ജി. യു. പി. എസ്. മുഴക്കോത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 25 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BIJUPERINGETH (സംവാദം | സംഭാവനകൾ)
ജി. യു. പി. എസ്. മുഴക്കോത്ത്
വിലാസം
മുഴക്കോത്ത്


ക്ലായിക്കോട്.(പി.ഓ.) കാസറഗോഡ്ജില്ല
,
671313
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ04672230670
ഇമെയിൽ12540gups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12540 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‌‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശൻ.പി.വി
അവസാനം തിരുത്തിയത്
25-12-2021BIJUPERINGETH


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

          1909 ൽ പുരോഗമനാശയക്കാരനായ ശ്രീ.കേളു മാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.നാട്ടുകാരുടെയും കർഷക സംഘത്തിന്റെയും തൊഴിലാളികളുടെയും പൂർണ പിന്തുണ ഈ സംരംഭത്തിനുണ്ടായിരുന്നു. സ്വകാര്യ വ്യക്തിയിൽ നിന്നു വിദ്യാലയം സർക്കാർ ഏറ്റെടുത്തുവെങ്കിലും ഏറെക്കാലം സ്കൂൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.1980 ൽ സ്കൂൾ യു.പി.സ്കൂൾ ആയി ഉയർത്തപ്പെടുകയും പി.ടി.എ യുടെ സഹായ സഹകരണത്തോടെ സ്വന്തമായി സ്ഥലം കണ്ടെത്തുകയും ചെയ്തു. ഉദാരമതികളുടെ സഹകരണത്തോടെ പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇന്ന് ഭൗതിക സാഹചര്യത്തിലും അക്കാദമിക നിലവാരത്തിലും തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയമായി മാറി. 170 ഓളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ജില്ലയിലെ സർകാർ സ്കൂളുകളിൽ മുൻപന്തിയിൽ നിൽക്കുന്നു                                

ഭൗതികസൗകര്യങ്ങൾ

  ഒന്നര ഏക്കർ ഭൂമിയിലായി അഞ്ചു കെട്ടിടങ്ങളുണ്ട്.ഏഴ് ക്ലാസ് മുറികളും രണ്ടു മൾട്ടിമീഡിയ റൂമുകളും ഒരു സ്മാർട്ട് റൂമും കമ്പ്യൂട്ടർ ലാബും മിനി മീറ്റിംഗ് ഹാളും ഡൈനിംഗ് റൂമും ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു .ബ്രോഡ്ബാൻഡ് സൗകര്യവും സുസജ്ജമായ ലാബ് - ലൈബ്രറിമുറികളും ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

         ഗൈഡ്
         വിദ്യാരംഗം കലാ സാഹിത്യ വേദി
         ക്ലാസ് മാഗസിൻ
         പ്രവൃത്തി പരിചയം
         ശുചിത്വ സേന
         ഇക്കോക്ലബ്ബ്
         ലീഡർ ഫോർ ഓൾ

മാനേജ്‌മെന്റ്

     കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണ് ഗവൺമെന്റ് യുപി സ്കൂൾ മുഴക്കോത്ത്.കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ വിദ്യാലയം. പഞ്ചായത്തിന്റെ നിർലോഭമായ സഹായങ്ങൾ ഈ വിദ്യാലയത്തിനു ലഭിക്കുന്നുണ്ട്.

മുൻസാരഥികൾ

           മുൻ പ്രധാനാധ്യാപകർ
           ശ്രീ.മാധവൻ .ടി ,ശ്രീ പാക്കത്ത്  
          കുഞ്ഞികൃഷ്ണൻ, ശ്രീ' ഇയ്യക്കാട് രാഘവൻ, ശ്രീ കൊടക്കാട് നാരായണൻ, ശ്രീ കെ നാരായണൻ, ശ്രീ അമ്പാടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._മുഴക്കോത്ത്&oldid=1113961" എന്ന താളിൽനിന്ന് ശേഖരിച്ചത്