പി.വി.എൽ.പി.എസ്. അടൂർ
പി.വി.എൽ.പി.എസ്. അടൂർ | |
---|---|
പ്രമാണം:.jpg | |
വിലാസം | |
അടൂർ അടൂർപി.ഒ/ , പത്തനംത്തിട്ട 691523 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 9495764701 |
ഇമെയിൽ | pvlpsadoor2012@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38240 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംത്തിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംത്തിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫിലോമിന തോമസ് |
അവസാനം തിരുത്തിയത് | |
21-11-2020 | 38240 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
വളരെ മനോഹരമായ ഇരുനില കെട്ടിടം .465 ചാ . സെ മി rവിസ്തീർണ്ണം .8 മുറികളും ,സ്കൂളിന് പിറകിലായി വിശാലമായ ഒരു ഡൈനിങ്ങ് ഹാളും ഉണ്ട് .കൂടാതെ ടി വി ,ലാപ് ടോപ് ,പ്രൊജക്ടർ ,ടോയ്ലറ്റ് ,കുടിവെള്ള സൗകര്യം ,ഗ്രൗണ്ട് ,സ്കൂൾ ബസ് സൗകര്യം ,ജൈവ വൈവിധ്യ പാർക്ക് ,അടുക്കള തുടങ്ങി എല്ലാം സ്കൂളിന്റെ പ്രത്യേകത ആണ് .കൂടാതെ എല്ലാ മുറികളിലും ഫാൻ ,ലൈറ്റ് ,ക്ലാസ് ലൈബ്രറിയും പ്രവർത്തിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബിക് ക്ലബ്
- ലഹരി വിമുക്ത ക്ലബ്
- വർക്ക് എക്സ്പീരിയൻസ് ക്ലബ്
- ആർട്സ് ആൻഡ് &സ്പോർട്സ് ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമതി മോളി ടീച്ചർ ,അറബിക് അദ്ധ്യാപിക ശരീഫ ബീവി , എം കെ മറിയാമ്മ ,സാറാമ്മ ചാക്കൊ ,ഇ എം ഗീ വര്ഗീസ് ,മേരി ജേക്കബ് ,റോസ്ലി ,സിസ്റ്റർ എസ്തർ ,സിസ്റ്റർ നൊബെർട് ,വൈ സൂസമ്മ തുടങ്ങിയവർ ഈ സ്കൂളിന്റെ മുൻ അദ്ധ്യാപകർ ആയിരുന്നു .
നേട്ടങ്ങൾ
സ്കൂൾ നവതി ആഘോഷം2017 ൽ ഒരു വര്ഷം നീണ്ടു നിന്ന ആഘോഷ പരിപാടികളോടെ ആഘോഷിച്ചു .തുടർച്ചയായ മൂന്ന്(2017,18,19) വർഷങ്ങൾ സ്കൂൾ കലോത്സവത്തിൽ അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുകയും ,ബാലകലോത്സവത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നിലനിർത്തുകയും ചെയ്തിട്ടുണ്ട് .
എൽ എസ എസ പരീക്ഷയിൽ കഴിഞ്ഞ വര്ഷം( 2019)നാല് കുട്ടികൾ അർഹത നേടി .
കല ,കായിക പ്രവർത്തി പരിചയ മേളകളിൽ തിളക്കമാർന്ന വിജയം നേടുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അടൂരിലും പരിസര പ്രദേശത്തുമുള്ള പല പ്രമുഖ രാഷ്ട്രീയ മത സാമൂഹിക വ്യക്തികളും ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളാണ്. കർണാടക മുൻ ചീഫ് സെക്രട്ടറി ഫിലിപ്പോസ് മത്തായി ഐ എ എസ ,അടൂർ മുൻസിപ്പൽ കൗൺസിലോർ അഡ്വക്കേറ്റ് ഷാജഹാൻ ,മുൻ മന്ത്രി അടൂർ പ്രകാശ് എന്നിവർ അവരിൽ ചുരുക്കം ചിലർ മാത്രമാണ് .
വഴികാട്ടി ;
അടൂർ ടൗണിൽ നിന്നും ഏകദേശം ഒരു 400 mtr അകലെ സ്ഥിതി ചെയ്യുന്നു .അടൂർ പുനലൂർ ബസ് റൂട്ടിൽ ഗാന്ധി പാർക്കിന്റെ ഇടതു വശത്തുള്ള കാതോലിക്കാ പള്ളിയുടെ സമീപത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|