തയ്യിൽ മേലൂർ ജെ ബി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തയ്യിൽ മേലൂർ ജെ ബി എസ് | |
---|---|
വിലാസം | |
മേലൂർ തയ്യിൽ മേലൂർ ജെ.ബി.സ്കൂൾ, മേലൂർ , 67066l | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 2345560 |
ഇമെയിൽ | tmjbsmelur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14229 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം.ശോഭന |
അവസാനം തിരുത്തിയത് | |
30-12-2021 | MT 1260 |
ചരിത്രം
1920 മെയ് 17ന് ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.അന്ന് ഗേൾസ് സ്കൂൾ ആയിരുന്നു, പിന്നീട് അത് മിക്സഡ് സ്കൂൾ ആയി തീർന്നു. അന്നത്തെ പ്രധാനാധ്യാപകൻ ബാപ്പു മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ പൂരോഗതി കൈവരിച്ചൂ.
ഭൗതികസൗകര്യങ്ങൾ
4 സെന്റ് സ്ഥലത്ത് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു.ചുറ്റുമതിലോ ആവശ്യത്തിന് കളിസ്ഥലമോ ഇല്ല. സ്ഥല പരിമിതി കാരണം പൊതുവായ ഒരു ശൗചാലയം മാത്രമാണ് ഉള്ളത്. കുടിവെള്ള സൗകര്യം ഉണ്ട്. കാറ്റും വെളിച്ചവും ലഭിക്കുന്ന അന്തരീക്ഷമാണ് ഉള്ളത്. ഒരു ഹാളിൽ ഒന്നു മുതൽ നാല് വരെ ക്ലാസുകളും ഹാളിനോ്ട് ചേർന്ന് ഓഫീസ് റൂമും പ്രവർത്തിക്കുന്നു. പ്രധാനാധ്യാപികയും മൂന്ന് സഹാധ്യാപകരും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവൃത്തി പരിചയമേളകളിലും മറ്റ് മത്സര പരീക്ഷകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.ഇതിന് ആവശ്യമായ പരിശീലനം കുട്ടികൾക്ക് നൽകി വരുന്നു.പഠനയാത്ര, സ്കൂൾ വാർഷികം, സഹവാസ ക്യാമ്പ് , പ്രദർശനങ്ങൾ, ബോധവത്ക്കര ക്ലാസുകൾ തുടങ്ങിയവ ബഹുജന പങ്കാളിത്തത്തോടെ നടത്തി വരുന്നു.എല്ലാ വെള്ളിയാഴ്ചയും SRGവിളിച്ച് ചേർത്ത് പ0ന പ്രവർത്തനങ്ങളും പാഠഭാഗങ്ങളെ കുറിച്ചും ചർച്ച ചെയ്ത് ആവശ്യമായ പ്രശ്ന പരിഹാരങ്ങൾ ചെയ്തു വരുന്നു.
മാനേജ്‌മെന്റ്
മാനേജർ ഒ.വി.ജഗന്നിവാസൻ. സ്കൂളിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം ലഭിച്ച് ഉന്നത നിലയിൽ എത്തിയവർ റിട്ടയേർഡ് കോളേജ് പ്രിൻസിപ്പൽ രമണി , റിട്ടയേർഡ് വൊക്കേഷൻ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ പുരുഷോത്തമൻ , നളിനി ടീച്ചർ
വഴികാട്ടി
{{#multimaps:11.801149737125803, 75.46605976763624 | width=800px | zoom=17}} തലശ്ശേരി -മീത്തലെ പീടിക മമ്മാക്കുന്ന് റോഡിൽ മേലൂർ കലാമന്ദിരം വായനശാല ബസ് റ്റോപ്പ്.