എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ഈ മഹാമാരിയിൽ"

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 1 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/അക്ഷരവൃക്ഷം/ഈ മഹാമാരിയിൽ" എന്ന താൾ എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ഈ മഹാമാരിയിൽ" എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ മഹാമാരിയിൽ


കൊന്ന പൂക്കും നേരം
കൊന്നു പൂക്കുന്നുവോ?
മൃതിയോട് മല്ലിട്ടു മല്ലിട്ടു നീയിന്ന്
നേടിയതെന്താണ്?
വേനലിൽ പൊഴിയുമിലകൾ പോൽ
പൊലിഞ്ഞ് പോകയാണീ ജീവനും
ഭൂമി മേൽ പാറിപ്പറന്നുല്ലസിക്കുന്നു നീ .....
മാനത്തെ മേഘങ്ങളെ
തൊട്ടുണർത്തി നീ .....
ചന്ദ്രനും ചൊവ്വയും നിൻ
കാൽച്ചുവട്ടിലായ്
മൃതി തൻ തണുത്ത കരസ്പർശമേൽക്കയാൽ
മരവിച്ച് നിൽപ്പൂ നീ കാലത്തിൻ വീഥിയിൽ
എന്നിട്ടു മിന്നും നീ
തമസ്സിൻ തടവറയിലല്ലോ
തോരാതെ പെയ്യുന്നൊരീ മഹാമാരി തൻ
ഓരത്ത്
ബാഷ്പ നൗകയിൽ നീ നീങ്ങവേ
മിന്നിത്തിളങ്ങുന്ന താരകം പോലുമേ
സൂര്യതാപത്താൽ മൃത്യു വരിക്കുന്നു
പിന്നെയുമെന്തിന് മാനവാ നീയിന്നും
ഭൂമിയിലെ കൈക്കുള്ളിലാക്കുന്നു
നന്മ ചെയ്യു നീ അന്യോന്യമെന്നുമേ
നന്മ മാത്രമേ നിനക്കും ഭവിക്കുള്ളൂ

 

MEERA
10 A എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - കവിത