സെന്റ്ജോൺസ് .എൽ .പി .എസ്സ് .ഇരവിപേരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:58, 30 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
സെന്റ്ജോൺസ് .എൽ .പി .എസ്സ് .ഇരവിപേരൂർ
വിലാസം
ഇരവിപേരൂർ

സെന്റ് ജോൺസ്‌ എൽ.പി.എസ്‌, ഇരവിപേരൂർ പി ഒ , തിരുവല്ല , പത്തനംത്തിട്ട
,
689542
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ9744615969
ഇമെയിൽeraviperoorstjohns@gmail.com
കോഡുകൾ
സ്കൂൾ കോഡ്37311 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജൂലി ലിസി ഉമ്മൻ
അവസാനം തിരുത്തിയത്
30-11-2020Pcsupriya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇരവിയുടെ ഊര് എന്നറിയപ്പെടുന്ന സ്ഥലമാണ് ഇന്നത്തെ ഇരവിപേരൂർ. ചരിത്രപരവും ഐതിഹ്യപരവുമായ പെരുമയേറുന്ന നാടാണിത്. വിദ്യാഭ്യാസപരമായി ഉയർന്നനിലവാരം പുലർത്തുന്നവരാണ് കൂടുതൽ ആളുകളും. ഈ നാടിന്റെ തിലകക്കുറിയായി ഈ സ്കൂൾ നിലനിൽക്കുന്നു. ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിൽ ഇരവിപേരൂർ ജംഗ്ഷന് സമീപം തിരുവല്ല-കുമ്പഴ സ്റ്റേറ് ഹൈവേയോട് ചേർന്നാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . എല്ലാ കുട്ടികൾക്കും ഗുണനിലവാരം ഉള്ള വിദ്യാഭാസം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത്. 1905 ൽ സ്കൂൾ ആരംഭിച്ചു. സ്ഥലപരിമിതി മൂലം 1964 ൽ എൽ.പി വിഭാഗം ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് മാറ്റി. വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ ഒരു അനുഗ്രഹമാണ് .


ഭൗതികസൗകര്യങ്ങൾ

ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ഉള്ള ഈ സ്കൂളിന് അഞ്ചു ക്ലാസ് മുറികൾ ഉണ്ട്. ഓഫീസ് മുറിയും, സ്റ്റോർ റൂമും, കുട്ടികൾക്ക് ആഹാരം പാകം ചെയ്യുന്നതിന് അടുക്കളയും ഉണ്ട് . വിശാലമായ കളിസ്ഥലം ഉണ്ട്. കുടിവെള്ള സൗകര്യം, കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ശുചിമുറികൾ എന്നിവയുമുണ്ട്. കുട്ടികളുടെ സാങ്കേതിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ഗവണ്മെന്റൽ നിന്നും മൂന്നു ലാപ്ടോപ്പുകളും സ്‌പീക്കറുകളും രണ്ടു പ്രോജെക്ടറുകളും നമ്മുടെ സ്കൂളിനു ലഭിച്ചു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ സർഗ്ഗവാസനകളെ വളർത്തുന്നതിന് വേണ്ടി എല്ലാ ആഴ്ചയിലും കലാമത്സരങ്ങൾ നടത്തുന്നു. മികച്ച പ്രേകടനം കാഴ്ചവെക്കുന്ന കുട്ടികളെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.

  • ഇക്കോ ക്ലബ്ബ്
  • സയൻസ് ക്ലബ്
  • സ്പോർട്സ് ക്ലബ്ബ്
  • ആർട്സ് ക്ലബ്

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപികമാർ

  1. ജൂലി ലിസി ഉമ്മൻ (പ്രധാനാധ്യാപിക)
  2. ലൗലി അന്ന അലക്സ്
  3. ഷൈനി മോൾ എബ്രഹാം
  4. എലിസബത്ത് ജോസി

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

തിരുവല്ല -കോഴഞ്ചേരി റൂട്ടിൽ ഇരവിപേരൂർ ജംഗ്ഷനിൽ നിന്നും 100M ദൂരം. {{#multimaps: 9.3827801, 76.6420107 | width=800px | zoom=16 }}