ഗവൺമെന്റ് യു.പി സ്കൂൾ നെടുമറ്റം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു.പി സ്കൂൾ നെടുമറ്റം | |
---|---|
വിലാസം | |
വണ്ടമറ്റം വണ്ടമറ്റം പി.ഒ. , ഇടുക്കി ജില്ല 685582 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04862 265331 |
ഇമെയിൽ | gupsnedumattom1912@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29304 (സമേതം) |
യുഡൈസ് കോഡ് | 32090800405 |
വിക്കിഡാറ്റ | Q64615503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോടിക്കുളം പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 109 |
പെൺകുട്ടികൾ | 98 |
ആകെ വിദ്യാർത്ഥികൾ | 207 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളി ടി ബി |
പി.ടി.എ. പ്രസിഡണ്ട് | മനോജ് ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി സ്കാറിയ |
അവസാനം തിരുത്തിയത് | |
31-12-2021 | Shajimonpk |
ചരിത്രം
തൊടുപുഴ താലൂക്കിലെ നെടുമറ്റം, വണ്ടമറ്റം, കുറുമ്പാലമറ്റം പ്രദേശത്ത് അധിവസിച്ചുവരുന്ന ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയം ശതാബ്ദി പിന്നിട്ടിരിക്കുന്നു.
1912-ൽ പെട്ടന്നാട്ട് കുര്യൻ മകൻ മാണിയുടെ നേതൃത്വത്തിൽ തദ്ദേശവാസികളുടെ സഹായത്തോടെ ഒരു ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. വിദ്യാലയരേഖകൾ പ്രകാരം കോട്ടൂർ മത്തായി മകൻ കെ.എം. മത്തായിയാണ് ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി. മൂന്ന് വർഷത്തിന് ശേഷം 1915 ൽ വിദ്യാലയവും വിദ്യാലയമടങ്ങുന്ന 50 സെന്റ് സ്ഥലവും സൗജന്യമായി അന്നത്തെ ദിവാൻ കൃഷ്ണൻനായരുടെ പേരിൽ കുര്യൻ മാണി കൈമാറുകയാണുണ്ടായത്. അതോടെ സ്കൂളിന്റെ പേര് വെർണാകുലർ പ്രൈമറി ബോയ്സ് സ്കൂൾ എന്നായിമാറി.
1940 മുതൽ സ്കൂൾ മലയാളം പ്രൈമറി സ്കൂൾ (m.p.s) എന്നറിയപ്പെട്ടു തുടങ്ങുകയും ചെയ്തു. 1962 ൽ സ്കൂൾ യു.പി. സ്കൂളായി അപ്ഗ്രേഡു ചെയ്തു. വേണ്ടത്ര കെട്ടിട സൗകര്യമില്ലാതിരുന്നതിനാൽ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് 1970 വരെ സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരുന്നത്. 1978 ൽ വെള്ളവശേരി കൃഷ്ണപിള്ള അയ്യപ്പൻപിള്ള മാണിക്കുന്നേൽ തോമസ് ഫ്രാൻസിസ് എന്നിവരിൽ നിന്നായി 50 സെന്റ് സ്ഥലം കളിലസ്ഥലത്തിനായി അക്വയർ ചെയ്തു. അങ്ങനെ 1 ഏക്കർ 50 സെന്റ് സ്ഥലം സ്കൂളിനുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിഷൻ 2020(ശതാബ്ദി ആഘോഷവേളയിൽ രൂപീകരിച്ചത്)
1.സുസജ്ജമായ ശാസ്ത്ര ലാബ് , കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഓഡിയോവിഷൻ ലാബ് എന്നിവ സജ്ജമാക്കുക.
2.ഐ.ടി. അധിഷ്ടിത പഠനം ശക്തിപെടുത്തുക .
3.സ്കൂൾ സൗന്ദര്യവൽക്കരണം.
4.ആധുനിക ഇരിപ്പിടങ്ങൾ ഫർണിച്ചറുകളും ക്ലാസുകളിൽ ലഭ്യമാക്കുക .
5. പഴയ കെട്ടിടങ്ങൾക്കു പകരം പുതിയവ നിർമ്മിക്കുക .
6.ഓപ്പൺ എയർസ്റ്റേജ്, ഭക്ഷണശാല, ചുറ്റുമതിൽ ഇവയുടെ നിർമ്മാണം .
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29304
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ