കൂടാളി എച്ച് എസ് എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mps (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കൂടാളി എച്ച് എസ് എസ്
വിലാസം
കൂടാളി

കൂടാളി ഹൈസ്ക്കൂൾ, കൂടാളി,
കണ്ണൂർ
,
670 592
,
കണ്ണൂർ ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ04972857654
ഇമെയിൽkoodalihs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ കെ വി മനോജ്
അവസാനം തിരുത്തിയത്
31-12-2021Mps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1881 ഏപ്രിൽ 1 ന് കച്ചേരി വളപ്പിലെ എലിമെന്റി സ്കൂളിന് അംഗീകാരം ലഭിച്ചു. നാട്ടെഴുത്തച്ഛനും സ്ക്കൂൾ മാനേജരുമായ വരിഷ്ഠ ഗുരു പി.ടി. കുഞ്ഞാമൻ ഗുരുക്കളാണ് വിദ്യാലയം ആരംഭിച്ചത്. നാലുദശാബ്ദങ്ങൾക്കു ശേഷം 1992 ൽ കുഞ്ഞാമൻ ഗുരുക്കളുടെ പ്രവർത്തനഫലമായി ഒരു ഹയർ എലിമെന്ററി സ്കൂളായി ഉയർത്തുകയുണ്ടായി. കുംഭത്തിലെ കച്ചേരി വളപ്പിൽ നിന്ന് കൂടാളിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ സ്കൂൾ അന്നത്തെ മാനേജരായിരുന്ന കെ.ടി. പത്മനാഭൻ നമ്പ്യാരും ഹെഡ്മാസ്റ്റർ പി. കണ്ണൻ കുട്ടിമാസ്റ്ററും കൂടി പുരോഗതിയിലേക്ക് ബഹുദൂരം നയിച്ചു. 1935 – ൽ കണ്ണൻ കുട്ടിമാസ്റ്റർ വിരമിച്ചപ്പോൾ കെ.ടി കുഞ്ഞിക്കണ്ണൻ നമ്പ്യാരും 1941 – ൽ കെ.ടി കുഞ്ഞിക്കേളപ്പൻ നമ്പ്യാരും ഹെഡ്മാസ്റ്റരായികൂടാളിയിൽ ഒരു ഹൈസ്കൂൾ എന്ന മഹത്തായ ആശയം രൂപം കൊണ്ടത് 1945 ഏപ്രിൽ 18 ന് നടന്ന നാട്ടുകാരുടേയു പൗരപ്രമുഖന്മാരുടെയും ഒരു യോഗത്തിലൽ വെച്ചാണ്. മുനിസിപ്പാലിറ്റിക്കപ്പുറത്ത് ഹൈസ്കൂൾ എന്ന മഹായജ്ഞം ഏറ്റെടുത്തത് കൂടാളി താഴത്തുവീട്ടിൽ കാരണവരും വിദ്യാസമ്പന്നനുമായിരുന്ന കെ.ടി കുഞ്ഞിക്കമ്മാരൻ നമ്പ്യാരായിരുന്നു. കൂടാളിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും സമാഹരിച്ച 15,000 രൂപ ഒരു സഞ്ചിതനിധിയായി വിദ്യാഭ്യാസവകുപ്പിനെ ഏൽപ്പിച്ചു. അങ്ങനെ 1945 ജൂൺ 6 ന് കൂടാളി ഹൈസ്കൂൾ എന്നത് ഒരു യാഥാർത്ഥ്യമായി മാറി. കെ.ടി പത്മനാഭൻ നമ്പ്യാർ സ്കൂളിന്റെ മാനേജ്മെന്റെ കുഞ്ഞിക്കമ്മാരൻ നമ്പ്യാർക്ക് കൈമാറി. ഹൈസ്കൂളിന്റെ പ്രഥമപ്രധാനാധ്യാപകനായി കെ.ടി മാധവൻ നമ്പ്യാർ ചുമതലയേറ്റു. 1950 മുതൽ 12 വർഷം മഹാകവി പി.കുഞ്ഞിരാമൻ നായർ ഇവിടെ സേവനമനുഷ്ഠിച്ചു. 1959 – ൽ മദ്രാസിൽ സമസ്ത കേരള സാഹിത്യപരിഷത്ത് നടത്തിയ പ്രബന്ധമത്സരത്തിൽ S.S.L.C.വിദ്യാർത്ഥിയായ പി.സി.മായൻകുട്ടി ഒന്നാംസ്ഥാനവും സ്വർണ്ണമെഡലും കരസ്ഥമാക്കി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 75ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കൂടാളി താഴത്തു വീട്ടിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (കാരണവർ)


മുൻ സാരഥികൾ

1945 കെ.ടി.മാധവൻ നമ്പ്യാർ ,959 കെ.ടി.കുഞ്ഞിക്കേളപ്പൻ നമ്പ്യാർ ,1970 ഇ.എം. ദാമോദരൻ നമ്പ്യാർ ,1982 പി, കൃഷ്ണൻ, 1983 കെ.ടി.രാമകൃഷ്ണൻ നമ്പ്യാർ ,1988 കെ.ടി ഹരിശ്ചന്ദ്രൻ നമ്പ്യാർ ,1990 കെ.ടി സുധാകരന്, 1999 വി.സുമംഗല 2001എം.കെനാരായണൻ,2002 പി.വസന്ത,2003 കെ.കെ.ബാലകൃഷ്ണൻ ,2004 ആർ.കെ ദിവാകരൻ, 2006 പി.കെ. വിജലി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റിയർ അഡ്മിറൽ കെ.മോഹനന് ഡോ:ഷക്കീൽ അഹമ്മദ് I.A.S ഡോ:അനിൽ കുമാർ- കാർഡിയോളജിസ്റ്റ് ഡോ:യശോദ ടി.കെ. വിനീത് കുമാർ ഡോ:അജി വർഗ്ഗീസ്


വഴികാട്ടി

{{#multimaps:11.923638922751179, 75.4766477257115| width=800px | zoom=17}}






<googlemap version="0.9" lat="11.947136" lon="75.49221" zoom="13"> (K) 11.922279, 75.476418, Koodali </googlemap>


"https://schoolwiki.in/index.php?title=കൂടാളി_എച്ച്_എസ്_എസ്&oldid=1164724" എന്ന താളിൽനിന്ന് ശേഖരിച്ചത്