സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. യു പി ജി എസ് ഫോർട്ട്
വിലാസം
ഫോർട്ട്‌

യു.പി.ജി.എസ്.ഫോർട്ട്‌, പി.ഒ,
,
695023
സ്ഥാപിതം1948-49
വിവരങ്ങൾ
ഫോൺ0471 2574140
ഇമെയിൽupgsfort@gmail.com
കോഡുകൾ
സ്കൂൾ കോഡ്43338 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി കുമാർ.എൻ.ആർ
അവസാനം തിരുത്തിയത്
29-12-2021JOLLYROY


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

  1948-49 കാലഘട്ടത്തിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. അതിനുമുൻപ്‌ 1937ൽ തിരുവിതാംകൂർ രാജകൊട്ടാരത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി സനാനാ മിഷൻറെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയത്തിൻറെ ഭാഗമായിരുന്നു.
  1948-49 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിലെ 1 മുതൽ 5 വരെയുളള ക്ലാസുകൾ ശ്രീ പൊന്നയ്യാപിള്ളയുടെ പേരിലുണ്ടായിരുന്ന സ്ഥലം ഏറ്റെടുത്ത് നിർമിച്ച ഓലകെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഈ വിദ്യാലയം

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ വിറകുപുരയ്ക്ക് സമീപത്തായതിനാൽ 'വിറകുപുരകോട്ട സ്കൂൾ' എന്നറിയപ്പെട്ടു. ആദ്യ പ്രധാന അധ്യാപകൻ ശ്രീ സുബ്രഹ്മണ്യ അയ്യർ ആയിരുന്നു. ശ്രീ തങ്കമ്മ ടീച്ചർ, ശ്രീ അനന്ത കൃഷ്ണഅയ്യർ, ശ്രീ ഗോപാലകൃഷ്ണൻ നായർ, ശ്രീ സരസ്വതി അമ്മാൾ മുതലായവർ അധ്യാപകർ ആയിരുന്നു.ആദ്യകാലങ്ങളിൽ നാല്പതിന്മേൽ വിദ്യാർഥികൾ പഠിച്ചിരുന്നു. വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായപ്പോൾ ഇന്ന് കാണുന്ന H ആകൃതിയിൽ ഉള്ള കെട്ടിടം നിർമിക്കപ്പെട്ടു. തുടർന്ന് ഈ കെട്ടിടത്തിനു പുറകിലായി ഒരു ഇരുനില കെട്ടിടം നിർമിക്കപ്പെട്ടു.അറുന്നൂറോളം വിദ്യാർഥികൾ പഠിച്ചിരുന്ന ഈ ‌‌‍‍‍‍വിദ്യാലയം പാഠ്യ-പാഠ്യേതരരംഗങ്ങളിൽ നല്ല നിലവാരം പുലർത്തിയിരുന്നു.

 പ്രശസ്ത ഗായികയും സംഗീത അധ്യാപികയുമായ പ്രൊ.അരുന്ധതി, ശ്രീ ലളിതാംബികാ IAS,മുൻ ഫോർട്ട്‌ വാർഡ്‌ കൌൺസിലർ ശ്രീമതി ഉദയലക്ഷ്മി മുതലായ പ്രഗത്ഭരായ വ്യക്തികൾ പൂർവവിദ്യാർഥികളാണ്.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട്‌ ക്ലാസ്സ്‌ റൂം
  • വൃത്തിയുള്ള ക്ലാസ്സ്‌ മുറികൾ
  • ലൈബ്രറി
  • ലാബുകൾ
  • വൃത്തിയുള്ള പാചകപ്പുര
  • ഊണുമുറി
  • വൃത്തിയുള്ള ടോയിലറ്റുകൾ
  • ജലലഭ്യത
  • സയൻസ് പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

.

  • കാർഷിക ക്ലബ്‌
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • സയൻസ്‌ക്ലബ്‌
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

നല്ല പി.ടി.എ യ്ക്കുള്ള അവാർഡ് ഏതാനും വർഷങ്ങളായി ലഭിച്ചു വരുന്നു. എൽ.എസ്സ്.എസ്സ്.പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഉപജില്ലാതല ശാസ്ത്ര - ഗണിതശാസ്ത്ര മേളകളിൽ മികച്ച നിലവാരം കാഴ്ചവയ്കാൻ സാധിക്കുന്നു. ഗാന്ധി ദർശൻ, അക്ഷരമുറ്റം തുടങ്ങിയവയ്ക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. 2019-20 വർഷത്തെ lss സ്കോളർഷിപ്പ് ഞങ്ങളുടെ ഒരു വിദ്യാർത്ഥി കരസ്ഥമാക്കി.

വഴികാട്ടി

{{#multimaps: 8.4843961,76.9419483 | zoom=18 }}


"https://schoolwiki.in/index.php?title=ഗവ._യു_പി_ജി_എസ്_ഫോർട്ട്&oldid=1152556" എന്ന താളിൽനിന്ന് ശേഖരിച്ചത്