സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി-1

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (സി.എം.സി.ഗേൾസ് എച്ച്. എസ്സ്. എലത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി-1 എന്ന താൾ സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി-1 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി


പ്രകൃതി അമ്മയാണ്. ഏതൊരു ജീവിയുടെയും ജീവിതം അതിൻ്റെ ചുറ്റുപാടുമായി ബന്ധപ്പെട്ടുകിടക്കുന്നു. മണ്ണ്, വായു, ജലം, കാലാവസ്ഥ തുടങ്ങിയവ ഓരോ ജീവിയുടെയും അവിഭാജ്യ ഘടകങ്ങളാണ്.ഇവയില്ലാതെ ജീവിക്കാൻ കഴിയുന്നതല്ല..


ഇന്ന് പരിസ്ഥിതി എന്നത് ഏറെ ചർച്ചാ വിഷയമാകുന്ന ഒന്നാണ്. പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നത് തന്നെയാണ് അതിനുള്ള കാരണവും. പരിസ്ഥിതി മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും.പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്.


മനുഷ്യൻ സ്വീകരിച്ചു വരുന്ന അശാസ്ത്രിയമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും നിലനിൽപ്പ് തന്നെ അപകടത്തിലായേക്കാം. ഭൂമിയിലെ ചൂടിൻ്റെ വർദ്ധന, ശുദ്ധജല ക്ഷാമം, ജൈവവൈവിദ്ധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.


ഭൂമിയെ സുരക്ഷിതവും ഭദ്രവുമായി ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിൻ്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും, പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യം പ്രശ്നങ്ങൾ ഏറിവരികയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. മനുഷ്യൻ്റെ വികസന പ്രവർത്തനങ്ങൾ കാരണം പരിസ്ഥിതിയുടെ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു, സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.


ജലവിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിൻ്റെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യർ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. ജല മലിനീകരണം ,ഖരമാലിന്യത്തിൻ്റെ നിർമ്മാർജ്ജന പ്രശ്നങ്ങൾ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, അനിവൃഷ്ടി ,വരൾച്ച, പുഴ മണ്ണ് ഖനനം, വ്യവസായവൽക്കരണം മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, വർണ്ണമഴ, ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെപ്രതികൂലമായി ബാധിക്കുന്നു .ആഗോള താപനം മലിനീകരണം, കാലാവസ്ഥാ വ്യതിയാനം മുതലായവ കാരണം പരിസ്ഥിതി തകർന്നു കൊണ്ടിരിക്കുകയാണ്. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതും ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നതും ഒരുപോലെയാണ്. നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്തം നമുക്കാണ്.


മനുഷ്യൻ്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട് .ഇത് പ്രാധാന്യമർഹിക്കുന്നു .കാരണം ഇത് മനുഷ്യർക്ക് വേണ്ട വായു, ഭക്ഷണം, മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നു. മാനവികതയുടെ മുഴുവൻ ജീവിത പിന്തുണ സംവിധാനവും എല്ലാം പാരിസ്ഥിക ഘടകങ്ങളെയും ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു. ഫാക്ടറികളിലും കാറുകളിലും നിന്നുള്ള മലിനീകരണം പരിസ്ഥിതിയെ ദോശകരമായി ബാധിക്കുന്നു. ആ മലിനമായ വായു ശ്വസിക്കുന്നത് ജീവജാലങ്ങൾക്ക് ദോഷമാണ്.


പരിസ്ഥിതിയുടെ സംരക്ഷണത്തിൻ്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്.ഈ പരിസ്ഥിതി മനുഷ്യനും ജന്തുലോകവും സസ്യജാലങ്ങളും ചേർന്നതാണ് .പരിസ്ഥിതിയുടെ നിലനിൽപ്പിന് ദോഷമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെ മൃഗങ്ങളുടെയും താളം തെറ്റിക്കുകയും മനുഷ്യനിലനിൽപ്പ് തന്നെ അപകടത്തിലാവുകയും ചെയ്യും. ജീവിയ ഘടകങ്ങളും അ ജീവിയ ലടകങ്ങളും നിലനിൽക്കുന്ന ചുറ്റുപാടാണ് പരിസ്ഥിതി എന്നത് .ഒരു ജീവിയുടെ ജീവിത ചക്രവും അതിൻ്റെ അനുകൂലനങ്ങളും രൂപപ്പെടുന്നതിൽ പരിസ്ഥിതിക്ക് പങ്കുണ്ട്. അതിനാൽ പരിസ്ഥിതിയെ സുരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. മരങ്ങളും ചെടികളും ചിത്രശലഭങ്ങളും കിളികളും മൃഗങ്ങളും എല്ലാമുള്ള പ്രകൃതിയെ നമ്മൾ മനസ്സിലാക്കണം. പരിസ്ഥിതിയെ നശിപ്പിക്കുകയല്ല അതിനെ സംരക്ഷിക്കുകയാണ് വേണ്ടത്. നമ്മൾ അതിനെ സംരക്ഷിച്ച് പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അതിനോട് ഇണങ്ങി നിൽക്കുകയാണ് വേണ്ടത്.


മനുഷ്യന് ആവശ്യമുള്ള വിഭവങ്ങളെല്ലാം പ്രകൃതിയിലുണ്ട്. എന്നാൽ മനുഷ്യൻ്റെ അത്യാർത്തിക്കായി ഒന്നും തന്നെ പ്രകൃതിയിലില്ല എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ആഴത്തിൽ ചിന്തിക്കാനൊന്നുമില്ലാതെ ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രൂപത്തിൽ നിലനിൽക്കുന്ന പാരിസ്ഥിക അവസ്ഥകളെ മുഴുവനായി വരച്ചുകാട്ടുംവിധമാണ് ഈ പ്രമേയം മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ഒരു ബന്ധം തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിൽ നിന്നും നമുക്ക് ബോധ്യമാകുന്നത്.


കവി വർണനകളിലൊതുങ്ങുന്ന നിർജീവമായ ആഖ്യാനങ്ങളല്ല വേണ്ടതെന്നും സജീവമായ ഇടപെടലുകൾ ആവശ്യമാണെന്നും ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. കൊണ്ടും കൊടുത്തും പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ആദിമജനതയിൽ നിന്നും മനുഷ്യനെ പ്രകൃതിയുമായി ഇണക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തെത്തുമ്പോൾ എവിടെ വെച്ചാണ് ഇത്തരത്തിലുള്ള ഒരു മാറ്റത്തിൻ്റെ തുടക്കമെന്ന് സൂക്ഷ് മാർത്ഥത്തിൽ നിരീക്ഷിക്കേണ്ടതുണ്ട്. ദാഹം തീർക്കാനായി നെട്ടോട്ടമോടിയ ഒരു വരൾച്ചാ കാലത്തിന് ശേഷം വരുന്ന പരിസ്ഥിതി ദിനത്തിൽ ഒരു അന്വേഷണത്തിൻ്റെ പ്രസക്തി വർധിക്കുന്നുണ്ട്.


പച്ചപ്പ് ജീവൻ്റെ ഭാഗമായിരുന്നു ആദിമജനതയ്ക്ക് നീതിപൂർവ്വമായി അതിനെ വിനിയോഗിക്കുന്നതിലും വരും തലമുറയ്ക്കായി സംരക്ഷിച്ചു പോരുന്നതിലും നിറഞ്ഞ ഒരു ഭൂമിയിൽ ജീവിക്കാൻ നമുക്ക് ഭാഗ്യം നൽകിയത്.ജീവിത്തെിൻെ ഭാഗമായി പരിസ്ഥിതിയെ കാണാൻ അർക്ക് കഴിഞ്ഞിരുന്നു. കാലക്രമേണ ഏറെ കൊട്ടിഘോഷിച്ച വ്യവസായിക വിപ്ലവവും അതിലൂടെ വളർന്നുവന്ന മുതലാളിത്യ സാമ്രാജത്വ ശക്തികളും ശാസ്ത്ര രംഗത്തെ പുരോഗതിയും ലാഭവും ചൂഷണവും മാത്രം ലക്ഷ്യം വെച്ചപ്പോയാണ് പരിസ്ഥിതി മനുഷ്യനെ ഉപയോഗത്തിന് വേണ്ടിയുള്ളതാണെന്നുള്ള മനുഷ്യ കേന്ദ്രീകൃത വാദം ഉയർന്നു വന്നത്.


ദാഹജലം ഊറ്റിയെടുത്ത് കോർപ്പറേറ്റ് കമ്പനികൾക്ക് തീറെഴുതിക്കൊടുക്കാൻ ഭരണകൂടങ്ങൾ നിരന്തരമായി ശ്രമിച്ചു. പരിസ്ഥിതിക്കായുള്ള മുന്നേറ്റങ്ങളേയും സമരങ്ങളേയും വികസന വിരുദ്ധമെന്ന് മുദ്രകുത്തി അടിച്ചമർത്തി. മണ്ണും മലയും പുഴകളും തുടങ്ങി പ്രകൃതിയുടെ പ്രതീകങ്ങളെല്ലാം സ്വാർത്ഥമായ ലാഭേഛക്ക് വേണ്ടി നശിപ്പിക്കുകയാണ് ആധുനിക മനുഷ്യർ ചെയ്യുന്നത്. എന്നാൽ പ്രകൃതിയോട് മനുഷ്യൻ ചെയ്ത ക്രൂരതകളോട് അതേ നാണയത്തിൽ പ്രകൃതി തിരിച്ചടിക്കുന്ന കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നത്. പുഴകളും തണ്ണീർതടങ്ങളും വറ്റി വരണ്ടു. അടിക്കടി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ, ആഗോളതാപനവും കാലാ സ്ഥാമാറ്റവും അനിയന്ത്രിതമായി തുടന്നു കൊണ്ടിരിക്കും.ഇതോടെ ഭൂമിയിൽ വരും തലമുറയ്ക്ക് മാത്രമല്ല ഇപ്പോഴുള്ള തലമുറയ്ക്കും ജീവിക്കാനാവിലെന്ന തിരിച്ചറിവിൽ നിന്നാണ് പരിസ്ഥിതി സംരക്ഷണം മുഖ്യ അജണ്ടയായി മാറിയത്.


പരിസ്ഥിതി ദിനത്തിൽ മാത്രം കാണിക്കുന്ന മരമാണ് പരിസ്ഥിതി എന്ന ബോധത്തിനപ്പുറം ഇതൊരു ജീവൽ പ്രശ്നമായി കാണാൻ നമുക്കാവണം, നാം നട്ടുപിടിപ്പിച്ച എല്ലാ മരങ്ങളും വളർന്നിരുന്നെങ്കിൽ ആമസോണിനേക്കാളും വലിയ കാടായി നമ്മുടെ നാടുകൾ മാറുമായിരുന്നു. എന്നാൽ പരിസ്ഥിതി ദിനത്തിലെ ഇത്തിരി സ്നഹത്തിനപ്പുറം പരിസ്ഥിതി സംരക്ഷണം നമ്മുടെ അജണ്ടയിൽ വരുന്നില്ല ഇനിയും നാം ജാഗ്രത കാണിച്ചില്ലെങ്കിൽ കൃത്രിമമായി നിർമ്മിച്ച മഴയും ഓക്സിജനുമായിഅതികകാലം ഈ ഭൂമിയിൽ നമുക്ക് ജീവിക്കാനാവില്ല എന്നത് തീർച്ചയാണ്. അതിനാൽ മനുഷ്യനെ പ്രകൃതിയുമായി എന്തു വില കൊടുത്തും ഇണക്കിചേർക്കേണ്ട ഉത്തരവാദിത്തം മനുഷ്യരായ നമുക്ക് തന്നെയാണ്.

റിൻഷ ടി വി
8.C സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം