ഇടയാറന്മുള പ്രദേശത്ത് വെള്ളപ്പൊക്ക ദുരിതം നേരിടുന്നവർക്കുവേണ്ടി എ എം എം എച്ച് എസ്എസ് ഇടയാറന്മുള സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കിടക്കുന്ന ആളുകൾ ഉടനടി ബന്ധപ്പെടുക . എച്ച് എം ഫോൺ നമ്പർ : 9946653323.ക്യാമ്പ് ഓഗസ്റ്റ് 15 മുതൽ ഓഗസ്റ്റ് 27 വരെ ഉണ്ടായിരുന്നു.
കോവിഡ്19
സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം 2019(കോവിഡ്19). 2019–20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ്-2 വൈറസ് ആണ്.ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു.രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്കുചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പകരാൻ സാധ്യതയുള്ളത്.രോഗാണുസമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്.വ്യക്തിശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു.ചുമയ്ക്കുമ്പോൾ മൂക്കും വായയും മൂടുന്നതിലൂടെ രോഗാണുവ്യാപനം കുറെയേറെ തടയാം.
രോഗബാധിതരിൽ പനി, ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുണ്ടാവാം.ഇത് ന്യുമോണിയക്കും ബഹു-അവയവ സ്തംഭനത്തിനും കാരണമാകാം. നിലവിൽ വാക്സിനോ നിർദ്ദിഷ്ട ആൻറിവൈറൽ ചികിത്സയോ ഇല്ല.ഈ രോഗത്തിന് 1% മുതൽ 4% വരെ മരണനിരക്ക് കണക്കാക്കുന്നു. രോഗബാധിതരുടെ പ്രായമനുസരിച്ച് മരണനിരക്ക് 15 ശതമാനം വരെയാകാം.രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ, പരിചരണം, പരീക്ഷണാത്മക നടപടികൾ എന്നിവ ഉൾപ്പെടുന്ന പ്രതിരോധനടപടികളാണ് ചെയ്യാനാവുന്നത്.
ലോകം മുഴുവനും പ്രതിസന്ധിയുടെ കാലഘട്ടമാണിത്. കോവിഡ്19 എന്ന രോഗത്തിന് മുന്നിൽ മനുഷ്യൻ നിസ്സഹായനായി നിൽക്കുന്ന കാലഘട്ടമാണ്. ഈ കാലഘട്ടത്തിലേക്ക് പ്രതീക്ഷയുടെ ചെറുതിരി നാളമായ പ്രവർത്തനങ്ങളാണ് എ.എം.എം എസ്.പി.സി ,എൻ.സി.സി യൂണിറ്റുകൾ കാഴ്ചവെക്കുന്നത്.
സ്കൂൾ വാർത്തകൾ
മാനസിക ഉല്ലാസപ്രവർത്തനങ്ങൾ
ശ്രീ ശ്രീ രവി ശങ്കർ ആർട്ട് ഓഫ് ലിവിങ് സംഘടനയുടെ ആഭിമുഖ്യത്തിൽ ആർട്ട് ഓഫ് ലിവിങ്ങിലെ അദ്ധ്യാപകരായ ശ്രീമതി സിനി , ശ്രീമതി അംബിക സുബ്രമണ്യം , സീ വിവേക് തുടങ്ങിയവർ കുട്ടികൾക്ക് വേണ്ടി നിരവധി മാനസിക ഉല്ലാസപ്രവർത്തനങ്ങൾ സെപ്തംബർ 6ാം തിയതി സ്കൂളിൽ നടത്തി.
മെഡിക്കൽ ക്യാമ്പ്
മഹാപ്രളയത്തിന് ശേഷം പകർച്ചവ്യാധികൾ ഭീതി പടർത്തിയ നാടിനു സ്വാന്തനവുമായി മലയാള മനോരമയുടെയും ബിലീവേഴ്സ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ ആറാട്ടുപുഴ മിഷൺ ആക്ഷ്ൻ സെന്ററിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ ധാരാളം കുട്ടികളെ പങ്കെടുപ്പിച്ചു. കുട്ടികൾക്ക് മെഡിക്കൽ കിറ്റുകളും സൗജന്യമായി ലഭിച്ചു
കേരള ഫ്ലഡ് റെസ്പോൺസ് 2018
ബയോ സ്പാർക്
സ്റ്റേറ്റ് കലോൽസവരംഗങ്ങൾ വിക്‌ടേഴ്‌സ് ചാനലിലൂടെ
ഹൈടെക് ക്യാമറ ട്രെയിനിങ്
സ്‌റ്റെപ്സ് 2019 ക്ലാസ് 6 പരീക്ഷ
ശതാപ്തി ആഘോഷം
ലഹരിവിമോചന ബോധവൽക്കരണ പ്രവർത്തനങ്ങൾ
ഓണ പൂക്കളം
ഗണിത ക്ലബ്ബ് വാർത്തകൾ
എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് വിദ്യാലയ പ്രഖ്യാപനം
ഇടയാറന്മുള എ.എം.എം ഹയർ സെക്കണ്ടറി സ്കൂളിൽ എന്റെ സ്കൂൾ ഹൈടെക്' പദ്ധതി പൂർത്തീകരണത്തോടനുബന്ധിച്ച് 2020 ഒക്ടോബർ 12 രാവിലെ 11 മണിക്ക് കോവിഡ് 19 പ്രോട്ടോകോളിന് വിധേയമായി, ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നടത്തുന്ന ഹൈടെക് സ്കൂൾ - ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം എന്ന പരിപാടിയുടെ സംപ്രേക്ഷണം വിക്ടേഴ്സ് ചാനലിലൂടെ വീക്ഷിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി. സ്കൂൾ ഹൈടെക് പ്രഖ്യാപനം പി ടി എ പ്രസിഡന്റ് ശ്രീ സജു ജോർജ് നിർവഹിച്ചു യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ, ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ എം, സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ, അധ്യാപകരായ ജെബി തോമസ് ,ടിസി തോമസ് ,ആശ പി മാത്യു തുടങ്ങിയവർ പങ്കെടുത്തു .
സമ്പൂർണ ഹൈടെക് വിദ്യാലയ പ്രഖ്യാപനം(12/10/2020)
സമ്പൂർണ്ണ സ്കൂൾ വിക്കി പ്രഖ്യാപന പരിശീലനം
തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ സമ്പൂർണ്ണ സ്കൂൾ വിക്കി പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായുള്ള പരിശീലനം 31/10/2020ശനിയാഴ്ച 10.30എ എം ന് ബഹുമാനപ്പെട്ട തിരുവല്ല ഡി.ഇ.ഒ പി.ആർ പ്രസീന മാഡത്തിന്റെ അദ്ധ്യക്ഷതയിൽ ഗൂഗിൾ മീറ്റിലൂടെ നടന്നു.തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ മാസ്റ്റർ ട്രെയിനർ ആയ ശ്രീ.സോണി പീറ്റർ സർ യോഗത്തിന് നേതൃത്വം നൽകി. യോഗത്തിൽ തിരുവല്ല,മല്ലപ്പള്ളി, പുല്ലാട് ,വെണ്ണിക്കുളം, ആറന്മുള സബ് ജില്ലകളുടെ എ ഇ ഒ മാരും, എല്ലാ മാസ്റ്റർ ട്രയിനർമാരും ,തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എല്ലാ എസ്. ഐ. റ്റി. സി മാരും പങ്കെടുത്തു.
ഈ ഗൂഗിൾ മീറ്റിലൂടെ അവരവരുടെ സ്കൂൾ വിക്കി പേജിൽ എങ്ങനെയാണ് വിവരശേഖരണം ,എഡിറ്റിംഗ് ഇവ നടത്തുന്നത് എന്നുളള നൂതന ആശയങ്ങൾ പങ്ക് വച്ചു. സീനിയർ എസ് ഐ റ്റി സി യും ഇപ്പോൾ ഹെഡ്മിസ്ട്രസും ആയ സൂസൻ ടീച്ചർ അവരുടെ സ്കൂളിലെ ചരിത്രം ശേഖരിച്ച വഴികളും ,ഏങ്ങനെയാണ് സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിൽ പകർത്തേണ്ടതെന്നും വ്യക്തമാക്കി. സ്കൂളിന്റെ കൂട്ടായ ഉദ്യമത്തിലൂടെ മാത്രമേ സ്കൂൾ വിക്കി പൂർണ്ണതയിലെത്തുകയുള്ളു എന്ന ആശയം സോണി സർ എല്ലാ അദ്ധ്യാപകർക്കും പകർന്നു നൽകി.
സമ്പൂർണ സ്കൂൾ വിക്കി പ്രഖ്യാപന പരിശീലനം(31/10/2020)
നല്ല പാഠം പദ്ധതി
യൂണിഫോം വിതരണം
പ്രളയത്തിൽ സ്കൂൾ യൂണിഫോം നഷ്ട്ട്ടപ്പെട്ട കുട്ടികൾക്ക് മസ്കറ്റ് ഓർത്തഡോക്സ് ചർച്ച് 20000 രൂപ നൽകി യൂണിഫോം തുന്നി കൊടുത്തു.
പ്രളയ ബാധിതർക്ക് കൈത്താങ്ങ് .....ഭവന നിർമ്മാണം.
1993 ബാച്ച് പൂർവവിദ്യാർഥികൾ 100000 രൂപ പ്രളയ ബാധിതകൂട്ടികളുടെ കുടുംബത്തിന് നൽകി സഹായിച്ചു .പ്രളയത്തോടെ വീട് നഷ്ടപെട്ട ഞങ്ങളുടെ പ്രിയ വിദ്യാർഥികളുടെ കുടുംബത്തിന് 100000 രൂപ സംഭാവന നൽകുന്ന സുമനസ്സുകൾ.
വൈദ്യ സഹായ പദ്ധതി
1996 - 97 ബാച്ച് പൂർവ്വവിദ്യാർഥികൾ നിർധനരായ അർബുദം ബാധിച്ച ഞങ്ങളുടെ രണ്ടു രക്ഷിതാക്കൾക്ക് 50000 രൂപ വീതം ധന സഹായം നൽകി.നല്ല പാഠം പ്രവർത്തങ്ങൾ ......06/10/2018 ശനിയാഴ്ച പൂർവ വിദ്യാർഥികളുടെ സഹായ വിതരണം ......വൈദ്യ സഹായ പദ്ധതി