ജി.എച്ച്.എസ്സ്. ശിവൻകുന്ന്
മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ പത്തൊമ്പതാം വാർഡിൽ ശിവൻകുന്ന് ക്ഷേത്രത്തിനു സമീപം ഗവ. എച്ച്.എസ്.എസ്. ശിവൻകുന്ന് സ്ഥിതിചെയ്യുന്നു. 5 മുതൽ 12 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. 1934-ൽ വെർണാക്കുലർ ഗവൺമെന്റ് സ്‌കൂളായി പ്രവർത്തനം ആരംഭിച്ചപ്പോൾ ഈ വിദ്യാലയം കച്ചേരിത്താഴത്തുള്ള ഒരു കെട്ടിടത്തിലായിരുന്നുവത്രെ. 1945 ൽ ഒരു യു.പി. സ്‌കൂളായും 1980-ൽ ഹൈസ്‌കൂളായും 1996 ൽ ഹയർ സെക്കന്ററിയായും സ്‌കൂൾ ഉയർത്തപ്പെട്ടു.
ജി.എച്ച്.എസ്സ്. ശിവൻകുന്ന് | |
---|---|
![]() | |
വിലാസം | |
ശിവൻകുന്ന് മൂവ്റ്റുപുഴ പി.ഒ, , മൂവാറ്റുപുഴ 686661 , എറണാകുളം ജില്ല | |
വിവരങ്ങൾ | |
ഫോൺ | 04852831363 |
ഇമെയിൽ | ghsskunnu28028mvpa@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28028 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി.ഇന്ദിര കെ. |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി ബീനാമ്മ പി പി |
അവസാനം തിരുത്തിയത് | |
02-01-2022 | Anilkb |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മാറാടി വില്ലേജിൽ സർവ്വെ 372/14 എയിൽ പ്പെട്ട 1 ഏക്കർ 63 സെന്റും, 372/14 ബിയിൽ പ്പെട്ട 42 സെന്റും 372/14 സിയിൽ പ്പെട്ട 7 സെന്റും ഉൾപ്പെടെ 2 ഏക്കർ 12 സെന്റ് ഭൂമിയാണ് ഈ വിദ്യാലയത്തിനുണ്ടായിരുന്നത്. പിന്നീട് 1980 ഡിസംബർ 31 ന് ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്‌തപ്പോൾ അന്നത്തെ പി.ടി.എ യും സ്‌കൂൾ വെൽഫയർ സമിതിയും ചേർന്ന് 16800 രൂപ നൽകി സർവ്വെ 372/15 ഡിയിൽപ്പെട്ട 4 ആർ 5 സ്‌ക്വയർ മീറ്റർ സ്ഥലം കൂടി സ്‌കൂളിനുവേണ്ടി വാങ്ങിയിട്ടുണ്ട്. പ്രഗത്ഭരായ നിരവധി അദ്ധ്യാപകരും പൂർവ്വവിദ്യാർത്ഥികളും ഈ സ്‌കൂളിന് സ്വന്തമായുണ്ട്. സത്രക്കുന്ന് സ്‌കൂളിൽ (ഗവ. ടി.ടി.ഐ. മൂവാറ്റുപുഴ) എൽ.പി. പഠനവും ശിവൻകുന്നു സ്‌കൂളിൽ യു.പി. പഠനവും മോഡൽ സ്‌കൂളിൽ ഹൈസ്‌കൂൾ പഠനവും എന്ന നിലയിലായിരുന്നു അരനൂറ്റാണ്ടിനു മുമ്പ് മൂവാറ്റുപുഴക്കാരുടെ വിദ്യാഭ്യാസം. ആരംഭകാലത്ത് ധാരാളം വിദ്യാർത്ഥികളുമായി നല്ലനിലയിൽ പ്രവർത്തിച്ചിരുന്നഈ സ്ഥാപനത്തിൽ യു.പി, എച്ച്.എസ്. വിഭാഗങ്ങളിൽ ഇന്ന് ഓരോ ഡിവിഷൻ മാത്രമാണുള്ളത്. വർഷങ്ങളായി അൺഎക്കണോമിക് സ്‌കൂളുകളുടെ പട്ടികയിലാണ് ഇതിന്റെ സ്ഥാനം. ഭൗതിക സാഹചര്യങ്ങളുടെ പരിമിതിയാണ് നല്ല റിസൽട്ട് ഉണ്ടാക്കിയിട്ടും ഈ സ്‌കൂൾ പൊതുജനങ്ങളുടെ ദൃഷ്‌ടിയിൽ അനാകർഷകമാകാൻ കാരണം. രണ്ട് സയൻസ് ബാച്ചുകളും ഒരു കോമേഴ്‌സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉൾപ്പെടെ നാല് പ്ലസ് ടു ബാച്ചുകൾ പ്രവർത്തിച്ചുവരുന്നു. യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 8 അദ്ധ്യാപകരും ഹയർ സെക്കന്ററി വിഭാഗത്തിൽ 20 അദ്ധ്യാപകരും ആറ് അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ..ബാലു സി,ജിയും, ഹെഡ്‌മാസ്റ്റർ ശ്രീമതി.അമ്മിണി വി.ഡിയുമാണ്. ഹയർ സെക്കന്ററി വിഭാഗത്തിൽ ശ്രീമതി.ഇന്ദിര കെ. പ്രിൻസിപ്പലിന്റെ ചാർജ്ജ് വഹിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. സേകൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- ശ്രീ വർക്കി
- ശ്രമതി കോമളവല്ലിയമ്മ കെ പി
- ശ്രമതി തങ്കമ്മ എം കെ
- ശ്രമതി സി ഗീത
- ശ്രമതി സഫിയ പി എ
- ശ്രമതി ഹെന്സ
- ശ്രീ കെ. എൻ വിജയന്
- ശ്രീമതി.ലീന റാം
- ശ്രീ.ദിനേശൻ
- അമ്മിണി വി ഡി
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ മലയാറ്റൂർ രാമകൃഷ്നൻ
- ശ്രീ വൈശാഖൻ
- ശ്രീ ജസ്റ്റീസ് കെ. മൊഹനൻ
നേട്ടങ്ങൾ
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
മറ്റു പ്രവർത്തനങ്ങൾ
സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.98253,76.58056|zoom=8}} GVHSS SIVANKUNNU |
|
മേൽവിലാസം
ഗവ. എച്ച്.എസ്.എസ്. ശിവൻകുന്ന്, മൂവാറ്റുപുഴ