ജി. യു. പി. എസ്. മുഴക്കോത്ത്/Say No To Drugs Campaign
നമ്മുടെ കുട്ടികളെയും നാടിനേയും വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ലഹരി വിഴുങ്ങുന്നത് ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഏതൊരു നാടിന്റേയും ഏറ്റവും പ്രധാനപ്പെട്ട സമ്പത്ത് യുവതലമുറയാണ്. വിദ്യാസമ്പന്നരായ, ആരോഗ്യപരമായിമുന്നിൽ നിൽക്കുന്ന പുതു തലമുറ ആശങ്കാജനകമായ രീതിയിൽ ലഹരികൾക്ക് പിന്നാലെ പായുകയാണ്. ലഹരികൾക്ക് അടിമയായി ഏതു കുറ്റകൃത്യം ചെയ്യാനും ഭയമില്ലാത്തവരായി മാറുന്ന നമ്മുടെ കുട്ടികൾ, ഭീകരവാദം പോലെ തന്നെ സമൂഹത്തിന് ഭീഷണിയാകുന്നു. ഈ വിപത്തിനെ കൃത്യമായ ആസൂത്രണത്തോടെ നേരിടാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ നമ്മൾ ദുഃഖിക്കേണ്ടി വരും ലഹരി മാഫിയകൾ നമ്മുടെ വിദ്യാലങ്ങളിലും, ഗ്രാമങ്ങളിലും പിടിമുറുക്കുന്ന സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാൻ നമ്മൾ തയ്യാറായില്ലെങ്കിൽ ലഹരിക്കടിമയായി എന്തും ചെയ്യാനും മടിയില്ലാത്ത പുതുതലമുറക്കൊഷം ഭയന്ന് ജീവിക്കേണ്ടി വരുന്ന അവസ്ഥ സംജാതമാകും. അത് സംഭവിക്കാതിരിക്കാൻ രക്ഷിതാക്കൾ കുട്ടികളെ ശ്രദ്ധിച്ച് അതിനു വേണ്ടി സമയം കണ്ടെത്തി അവരോടൊപ്പം സമയം ചിലവഴിച്ച് അവരുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധിച്ച് അവർക്ക് സ്വഭാവവൈകല്യങ്ങളെ തിരിച്ചറിയേണ്ടതുണ്ട്.
ഇതിനായി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നുവരുന്നു.
ലഹരി വിരുദ്ധ ജാഗ്രതാസമിതി രൂപീകരണം
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസ്സ് കുട്ടികൾക്ക് ക്ലാസ്സ് ലഹരിക്കെതിരെ ദീപം തെളിക്കാം പോസ്റ്റർ രചനാശില്പശാല ലഹരിവിരുദ്ധറാലി |
---|