ഗവ.എൽ.പി.എസ്സ് മാലക്കര
ഗവ.എൽ.പി.എസ്സ് മാലക്കര | |
---|---|
വിലാസം | |
മാലക്കര ജി.എൽ.പി.എസ് മാലക്കര
, മാലക്കര പി.ഓമാലക്കര 689532 | |
സ്ഥാപിതം | 28 - 05 - 1913 |
വിവരങ്ങൾ | |
ഫോൺ | 0468 2317515 |
ഇമെയിൽ | malakkaraglps@gmail.com |
വെബ്‍സൈറ്റ് | www.glpsmalakkara.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37406 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധാ ദേവി . കെ |
അവസാനം തിരുത്തിയത് | |
29-12-2020 | Glpswikki |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിൽ ആറന്മുള പ്രദേശത്തെ ചെങ്ങന്നൂർ - കോഴഞ്ചേരി റോഡിൽ മാലക്കര ആൽത്തറ ജംഗ്ഷനിൽ ചെറുപ്പുഴക്കാട്ട് ദേവീക്ഷേത്രത്തിന് വടക്കു പടിഞ്ഞാറു ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു. ആറന്മുള വില്ലേജിൽ 2-ആം വാർഡിൽ സർവ്വേ നമ്പർ 90/7 ഇൽ 83.486 സെന്റ് സ്ഥലമാണ് വിദ്യാലയത്തിനുള്ളത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.
മാലക്കര - പേരിനു പിന്നിൽ - ഒരുകാലത്തു ഈ പ്രദേശത്തു വ്യത്യസ്ത തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന നാനാജാതി മതസ്ഥർ വളരെ സ്നേഹത്തോടെയും സഹകരണത്തോടെയും ജീവിച്ചിരുന്നു. ആയതിനാൽ ഈ പ്രദേശക്കാർക്ക് ഒരു കാര്യത്തിനും മറ്റുപ്രദേശക്കരെ ആശ്രയിക്കേണ്ടി വന്നിരുന്നില്ല. ആക്കാരണത്താൽ തന്നെ ഈ പ്രദേശക്കാർക്ക് വലിയ ദുഖങ്ങളോ പ്രയാസങ്ങളോ നേരിടേണ്ടി വന്നില്ല. "മാൽ" എന്നാൽ ദുഃഖം. മാൽ അക്കരെ എന്നാ വാക്കിൽ നിന്നാണ് മാലക്കര എന്ന വാക്കുണ്ടായത് എന്നാണ് വിശ്വാസം.
പാമ്പയാറ്റിൽ താഴത്തെത്തിൽ കടവിന് മധ്യത്തിലായി ഏകദേശം രണ്ടു സെന്റ് സ്ഥലത്ത് ഒരു വലിയ മാലി ഉണ്ടായിരുന്നു. പമ്പ ആറ്റിൽ എത്ര വെള്ളം പൊങ്ങിയാലും മാലി മുങ്ങുക ഇല്ലായിരുന്നു. അത്ര ഉയരം ഉണ്ടായിരുന്നു മാലിക്ക്. മാലിക്ക് അക്കരെ എന്നാ വാക്കിൽ നിന്നാണ് മാലക്കര ഉണ്ടായത് എന്നും ഒരു വിശ്വാസം ഉണ്ട്.
ചരിത്രം
1913 മെയ് മാസം 28 ആം തീയതി (കൊല്ലവർഷം 1088 ഇടവം 15ആം തീയതി ) സ്കൂൾ സ്ഥാപിതമായി. മുട്ടോൺ കുടുംബം ദാനമായ് നൽകിയ സ്ഥലത്ത് ക്രിസ്ത്യനികൾ അവരുടെ മതപഠനകേന്ദ്രമായി തുടങ്ങിയതാണ് ഈ സ്ഥാപനം. സമീപ പ്രദേശങ്ങളിൽ ആവിശ്യമായ വിദ്യാലയങ്ങൾ ഇല്ലാത്തതിനാൽ മത പഠന കേന്ദ്രത്തിനു നേതൃത്വം കൊടുത്തിരുന്ന സാധു കൊച്ചു കുഞ്ഞുപദേശി, മഹാകവി കെ വി സൈമൺ എന്നിവരുടെ ശ്രെമഫലമായി ഇതൊരു സ്കൂൾ ആക്കി മാറ്റുകയും സർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു.
ആറന്മുള 1913 മെയ് മാസം 28 ആം തീയതി (കൊല്ലവർഷം 1088 ഇടവം 15ആം തീയതി ) സ്കൂൾ സ്ഥാപിതമായി. മുട്ടോൺ കുടുംബം ദാനമായ് നൽകിയ സ്ഥലത്ത് ക്രിസ്ത്യനികൾ അവരുടെ മതപഠനകേന്ദ്രമായി തുടങ്ങിയതാണ് ഈ സ്ഥാപനം. സമീപ പ്രദേശങ്ങളിൽ ആവിശ്യമായ വിദ്യാലയങ്ങൾ ഇല്ലാത്തതിനാൽ മത പഠന കേന്ദ്രത്തിനു നേതൃത്വം കൊടുത്തിരുന്ന സാധു കൊച്ചു കുഞ്ഞുപദേശി മഹാകവി കെ വി സൈമൺ എന്നിവരുടെ ശ്രെമ ഫലമായി ഇതൊരു സ്കൂൾ ആക്കി മാറ്റുകയും സർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു.
ആദ്യകാലത്തു ഇതൊരു ഓല ഷെഡ്‌ടായിരുന്നു.പിന്നീട് ചെങ്കൽ ഭിത്തി കെട്ടി തേച് ഓട് ഇട്ടു. കാലപ്പഴക്കം മൂലം കെട്ടിടം ജീർണാവസ്ഥയിൽ ആയതിനാൽ 2007-8 ഇൽ അപകടം കൂടാതെ കുട്ടികളെ ഇരുത്താൻ 6×6 വലുപ്പത്തിൽ ഒരു മുറി ആറന്മുള ഗ്രാമപഞ്ചായത്ത് നിർമിച്ചു നൽകി.2010-11 ഇൽ നാല് ക്ലാസ്സ്‌മുറികളോട് കൂടിയ 25×6 വലിപ്പത്തിൽ ഉള്ള ഒരു കെട്ടിടവും ആറന്മുള ഗ്രാമപഞ്ചായത്ത് നിർമിച്ചു നൽകി. ഇത് നിർമിച്ചു നൽകുന്നതിനു പിന്നിൽ പ്രവർത്തിച്ച ഈ സ്കൂളിലെ പൂർവ വിദ്യാർഥിയും അന്നത്തെ വാർഡ് മെമ്പറും ആയിരുന്ന ബഹു : അഡ്വ എം എൻ സദാനന്ദൻ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത് സെക്രട്ടറി ആയിരുന്ന ശ്രീ ഓമനക്കുട്ടൻ,കുളനട ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ ആയിരുന്ന ശ്രീ രാജേന്ദ്രൻ തുടങ്ങിയ ബഹുമാന്യരെ ഈ അവസരത്തിൽ സ്മരിക്കുകയും അവരോടുള്ള നന്ദി അറിയിക്കുകയും ചെയ്യുന്നു.2014 ഓഗസ്റ്റിൽ ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡിറക്ടറുടെ അനുമതിയോടെ ആറന്മുള ഗ്രാമപഞ്ചായത്ത് പഴയ കെട്ടിടം ലേലം ചെയ്തു പൊളിച്ചു മാറ്റി. 2012 മുതൽ ഈ സ്കൂളിനോട് ചേർന്ന് പി റ്റി എയുടെ നേതൃത്വത്തിൽ പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു
പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പും വൃത്തിയും ഉള്ള ക്ലാസ്സ്‌മുറികൾ.. ടൈൽ പാകിയും വിശാലമായ മുറ്റം, ശാന്തമായ സ്കൂൾ അന്തരീക്ഷം, ശുദ്ധമായ കുടിവെള്ളം, കഞ്ഞിപ്പുര, ഊണുമുറി, സ്റ്റോർ റൂം സൗകര്യങ്ങൾ, വൃത്തിയുള്ള ശുചിമുറികൾ, റോഡ് സൗകര്യം തുടങ്ങിയവ.
മികവുകൾ
തുടർച്ചയായ വർഷങ്ങളിൽ കുട്ടികൾ LSS വിജയികൾ ആവുന്നു.2019-20 അധ്യയന വർഷത്തിൽ ശാസ്ത്രമേളയിൽ ലഖു പരീക്ഷണത്തിന് സമ്മാനർഹരായി. വർക്ക് എക്സ്പീരിയൻസ്, സ്പോർട്സ് ഇനങ്ങളിലും മികവ് തെളിയിച്ചു.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
ദിനാചരണങ്ങൾ
അധ്യാപകരുടെ നേതൃത്വത്തിൽ പ്രധാനപ്പെട്ട എല്ലാ ദിനചാരണങ്ങളും നടത്തുന്നു. സ്കൂൾ അസ്സെമ്പ്ളി, ബാലസഭ എന്നിവയിൽ ദിനച്ചാരണങ്ങൾക്കാണ് പ്രാധാന്യം.
ക്ലബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
{{#multimaps:9.408563,76.545662|zoom=10}} |