്ചപ്പെട്ട വിജ്ഞാന സമ്പാദനത്തിന് മികച്ച ഭൗതിക സാഹചര്യങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ് . ആരംഭം മുതൽ ഭൗതിക സാഹചര്യങ്ങളുടെ കുറവ് സ്കൂളിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു .84 -85 കാലഘട്ടങ്ങളിൽ റവ .ഫാ  ആന്റണി കരോട്ട് സ്കൂളിനോട് ചേർന്ന് ഓഫീസിൽ സ്റ്റോർ റൂം, വിറക് പുര, അടുക്കള, എന്നിവ പണി കഴിപ്പിച്ചു ഈ പ്രവർത്തന കാലഘട്ടം സ്കൂളിനെ കൂടുതൽ വളർച്ചയിലേക്ക് നയിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാലം മാറുന്നതിനനുസരിച്ചു ഭൗതിക സാഹചര്യങ്ങളുടെ മാറ്റമില്ലാത്ത അവസ്ഥ ഏറെ പ്രതികൂലമായി തീർന്നു . ഓല ഷെഡിൽ നിന്നും മോചനമായി ഷീറ്റു മീഞ്ച കെട്ടിടം പണിതുയർത്തി ,എന്നാൽ നല്ല സാഹചര്യംകുട്ടികളുടെ പഠനത്തിനായി ഒരുക്കാൻ അന്നത്തെ പി ടി എ യും എം പി ടി എ യും നാട്ടുകാരും സംയുക്തമായി അന്നത്തെ മാനേജർ റവ ഫാ പോൾ ഇടയ്കൊണ്ടടിന്റെ ഒപ്പം ചേർന്ന്  ഇന്ന് കാണുന്ന എല്ലാ സൗകര്യങ്ങളോടും ചേർന്ന  ഇരു നില കെട്ടിടം പണികഴിപ്പിച്ചു

ഇന്ന്  എല്ലാ ക്ലാസും സ്മാർട്ട് ക്ലാസ് റൂം ആണ് എല്ലാ ക്ലാസ് റൂമുകളും വിശാലവും സൗകാര്യ പ്രദവും  ആണ്  സ്കൂളിന് വിശാലമായ ഓഡിറ്റോറിയവും  കമ്പ്യൂട്ടർ ലാബും  കുട്ടികൾക്ക് കളിക്കുവാനുള്ള പാർക്കും വിശാലമായ ഗ്രൗണ്ടും വിശാലമായ ഊട്ടു  പുരയും ഉണ്ട് .