പാനൂർ യു.പി.എസ്
പാനൂർ യു.പി.എസ് | |
---|---|
വിലാസം | |
തലശ്ശേരി പാനൂർ യു പി സ്കൂൾ ,പാനൂർ , 670692 | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഫോൺ | 04902317895 |
ഇമെയിൽ | spanoorup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14562 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Jeeja V |
അവസാനം തിരുത്തിയത് | |
20-04-2021 | Gokuldasp |
ചരിത്രം
1904 ൽ കൊട്ടാരത്തിൽ അപ്പു നമ്പ്യാരാണ് ഈ സ്കൂളിൻറെ സ്ഥാപകൻ.എൽ പി സ്കൂളായിട്ടാ ണ് പ്രവർത്തനം ആരംഭിച്ചത്.മലബാറിൽ ബാസൽ മിഷൻറെ പ്രവർത്തനം തുടങ്ങിയതോ ടെ സ്‌കൂൾ അവർ ഏറ്റെടുത്തു .ഇന്നത്തെ പാനൂർ പ്രൈമറി ഹെൽത്ത് സെൻറർ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു ഈ സ്ഥാപനം നടത്തിപോന്നത്.ബാസ ൽ മിഷൻകാർ ഇന്ന ത്തെ കെ കെ വി മെമ്മോറിയൽ സ്ഥിതിചെയ്യുന്ന സ്ഥലം വിലയ്ക്കു വാങ്ങി അവിടെ കെ ട്ടിടം നിർമ്മിച്ചു പ്രവർത്തനം ആരംഭിച്ചു.ധാരാളം പ്രവർത്തകർ മുന്നോട്ടു വരികയും സ്‌കൂ ൾ വളരെ വേഗത്തിൽ വളർന്ന് യു പി സ്കൂളായി ഉയരുകയും ചെയ്തു അവിടെ ഹൈസ്കൂൾ ആ രംഭിച്ചതോടെ യു പി സ്‌കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി.
കെ.കെ.അപ്പുക്കുട്ടി അടിയോടി അത് വിലക്ക് വാങ്ങുകയും ഇന്ന് നിൽക്കുന്ന സ്ഥല ത്ത് സ്‌കൂൾ ആരംഭിക്കുകയും ചെയ്തു. സി എച്ച് ഗോപാലൻ നമ്പ്യാർ,കാമ്പ്രത്ത് കുഞ്ഞപ്പ നമ്പ്യാർ,കുഞ്ഞികൃഷ്ണൻ അടിയോടി എന്നിവരെ സ്ഥിരം അധ്യാപകരാക്കി. കെ.കെ ബാല കൃഷ്ണൻ നമ്പ്യാരെ പ്രധാന അധ്യാപകനായും നിയമിച്ചു.
ശ്രീ കെ.തായാട്ടിൻറെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചതോടെ സ്‌കൂൾ പ്രശ സ്തിയുടെ അത്യുന്നതിയിലെത്തി.അപ്പുക്കുട്ടി അടിയോടി മാസ്റ്ററുടെ നിര്യാണത്തിനു ശേ ഷം സ്‌കൂൾ മാനേജരായത് ശ്രീ കെ കെ രാമചന്ദ്രനാണ്.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് റൂമിൻറെ പ്രത്യേകതകൾ
- (20*20) ൻറെ 18 വിശാലമായ ക്ലാസ് മുറികൾ.
- എട്ട് ക്ലാസ് മുറികളിൽ ടെലിവിഷൻ & യു.പി.എസ്
- പത്ത് ക്ലാസ് മുറികളിൽ ഐ.സി.ടി പ്രൊജക്ടർ,സ്ക്രീൻ
- എല്ലാ ക്ലാസുകളിലും ലാപ്ടോപ്.
- നൂതന രീതിയിലുള്ള ഇരിപ്പിടങ്ങൾ
- ടൈൽസ് പാകിയ ക്ലാസ് മുറികൾ
ടോയ്ലറ്റ് & ഷീ - ടോയ്ലറ്റ്
പ്രത്യേകതകൾ
- സ്കൂളിൻറെ ഓരോ നിലയിലും ടോയ്ലറ്റ് സൗകര്യം.
- മുതിർന്ന പെൺകുട്ടികൾക്ക് ഉപയോഗിക്കാൻ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഷീ-ടോയ്ലറ്റ്.
- നാപ്കിൻ ശാസ്ത്രീയമായി നിർമാർജ്ജനം ചെയ്യാനുള്ള സൗകര്യം
- നാപ്കിന്നുകൾ യഥാസമയം ലഭിക്കുന്നതിനു സഹായിക്കുന്ന യന്ത്രം ടോയ്.ലറ്റിൽ സജ്ജീകരിച്ചിരിക്കുന്നു.
ഓഫീസ് റൂം & സ്റ്റാഫ് റൂം,സ്‌കൂൾ ലൈബ്രറി & ക്ലാസ് ലൈബ്രറി
പ്രത്യേകതകൾ
- അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഓഫീസ്റൂം.
- ക്ലാസ് ലൈബ്രറി : കുട്ടികളുടെ ഭാഷാനൈപുണി വികസനത്തിനും വൈകാരിക വികസനത്തിനും സഹായിക്കുന്ന പുസ്തകങ്ങൾ ഓരോ ക്ലാസ് റൂമിലും സജ്ജീകരിച്ചിരിക്കുന്നു.
- അത്യാവശ്യ കാര്യങ്ങൾക്കായി സ്കൂളിൽ എത്തുന്ന രക്ഷിതാക്കൾക്ക് അത്യാധുനിക സൗകര്യ ങ്ങളോട് കൂടിയ കാത്തിരുപ്പ് മുറി.
കമ്പ്യൂട്ടർ ലാബ്
പ്രത്യേകതകൾ
- രണ്ട് കുട്ടികൾ വീതം ഇരുന്ന് കമ്പ്യൂട്ടർ ഉപയോഗിക്കുന്ന രീതിയിലുള്ള കമ്പ്യൂട്ടർലാബ്.
- ഇൻറ്റർനെറ്റ് സംവിധാനം.
- ഐ.ടി വിദ്യാഭ്യാസ രംഗത്തെ നൂതന സാധ്യതകൾ വിദ്യാർത്ഥികൾക്ക് സ്വയം മനസ്സിലാക്കാനും പ്രയോഗിച്ച് പഠിക്കാനുമുള്ള അവസരം.
പാഠ്യേതര പ്രവർത്തനങ്ങൾ
Manager
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.7769162,75.5532626| width=800px | zoom=12 }}