ജി. യു. പി. എസ്. മുഴക്കോത്ത്/എന്റെ വിദ്യാലയം
"ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന
തിരുമുറ്റത്തെത്തുവാൻ മോഹം
തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നോരാ നെല്ലി
മരമൊന്നുലുത്തുവാൻ മോഹം"
-------- ഓഎൻവി
1909 എൽ പി സ്കൂളായി ആരംഭിക്കുകയും 1980 ൽ യു പി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്യപ്പെട്ട നമ്മുടെ വിദ്യാലയം 114-ാം വാർഷികം ആഘോഷിക്കുകയാണ്. സബ് ജില്ലയിലെ തന്നെ പ്രാഥമിക വിദ്യാലയങ്ങളുടെ കൂട്ടത്തിൽ അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ പ്രഥമ സ്ഥാനത്താണ് നമ്മുടെ സ്ഥാനം. കലോത്സവങ്ങൾ, മറ്റു മത്സരങ്ങൾ,മേളകൾ അക്കാദമിക പരീക്ഷകൾ എന്നിവയിലെല്ലാം തന്നെ മികച്ച നേട്ടം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധ്യമായിട്ടുണ്ട് . കഴിഞ്ഞ രണ്ടു വർഷങ്ങളായി കോവിഡ് മഹാമാരിയുടെ പ്രയാസങ്ങൾ നമ്മൾ വലിയതോതിൽ അനുഭവിച്ച ഒരു കാലഘട്ടമാണ് നമ്മുടെ മുന്നിലുള്ളത് . അപ്പോഴും വിദ്യാർത്ഥികളുടെ അക്കാദമിക കാര്യങ്ങളിലും മാനസിക പിരിമുറുക്കം ഒഴിവാക്കുവാനുള്ള പ്രവർത്തനങ്ങളിലും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ആവിഷ്കരിക്കാൻ നമുക്ക് ആയിട്ടുണ്ട് ഭൗതികസാഹചര്യങ്ങളിൽ വളരെയധികം ബുദ്ധിമുട്ടിയിരുന്ന നമ്മുടെ വിദ്യാലയത്തിന് ഇന്ന് കെട്ടിടങ്ങളുടെയും മറ്റ് സൗകര്യങ്ങളുകളുടെയും കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സാധിച്ചിട്ടുണ്ട് ഇന്ന് ഭൗതികസൗകര്യങ്ങളുടെ കാര്യത്തിൽ മറ്റേതൊരു വിദ്യാലയത്തോടും കിടപിടിക്കുന്ന സൗകര്യങ്ങളാണ് നമുക്കുള്ളത് . ആവശ്യാനുസരണം ക്ലാസ്മേറികൾ മികച്ച ശാസ്ത്ര ഗണിതശാസ്ത്രലാബുകൾ . ലൈബ്രറി എന്നിവയും കുടിവെള്ളം. ടോയ്ലറ്റ് സൗകര്യം എന്നിവയും നമുക്ക് സ്വന്തമായുണ്ട് . പത്തോളം കമ്പ്യൂട്ടറുകൾ കൃത്യമായി പരിചരിച്ച് പ്രോജക്ടർ സൗകര്യത്തോടെ ക്ലാസുകൾ നടത്തുന്ന ഐടി ലാബ് നമ്മുടെ വിദ്യാർത്ഥികൾക്ക് നൽകുന്ന മെച്ചം വളരെയേറെയാണ് ഇതുകൂടാതെ വിദ്യാലയ ഹൈടെക്ക് വിദ്യാലയസങ്കല്പം വരുന്നതിനുമുമ്പ് സംസ്ഥാനത്തെ തന്നെ മാതൃകയാകും വിധം എല്ലാ ക്ലാസ് മുറികളും ലാപ്ടോപ്പ്, പ്രൊജക്ടർ, ഹൈസ്പീഡ് ഇൻറർനെറ്റ് കണക്ഷൻ എന്നിവ ലഭ്യമാക്കി സ്മാർട്ടാക്കി മാറ്റിയ ആദ്യ വിദ്യാലയവും, ചിലപ്പോൾ ഏക പ്രൈമറി വിദ്യാലയവും നമ്മുടേത് ആയിരിക്കും എന്നത് അഭിമാനകരമായ ഒരു നേട്ടമാണ്.
പഴയകാലവിദ്യാലയപ്രവർത്തനങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം