ഗവ. എസ്. വി. എൽ .പി. എസ്. ചേരിയ്കൽ
ഫലകം:Prettyurl G.u.p.s.poozhikadu
ഗവ. എസ്. വി. എൽ .പി. എസ്. ചേരിയ്കൽ | |
---|---|
വിലാസം | |
ചേരിയ്കൽ ഗവ. എസ്. വി. എൽ .പി. എസ്. ചേരിയ്കൽ, പന്തളം , 689501 | |
സ്ഥാപിതം | 01 - 01 - 1932 |
വിവരങ്ങൾ | |
ഫോൺ | 04734252762 |
ഇമെയിൽ | svlpscherickal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38319 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ. രവീന്ദ്രൻ |
അവസാനം തിരുത്തിയത് | |
29-11-2020 | 38319 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം മുൻസിപ്പാലിറ്റിയിലെ ചേരിക്കൽ എന്ന പ്രദേശത്ത് ഈ വിദ്യാലയം
സ്ഥിതിചെയ്യുന്നു.കമ്മ്യൂണിസ്റ്റ് നേതാവും മുൻമന്ത്രിയുമായിരുന്ന എം.എൻ.ഗോവിന്ദൻനായരുടെ നേതൃത്വത്തിലാണ് ഈ വിദ്യാല
യം സ്ഥാപിച്ചത്.പിന്നീട് ഗാന്ധിജിയുടെ പന്തളം സന്ദർശന സമയത്ത് എം.എൻ.ഗോവിന്ദൻനായരുടെ ശ്രമഫലമായി അദ്ദേഹത്തെ
ഈ വിദ്യാലയത്തിൽ കൊണ്ടുവന്നതോടെ സ്കൂളിന് ചരിത്രപ്രാധാന്യം കൈവന്നു.ഈ സ്കൂളിന്റെ ആരംഭവും അതിനുവേണ്ടി ക്ലേശങ്ങൾ
സഹിച്ചവരുടെ കഥയും ഗാന്ധിജിയുടെ സന്ദർശനവുമെല്ലാം മഹാനായ എം.എൻ.ഗോവിന്ദൻനായരുടെ ആത്മകഥയായ 'എമ്മെന്റെആത്മകഥ' യിലെ 17, 18 അധ്യായങ്ങളിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.കൂടാതെ പന്തളത്തുകാർക്ക് അഭിമാനിക്കാവുന്ന,
പ്രശസ്ത നോവലിസ്റ്റ് ബന്യാമിന്റെ 'മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ ' എന്ന നോവലിൽ നമ്മുടെ സ്കൂളിന്റെസ്ഥാപന
ചരിത്രം പരാമർശിക്കന്നുണ്ട്. കൊല്ലവർഷം 1107 ഇടവം 5 ക്രിസ്തുവർഷം 1932മെയ് 18 ബുധനാഴ്ച ഈ സ്കൂൾ ആരംഭിച്ചതായി സ്കൂൾ രേഖകളിൽ കാണുന്നു.ശക്തമായ എസ്.എം.സി യുടെയും മുനിസിപ്പാലിറ്റി, പൊതുസമൂഹം, പൂർവവിദ്യാർത്ഥികൾ എന്നിവരുടെയും സഹകരണത്തോടെ സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.കലാസാംസ്ക്കാരികസാമൂഹ്യ രാഷ്ട്രീയരംഗങ്ങളിലെ നിരവധി പ്രതിഭകൾ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്. വിദ്യാഭ്യാസരംഗത്ത് മികവുറ്റ പ്രവർത്തനങ്ങളിലൂടെ ചേരിക്കലിന്റെ അഭിമാനമായി ഈ വിദ്യാലയം നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.സ്മാർട്ട് ക്ലാസ്റൂമുകളാണ്.ശുചിമുറികൾ ആവശ്യത്തിനുണ്ട്.കുട്ടികൾക്ക്
കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിശാലമായ കളിസ്ഥലമുണ്ട്.പ്രത്യേകം കഞ്ഞിപ്പുരയുണ്ട്.ജൈവവൈവിധ്യ പാർ
ക്ക് ഒരുക്കിയിട്ടുണ്ട്. വലിയൊരു പുസ്തക ശേഖരം തന്നെയുണ്ട്.ക്ലാസ് മുറികളിൽ വായനമൂല ഒരുക്കിയിട്ടുണ്ട്.
മികവുകൾ
2019-20 വർഷത്തെ ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ.പി.വിഭാഗം തമിഴ് പദ്യംചൊല്ലലിൽ ഒന്നാംസ്ഥാനം,
കന്നട പദ്യം ചൊല്ലൽ ഒന്നാം സ്ഥാനം, മലയാളം പദ്യം ചൊല്ലൽ രണ്ടാം സ്ഥാനവും എ ഗ്രേഡും,
ആക്ഷൻസോങ്-രണ്ടാം സ്ഥാനവും എ ഗ്രേഡും(മലയാളം),മൂന്നാം സ്ഥാനം(ഇംഗ്ലീഷ്),
നാടോടിനൃത്തം മൂന്നാം സ്ഥാനവും ലഭിച്ചു.
യു.പി വിഭാഗത്തിൽ ഇംഗ്ലീഷ് സ്കിറ്റിനും ഉറുദു സംഘഗാനത്തിനും ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.
റവന്യു ജില്ല സ്കൂൾകലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.
ഉപജില്ല ഗണിത ക്വിസിൽ എൽ.പി.വിഭാഗം ഒന്നാം സ്ഥാനം നേടി.
ശിശുദിനാഘോഷം-ഇംഗ്ലീഷ് പ്രസംഗത്തിൽ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിൽ മത്സരിക്കാനുളള അർഹതനേടി. ഇങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾ അവരുടെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു.
പ്രവൃത്തിപരിചയമേളയിലും കുട്ടികൾ കഴിവ് തെളയിച്ചിട്ടുണ്ട്.നാടക
മുൻസാരഥികൾ
പ്രശസ്തരായപൂർവവിദ്യാർഥികൾ
കലാസാംസ്ക്കാരികസാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽപ്രാഗത്ഭ്യം തെളിയിച്ച ധാരാളം പ്രതിഭകൾ ഈ വിദ്യാലയത്തിലെ
പൂർവ്വവിദ്യാർത്ഥികളാണ്.അവരിൽ ചിലരെക്കുറിച്ച് ഇവിടെ പരാമർശിക്കട്ടെ.
ശ്യാം മോഹൻ- സയന്റിസ്റ്റ്(സ്കോളർഷിപ്പോടെയുളള വിദേശ പഠനം)
പ്രിയരാജ് ഭരതൻ-നാടക നടൻ,
പ്രിയത ഭരതൻ- നാടകരചന,
ലാൽകൃഷ്ണ- സംഗീതസംവിധായകൻ
അജിതകുമാർ-കവിതാരചന,നാടക രചന
പ്രദീപ്-ആർട്ടിസ്ററ്
പി.കെ.കുമാരൻ-എക്സ്.എം.എൽ.എ
ദിനാചരണങ്ങൾ
അധ്യാപകർ
2020-21 അധ്യയന വർഷത്തിൽ ഈ സ്കൂളിൽ സേവനം നടത്തുന്ന അധ്യാപകർ