ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം | |
---|---|
വിലാസം | |
കുറ്റൂർ പാണ്ടിശ്ശേരിഭാഗം ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം , കുറ്റൂർ പി.ഒ, തിരുവല്ല,പത്തനംതിട്ട 689106 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0469-2614433,9495211766 |
ഇമെയിൽ | glpskuttoorpandichery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37304 (സമേതം) |
യുഡൈസ് കോഡ് | 32120600412 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റൂർ ഗ്രാമപഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷാകുമാരി പി |
അവസാനം തിരുത്തിയത് | |
22-12-2020 | Pcsupriya |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കുറ്റൂർ പാണ്ടിശ്ശേരിൽ കൊച്ചുപുരയ്ക്കൽ ശ്രീ പി വി ചാക്കോ (ഉണ്ണൂണ്ണി സർ ) എന്ന അധ്യാപകൻ പാണ്ടിശ്ശേരി മലയിൽ ശ്രീ പി സി എബ്രഹാം ,പട്ടുകാലായിൽ ശ്രീ പി ഓ ഉണ്ണിട്ടൻ ,കാത്ത നാശ്ശേരി ശ്രീ ഉതുപ്പ് എന്നിവരുമായി ചേർന്ന് പാണ്ടിശ്ശേരിഭാഗം എൽ പി എസ് എന്ന് പേര് നൽകി 1914ൽ ഈ സ്കൂൾ സ്ഥാപിച്ചു .1947 ൽ സർക്കാറിന് വിട്ടുകൊടുത്തു. നാട്ടിലേ മതേതര വിദ്യാഭാസത്തിനു നെടുംതൂണായിരുന്ന ഈ വിദ്യാലയമുത്തശ്ശി സമൂഹത്തിൽ വിവിധനിലകളിൽ പ്രഗത്ഭരായ അനേകം പ്രതിഭകളെ നാടിനു സമ്മാനിച്ചിട്ടുണ്ട്. വിവിധ കാരണങ്ങളാൽ 2016 ൽ ഏറ്റവും കുറഞ്ഞ(6) വിദ്യാത്ഥികളുമായി പിന്നാക്കാവസ്ഥയിൽ ആയി .
പുരോഗമനത്തിന്റെ പാതയിൽ
സർക്കാർ സ്കൂളുകളുടെ സർവ്വതോമുഖമായ ഉയർച്ചക്ക് കാരണമായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഈ സ്കൂളിന്റെ ഉയർച്ചക്കും വഴിതെളിച്ചു . വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ അക്കാദമികരംഗത്തു മാറ്റം കുറിച്ചു. ഭൗതികസൗകര്യം മെച്ചപ്പെടുത്തുന്നതിൽ കൈക്കൊണ്ട നിലപാടും പ്രായത്തിനനുസരിച്ചു അനുയോജ്യമായ ക്ലാസ്സുകളിൽ കുട്ടികളെ ചേർക്കുന്നതിനുള്ള പ്രത്യേക ഉത്തരവുകളും ശ്രദ്ധേയമാണ് . ഇത് പൊതുവിദ്യാലയങ്ങളെ പുത്തൻ ഉണർവിലേക്കു നയിച്ചു.2016 ജൂൺ 1 നു ശ്രീമതി ഉഷാകുമാരി പി പ്രഥമ അധ്യാപിക ആയി നിയമിതയായി.
2016 മുതൽ സ്കൂളിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ
. പൂർവ വിദ്യാർത്ഥി സംഘടന രൂപികരിച്ചു.
. പി ടി എ യുടെ നേതൃത്തത്തിൽ പ്രീ-പ്രൈമറി വിഭാഗം തുടങ്ങി.
. ഭൗതികസൗകര്യം മെച്ചപ്പെടുത്തി(ക്ലാസ്സ്മുറികൾ,പുതിയ പാചകപ്പുര ,ടോയ്‍ലെറ്റുകൾ,ബെഞ്ച്,ഡെസ്ക്,കംപ്യൂട്ടറുകൾ, അലമാര, തുടങ്ങിയവയുടെ ലഭ്യത)
. SSA,SSK ഫണ്ടുപയോഗിച്ചുള്ള പ്രവർത്തങ്ങൾ കാര്യക്ഷമം ആക്കി.
. ചിട്ടയോടെയുള്ള അക്കാദമിക പ്രവർത്തനങ്ങൾ.
. കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഉള്ള നവീകരണ പ്രവർത്തനങ്ങൾ.
. കുറ്റൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള സ്കൂൾ പച്ചക്കറി തോട്ടം
. തൊഴിലുറപ്പു പദ്ധതിപ്രകാരമുള്ള ശുചീകരണം ,ഹരിത വൽക്കരണം
. പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഊന്നൽ നൽകൽ.
വഴിത്തിരിവ്
ഈ സ്കൂൾ അദ്ധ്യാപിക ആയ ശ്രീമതി മറിയാമ്മ ജോസഫിന്റെ ജേഷ്ട സഹോദരിയും ബാംഗ്ലൂർ ഐ എസ് ആർ ഓ യിലെ എഞ്ചിനീയറും ആയ ശ്രീമതി സുജ എബ്രഹാമിന്റെ ശ്രമഫലമായി 2018 നവംബർ 19 ന് 16 ലക്ഷം രൂപ ചിലവിൽ ഐ എസ്.ആർ. ഓ യുടെ സി. എസ് .ആർ .ഫണ്ട് ഉപയോഗിച്ച് ആൻഡ്രിക്സ് കോർപറേഷൻ ലിമിറ്റഡ് രണ്ടു ക്ലാസ് മുറികൾ പണിതു സ്കൂളിന് സമർപ്പിയ്ക്കുകയുണ്ടായി .ഇത് സ്കൂളിന്റെ അഭിവ്യദ്ധിക്കു വലിയ പ്രചോദനമായി .
നിലവിലെ സാരഥികൾ
.ശ്രീമതി .ശ്രീലേഖ രഘുനാഥ് (കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) .ശ്രീമതി .ജയബിജു.(ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ) .ശ്രീ.ഇ.എം.പ്രസാദ് (വാർഡ് മെമ്പർ)
.അധ്യാപകർ.
.ഉഷാകുമാരി .പി.(പ്രഥമാധ്യാപിക) .മറിയാമ്മ ജോസഫ് .ശ്രീജ.ടി.ആർ. .ലക്ഷ്മി ചന്ദ്രൻ (അവധിയിൽ ) .ലേഖ.എ. .സംതൃപ്തി.വി.നായർ (പ്രീ -പ്രൈമറി ടീച്ചർ)
.അനധ്യാപകർ.
.ശ്രീ.ജോസഫ് ജോസഫ്(പി.ടി.സി.എം.) .ശ്രീമതി.ലീലാമ്മ ഏബ്രഹാം(പാചകത്തൊഴിലാളി) .ശ്രീമതി.പുഷ്‌പാദേവി.കെ.ബി.(പ്രീ-പ്രൈമറി ആയ)
..എസ്.എം.സി.അംഗങ്ങൾ..
.ശ്രീ.റോയ് അഗസ്റ്റിൻ.(എസ്.എം.സി.ചെയർമാൻ) .ശ്രീമതി.രജനി.ആർ.കൃഷ്ണൻ.(എസ്.എം.സി.വൈസ് ചെയർമാൻ) .ശ്രീമതി.പ്രജിത.ജെ.ശശി.(മാതൃ സമിതി പ്രസിഡന്റ്) .ശ്രീ.പ്രേം പോൾ.മന്നത്ത്(പ്രീ-പ്രൈമറി വിഭാഗം പ്രതിനിധി)
.പൂർവ്വവിദ്യാർഥി സംഘടന -അംഗങ്ങൾ -
.ശ്രീ.അശോക്‌കുമാർ.വി.എം.വഞ്ചിമലയിൽ (പ്രസിഡന്റ്) .ശ്രീ.ഗോപി.പി.ഒ.മലയിൽ (സെക്രട്ടറി) .ശ്രീ.പി.എ.ഐസക്.പാണ്ടിശ്ശേരിൽ(റിട്ടയേർഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) .ശ്രീ.എം.ആർ.പരമേശ്വരൻപിള്ള.വടക്കേ മാമ്പറമ്പിൽ(എക്സ് സർവീസ് മാൻ) .ശ്രീ.ടി. കെ.സുകുമാരൻ.താഴത്തുമലയിൽ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ) .ശ്രീ.വി.ആർ.രാജേഷ്.വഞ്ചിമലയിൽ .ശ്രീ.സുനിൽ കുമാർ. വി.എം.വഞ്ചിമലയിൽ .ശ്രീ.സുധീർ കുമാർ.തടത്തിൽ
.
കുറ്റൂർ ഗ്രാമപഞ്ചായത്ത്,പൂർവ്വവിദ്യാർഥി സംഘടന,പി.ടി.എ.അംഗങ്ങൾ,അധ്യാപകർ,അനധ്യാപകർ-എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തങ്ങൾ മൂലം കുട്ടികളുടെ എണ്ണം ആറിൽ നിന്ന് അറുപതിലേക്കു എത്തുന്നു.
ഭൗതികസൗകര്യങ്ങൾ
.ക്ലാസ് മുറികൾ-6 (2018 ൽ ഐ.എസ്.ആർ.ഒ നിർമിച്ചു നൽകിയ രണ്ടു ക്ലാസ് മുറി ഉൾപ്പടെ) .പാചക പുര(2018 ൽ കുറ്റൂർ ഗ്രാമപഞ്ചായത്ത് നിർമിച്ചു നൽകിയത്) .ആൺകുട്ടികളുടെ ടോയ്‌ലറ്റ് -2,പെൺകുട്ടികളുടെ ടോയ്‌ലറ്റ്-2 അംഗപരിമിതർക്കുള്ള ടോയ്‌ലറ്റ്-1(3ടോയ്‍ലെറ്റുകൾ കുറ്റൂർ ഗ്രാമപഞ്ചായത്ത് 2019ൽ നിർമിച്ചു നൽകിയത്).യൂറിനൽസ്-2, .ഭാഗികമായ ചുറ്റുമതിൽ, .ബാംഗ്ലൂർ ഐ. എസ്.ആർ.ഒ.യിൽ നിന്നും 2018ൽ ലഭിച്ച പഴയ കംപ്യൂട്ടറുകൾ,ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന അഡ്വക്കേറ്റ്.മാത്യു.ടി.തോമസ്2019ൽ അനുവദിച്ച ഒരു കംപ്യൂട്ടർ ,കേരളസർക്കാരിന്റെ ഐ.ടി.വകുപ്പിൽ നിന്നും 2020 ൽ ലഭിച്ച പ്രൊജക്ടർ 1,ലാപ്ടോപ്പ് 1-ഇവ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ് .മൈക്ക് സെറ്റ്,അലമാരകൾ,ഓഫീസ് ചെയർ,പ്ലാസ്റ്റിക് ചെയർ,റാക്ക്,ബെഞ്ച്,ഡെസ്ക്,ഫാനുകൾ(കുറ്റൂർ ഗ്രാമപഞ്ചായത്തിൽ നിന്നും ജനകീയാസൂത്രണ പദ്ധതി പ്രകാരം-2017,2018 വർഷങ്ങളിൽ ലഭിച്ചത്. .പഴയ സ്കൂൾ കെട്ടിടം നവീകരിച്ചു നൽകിയത് (2019 ലെ പ്രോജെക്ട്) .വാട്ടർ ഫിൽറ്റർ
.ഭൗതിക സൗകര്യങ്ങളുടെ മെച്ചപ്പെടൽ സ്കൂളിന്റെ പുരോഗതിക്കു വലിയ പങ്കു വഹിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേർക്കാഴ്ച
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
{{#multimaps: 9.3696588,76.5968496|zoom=10}} |