ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ

22:50, 3 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ
പ്രമാണം:Gbhschengannur.jpg
വിലാസം
ചെങ്ങന്നൂർ

689121
,
ആലപ്പുഴ ജില്ല
സ്ഥാപിതം07 - 06 - 1878
വിവരങ്ങൾ
ഫോൺ04792453565
ഇമെയിൽgovthsforboyschengannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്36005 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീല കെ ദാസ്
അവസാനം തിരുത്തിയത്
03-12-2020Abilashkalathilschoolwiki


പ്രോജക്ടുകൾ




ചരിത്രം

മദ്ധ്യ തിരുവിതാംകൂറിെൻറ വിദ്യാഭ്യാസമേഖലയിൽ തനതായ പ്രവർത്തനപാരമ്പര്യമുള്ള വിദ്യാലയമാണ് ചെങ്ങന്നൂർ ഗവ. ബോയ് സ് ഹൈസ്ക്കൾ. 1878 - ൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം ചെങ്ങന്നൂരിെൻറ വിദ്യാഭ്യാസസാംസ്ക്കാരികമണ്ഡലത്തിൽ എന്നും പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. നിലവിലിരുന്ന കെട്ടിടം ഐ. എച്ച്. ആർ. ഡി. യുടെ എഞ്ചിനീയറിങ് കോളേജിന് കൈമാറിയപ്പോൾ ഈ വിദ്യാലയം ചെങ്ങന്നൂർ ഗവ. ഗേൾസ് സ്ക്കൂളിെൻറ സമീപത്തുള്ള കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു.തനതായ പ്രവർത്തനശൈലികൾക്ക് രൂപം നൽകി വിജ്ഞാനത്തിെൻറ ദീപശിഖ പകർന്നു നൽകുന്ന സർക്കാർ വിദ്യാലയമാണ് ചെങ്ങന്നൂർ ഗവ. ബോയ് സ് ഹൈസ്ക്കൂൾ. |

ഭൗതികസൗകര്യങ്ങൾ

ഒാഫീസ്, ക്ലാസ്സ് മുറികൾ, എന്നിവ അനുയോജ്യമായി വിന്യസിച്ച സ്ക്കൂൾ കെട്ടിടം, എൽ. സി. ഡി. പ്രൊജക്ടർ, ലാപ് ടോപ്പ്, ഹാൻഡിക്യാമറ എന്നിവയുള്ള സ്മാർട്ട് ക്ലാസ്സ് റൂം, സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,വിപുലമായ പുസ്തകശേഖരമുള്ള ഗ്രന്ഥശാലയും വായനശാലയും , ശുദ്ധജലസംവിധാനം, ശുചിത്വമുള്ള ശൗചാലയങ്ങൾ, കുട്ടികളുടെ പഠനപാഠ്യേ തരപ്രവർത്തനങ്ങൾക്ക് അനുകൂലമായ വിദ്യാലയ അന്തരീക്ഷം.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്ക്കൂൾ ഏറ്റെടുത്ത കമ്പ്യൂട്ടർ സാക്ഷരതയിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവപങ്കാളിത്തം. കാർഷികകൂട്ടായ്മയിൽ കുട്ടികൾ ഒരുക്കിയ കൃഷിത്തോട്ടം പദ്ധതി. ഗണിതശാസ്ത്രസമിതിയുടെ അക്കങ്ങൾ എന്ന ഗണിതശാസ്ത്രമാസിക. സയൻസ് ക്ല ബിെൻറ ചാന്ദ്രയാൻ ചിത്രലേഖനം. സാമൂഹ്യശാസ്ത്രസമിതിയുടെ സാമൂഹ്യസർവ്വേകൾ. വിദ്യാരംഗംകലാസാഹിത്യവേദിയുടെ സാഹിത്യസംഘം, അഭിനയസംഘം. എൻ. സി. സി., 10 കേരള ബറ്റാലിയനിലെ മികച്ച യൂണിറ്റ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ശ്രീ. എൻ. വേണുഗോപാൽ
  • ശ്രീമതി.രാജമ്മ. എം. ബി
  • ശ്രീമതി.ജമീലാ ബീവി
  • ശ്രീമതി.ആലീസ് ജോർജ്ജ്
  • ശ്രീമതി.ഗ്രേസിയമ്മ. ടി. ‍ഡി
  • ശ്രീമതി.ടി. എസ്. ഉഷ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പത്മശ്രീ ഡോ. പി. എം. ജോസഫ്
  • ബാരിസ്റ്റർ ജോർജ്ജ് ജോസഫ്
  • ശ്രീ. രവീന്ദ്രൻ പുലിയൂർ (സാഹിത്യം)
  • ശ്രീ. പോത്തൻ ജോസഫ് (പത്രപ്രവർത്തനം)
  • ശ്രീ. എൻ. വേണുഗോപാൽ (റിട്ട. ഹെഡ് മാസ്റ്റർ)
  • ശ്രീ. കെ. രാധാകൃഷ്ണൻനായർ (റിട്ട. ഡി. എസ്. പി.)
  • ശ്രീ. കെ. കെ. രാജേന്ദ്രൻ (മുൻ പി. ടി. എ. പ്രസിഡൻറ്,സാമൂഹ്യ പ്രവർത്തകൻ)

വഴികാട്ടി