ഗുരുദേവ വിലാസം എൽ.പി.എസ്
ഗുരുദേവ വിലാസം എൽ.പി.എസ് | |
---|---|
വിലാസം | |
തലശ്ശേരി 670692 | |
വിവരങ്ങൾ | |
ഫോൺ | 9567912638 |
ഇമെയിൽ | gdvlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14534 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീല എൻ.കെ |
അവസാനം തിരുത്തിയത് | |
10-05-2021 | MT 1259 |
ചരിത്രം
മൊകേരി ദേശത്തെ ആദ്യത്തെ നാട്ടെഴുത്തുശാലയാണ് ഇന്ന് മാക്കൂൽ പീടികയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗുരുദേവ വിലാസം എൽ.പി സ്കൂൾ.
ശ്രീ. നടക്കകത്ത് കുഞ്ഞികണ്ണൻ ഗുരുക്കളായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ . ഇന്ന് അദ്ദേഹത്തിന്റെ മകനായ ശ്രീ.എൻ.പി. പുരുഷോത്തമനാണ് മാനേജർ. പ്രീ പ്രൈമറി മുതൽ 5 വരെ ക്ലാസുകളാണ് ഈ വിദ്യാലയത്തിലുള്ളത്. അധ്യാപകരുടെയും പി ടി എ യുടെയും കൂട്ടായ്മയിലൂടെ പാഠ്യ-പാഠ്യേതര മേഖലകളിൽ സർവതോന്മുഖമായ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ് വിദ്യാലയം...
ഭൗതികസൗകര്യങ്ങൾ
പൊതു വിദ്യാലയ സംരക്ഷണ യജ്ഞ പരിപാടിയോടനുബന്ധിച്ച് എടുത്ത തീരുമാനപ്രകാരം നിലവിലുള്ള ഓട് മേഞ്ഞ കെട്ടിടങ്ങൾക്കു പകരം കോൺക്രീറ്റ് ബിൽഡിംഗിന് പണി നടന്നു കൊണ്ടിരക്കുന്നു. നിലവിലുള്ള എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതും ഫാൻ ഉള്ളതുമാണ്. ടൈൽ പാകിയതും സിമൻറിട്ടതുമായ തറകളാണുള്ളത്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ രീതിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഒരുക്കിയ 'ടോയ്ലററുകളുമുണ്ട്. ഭക്ഷണം പാചകം ചെയ്യാനും വിതരണം നടത്തുന്നതിനുമായി സൗകര്യപ്രദമായ രീതിയിലുള്ള പാചകപ്പുരയുമുണ്ട്.
കുടിവെള്ളത്തിനായി സ്കൂളിന് സ്വന്തമായി കിണറുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
1919ൽ മദ്രാസ് ഗവൺമെൻ്റിൽ നിന്നും അംഗീകാരം കിട്ടിയ ഈ വിദ്യാലയത്തിൻ്റെ സ്ഥാപക മാനേജർ ശ്രീ. നടക്കകത്ത് കുഞ്ഞിക്കണ്ണൻ ഗുരി ക്കളാണ് . അദ്ദേഹത്തിൻ്റെ മകനായ ശ്രീ.എൻ.പി. പുരുഷോത്തമനാണ് നിലവിലെ മാനേജർ.