പി എൻ പി എം എൽ പി സ്കൂൾ, താമരക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി എൻ പി എം എൽ പി സ്കൂൾ, താമരക്കുളം | |
---|---|
വിലാസം | |
താമരക്കുളം താമരക്കുളം , താമരക്കുളം പി.ഒ. , 690530 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 01 - 1925 |
വിവരങ്ങൾ | |
ഫോൺ | 0479 2372745 |
ഇമെയിൽ | pnpmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36441 (സമേതം) |
യുഡൈസ് കോഡ് | 32110601005 |
വിക്കിഡാറ്റ | Q87479365 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 88 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വി. ശ്രീകുമാരി |
പി.ടി.എ. പ്രസിഡണ്ട് | ചിത്രാലക്ഷ്മി. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
അവസാനം തിരുത്തിയത് | |
31-12-2021 | Unnisreedalam |
മദ്ധ്യതിരുവിതാംകൂറിൻറെ കാർഷിക ഗ്രാമം ആകുന്ന ആലപ്പുഴ ജില്ലയിലെ താമരക്കുളത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു പി.എൻ.പി.എം.എൽ.പി. സ്കൂൾ. 1925 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. താമരക്കുളം എൽ.പി.എസ്. എന്നായിരുന്നു ഈ സ്കൂളിൻെ ആദ്യ പേര്.
ചരിത്രം
പി.എൻ.പി.എം.എൽ.പി. സ്കൂൾ 1925 ൽ സ്ഥാപിതമായതാണ്. താമരക്കുളം എൽ.പി.എസ്. എന്നായിരുന്നു ഈ സ്കൂളിൻെ ആദ്യ പേര്. 1972 ലാണ് പി.എൻ.പി.എം. എൽ.പി.സ്കൂൾ എന്നപേരിലേക്ക് മാറ്റപ്പെട്ടത്. നാടിൻറെ കാർഷിക സന്പന്നതയ്ക്കായി പ്രവർത്തിച്ചുപോരുന്ന ഈ ഗ്രാമത്തിലെ ജനങ്ങൾക്കും അവരുടെ തലമുറയ്ക്കും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ അഭിവൃദ്ധികാംഷിച്ചുകൊണ്ട് നാട്ടിലെ വിദ്യാഭ്യാസ പ്രവർത്തകനായ തയ്യിൽ ശ്രീ.പി.നീലകണ്ഠപിള്ളയുടെ മാതുലനായ ശ്രീ.പരമേശ്വരപിള്ള സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അദ്ദേഹത്തിൻറെ അനന്തിരവനായ ശ്രീ.പി.നീലകണ്ഠപിള്ളയുടെ തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ഈ സ്ഥാപനത്തിന് അടിസ്ഥാനപരമായി ശക്തിപകർന്നത്. 1969 ഏപ്രിൽ 19 വരെ അദ്ദേഹമായിരുന്നു ഈ സ്കൂളിൻറെ മാനേജർ. നാട്ടിലെ എല്ലാ വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസപുരോഗതിക്കായി പ്രവർത്തിച്ച അദ്ദേഹത്തിൻറെ സേവനങ്ങൾ ഈ ഗ്രാമീണ ലോകം ഇന്നും സ്മരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാർവ്വത്രികമല്ലാതിരുന്ന കാലഘട്ടത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്ന് ലഭിച്ച പ്രാഥമിക വിദ്യാഭ്യാസമാണ് നാടിൻറെ സമഗ്രവളർച്ചക്ക് നാന്ദികുറിച്ചത്. ഈ വിദ്യാലയത്തിൻറെ എട്ട് കിലോമീറ്റർ ചുറ്റളവിൽ നിന്നും ഇന്നും വിദ്യാർത്ഥികളെത്തി പ്രാധമിക വിദ്യാഭ്യാസം ചെയ്യുന്നു. 1925 ൽ ഈ വിദ്യാലയത്തിൻറെ ഹെഡ്മാസ്റ്റർ ശ്രീ.ഉമ്മിണിപ്പിള്ള സാർ ആയിരുന്നു. 2000 ൽ വജ്രജൂബിലി ആഘോഷിച്ച ഈ സ്ഥാപനം അന്നത്തെ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം എന്ന ബഹുമതിയും നേടിയിട്ടുണ്ട്. സ്ഥാപിത മാനേജരുടെ ചെറുമകനും അദ്ധ്യാപകനും ആയിരുന്ന ശ്രീ.കെ.ഗോവിന്ദപിള്ളയാണ് 1969 മുതൽ ഈ സ്ഥാപനത്തിൻറെ മാനേജർ. ഇദ്ദേഹത്തിൻറെ പ്രവർത്തനങ്ങളിലൂടെയാണ് സ്കൂളിന് കൂടുതൽ കളിസ്ഥലവും മറ്റും സ്ഥാപിച്ച് നൽകിയതും അപ്രകാരം പുതുതലമുറയുടെ ശ്രദ്ധയും ആർജ്ജിച്ച് മുന്നോട്ട് പോകുവാൻ ശക്തിപകർന്നിട്ടുണ്ട്. ഇന്ന് മൂന്ന് അംഗങ്ങളുടെ ഒരു സമിതിയാണ് സ്കൂൾ മാനേജ്മെൻറ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേച്ചർ ക്ലബ്ബ്.
- ബേർഡ്സ് ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമാൻ. ഉമ്മിണിപിള്ള
- ശ്രീമാൻ. കുഞ്ചുപിള്ള
- ശ്രീമാൻ. കൃഷ്ണപിള്ള
- ശ്രീമാൻ.കൃഷ്ണകുറുപ്പ്
- ശ്രീ.രാഘവൻ പിള്ള
- ശ്രീ.കൃഷ്ണൻകുട്ടി
- ശ്രീ.നാരായണപിള്ള
- ശ്രീമതി.ഇന്ദിരാമ്മ
- ശ്രീമതി.മീനാക്ഷിയമ്മ
- ശ്രീ.രാജേന്ദ്രൻ നായർ
- ശ്രീമതി.രത്നമ്മ
- ശ്രീമതി.പൊന്നമ്മ
- ശ്രീമതി.ലക്ഷ്മികുട്ടിയമ്മ
- ശ്രീ.മീരാൻ.റാവുത്തർ
- ശ്രീമതി.ശാരദക്കുട്ടിയമ്മ
- ശ്രീമതി.രാജമ്മ
- ശ്രീ.ഭാർഗ്ഗവൻ നായർ
- ശ്രീമതി.റിഹ്മ ബീവി
- ശ്രീമതി.ഉഷ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ഹബീബ് മുഹമ്മദ് (മുൻ കേരളാ വൈസ് ചാൻസലർ)
- ശ്രീ. ആനയടി രാഗേഷ് (ഗായകൻ)
- ശ്രീമതി.രതിദേവി (പ്രശസ്ത എഴുത്തുകാരി)
- ശ്രീ.കണ്ണൻ താമരക്കുളം (സിനിമാ സംവിധായകൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചാരുമൂട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
{{#multimaps:9.171090, 76.601334 |zoom=13}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36441
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ