സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/കൊറോണ കാല ജീവിതാനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (സി.എം.സി.ഗേൾസ് എച്ച്. എസ്സ്. എലത്തൂർ/അക്ഷരവൃക്ഷം/കൊറോണ കാല ജീവിതാനുഭവം എന്ന താൾ സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/കൊറോണ കാല ജീവിതാനുഭവം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാല ജീവിതാനുഭവം


ഞാൻ ഏറെ വൈകിയാണ് അറിഞ്ഞത് എൻ്റെ സ്കൂളും കടകളും വാഹനങ്ങളും എല്ലാം നിർത്താൻ പോവുന്നു എന്ന്.


ചൈനയിലെ വുഹാനിൽ നിന്നും കൊറോണ എന്ന വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന കൊറോണ എന്ന വൈറസ്.രോഗ വ്യാപനം ആരംഭിച്ചപ്പോൾ തന്നെ പ്രധാനമന്ത്രി ജനതാകർഫ്യുവിന് ആഹ്വാനം ചെയ്തു. ഭീതിയോടെ ആണ് ഞാൻ ആ വാർത്ത കേട്ടത്. മുറ്റത്ത് കൂട്ടുകാരുമൊത്ത് കളിയ്ക്കാനോ ആർത്തുല്ലസിയ്ക്കാനോ കഴിയാത്ത ഒരു ദിവസം അങ്ങനെ കടന്നു പോയി.രണ്ടു ദിവസം കഴിയുമ്പോഴേക്ക് ലോക്ക് ഡൗൺ പ്രഖ്യാപനവും വന്നു.പിന്നെ ആകെ മനസിൽ ഒരു അമ്പരപ്പായിരുന്നു. പിന്നീട് ഓരോ ദിവസവും ഞാൻ എഴുന്നേൽക്കുമ്പോൾ രാജ്യത്തും ലോകത്തും വൈറസ് വർദ്ധിയ്ക്കുന്നത് പത്രങ്ങളിൽ വായിയ്ക്കുമ്പോൾ എൻ്റെ മനസിൻ്റെ ഭാരം വർദ്ധിച്ചു.


അങ്ങനെ ഇരിയ്ക്കുമ്പോൾ ആണ് എൻ്റെ വിദ്യാലയത്തിൽ നിന്നും വൽസൻ മാഷും സ്മിത ടീച്ചറും വരുന്നത്. അപ്പോൾ എൻ്റെ മനസിൽ ചിന്തകൾ അലയടിയ്ക്കുകയായിരുന്നു. ഈ ലോക്ക് ഡൗൺ കാലത്ത് എന്തിനാണ് ടീച്ചറും സാറും വീട്ടിലേയ്ക്ക് വന്നതെന്ന് പിടികിട്ടിയില്ല. കൂടെ എൻ്റെ കൂട്ടുകാരി ഗംഗാലക്ഷ്മിയും ഉണ്ടായിരുന്നു.എൻ്റെ അച്ഛൻ അവരെ സ്വീകരിയ്ക്കുമ്പോൾ സാനിറ്റൈസർ കൈകളിൽ ഒഴിച്ചു കൊടുത്തു. പിന്നീട് ടീച്ചർ എൻ്റെ കൂട്ടുകാരിയോട് കാറിൽ നിന്നും കിറ്റ് എടുത്തു വരാൻ പറഞ്ഞു. അവർ അത് എൻ്റെ കൈയിൽ ഏൽപ്പിച്ചു. ഞങ്ങളുടെ വിദ്യാലയത്തിൽ പഠിയ്ക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് കിറ്റ് കൊടുക്കുന്നുണ്ടെന്ന് ഞാൻ അപ്പോഴാണ് അറിഞ്ഞത്.


ആഘോഷങ്ങളും ആരവങ്ങളും ഒന്നും ഇല്ലാതെ ഒരു വിഷുക്കാലം കടന്നു പോയി. ആരോഗ്യ പ്രവർത്തകരുടെയും ഗവൺമെൻ്റിൻ്റെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം കൊണ്ട് കൊറോണയെ ഒരു പരിധി വരെ നമുക്ക് തടയാൻ സാധിച്ചു.മനുഷ്യൻ ജീവിച്ചിരുന്നാൽ മാത്രമെ മതങ്ങൾക്കും ദൈവങ്ങൾക്കും പ്രസക്തിയുള്ളു എന്ന സത്യം ഈ കൊറോണ കാലത്ത് എനിയ്ക്ക് മനസിലായി.ആശങ്കയല്ല വേണ്ടത് പ്രതിരോധമാണ് എന്ന വാക്യം ഉൾക്കൊണ്ട് നമുക്ക് ഈ മഹാമാരിയെ മറികടക്കാം. Stay home ...stay safe....

ആര്യ അരവിന്ദ്
9.A സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം