Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും
ഓണാഘോഷം
കോവിഡ് - 19 പശ്ചാത്തലത്തിൽ വിദ്യാലയത്തിൽ ഓണാഘോഷം ഓൺലൈനായി ആണ് നടത്തിയത്. ഈ ആഘോഷത്തിൽ പരമാവധി വിദ്യാർത്ഥികളും പങ്കാളികളായിരുന്നു. അതിൽ ഓണപ്പൂക്കളം, ഓണപ്പാട്ട്, ഓണച്ചൊല്ലുകൾ, ഓണപ്പതിപ്പ് , ഓണക്കളികൾ എന്നീ ഇനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ ഓണനുഭവങ്ങൾ വീഡിയോ ആയി പങ്കു വെച്ചു. കുടുംബത്തോടെയുള്ള ഓണനുഭവം ഒരുമയും ഐക്യവും ഉണ്ടാകാൻ സാധിച്ചിരുന്നു. വ്യത്യസ്ത നിറത്തിലുള്ള പൂക്കളം കൊണ്ട് മനോഹരമായിരുന്നു. ആകർഷകമായ ഓണപ്പതിപ്പുകൾ നിർമിച്ചു. പല താളത്തിലും ഈണത്തിലും ഓണപ്പാട്ടുകളും പാടി അവതരിപ്പിച്ചു. കുട്ടികളുടെ ഓണക്കളികൾ അതി മനോഹരമായിരുന്നു. ഈ വർഷത്തെ ഓണാഘോഷം വളരെ മനോഹരമായി നടന്നു.
വിദൂര വേദി
ലോകമാകെ വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. കൊറോണ വൈറസിന്റെ വ്യാപനം ജീവിതത്തിന്റെ നാനാ തുറകളിലും വരുത്തിയ മാറ്റം വളരെ വലുതാണ്. കോവി ഡ് - 19 നമ്മുടെ വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വിദ്യാലയങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുന്നു. വിദ്യാർത്ഥികൾ വീടിന്റെ സുരക്ഷയിൽ ഓൺലൈൻ പഠനത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്നു. ഇതൊരു താല്കാലിക സംവിധാനമാണെങ്കിലും ഒരു പരിധി വരെ നല്ല രീതിയിൽ തന്നെ നടന്നു വരുന്നു. അധ്യാപകരും കൂട്ടുകാരുമില്ലാതെ വിരസമായ അധ്യയന സമയമാണ് ഓരോ വിദ്യാർത്ഥിയും നേരിടുന്നത്. ഇത് അവരെ മാനസികമായി ബാധിക്കുന്നു. ഈ അവസ്ഥയിൽ ഉല്ലാസവും ഉന്മേഷവും ഒപ്പം പ്രോത്സാഹനവും നൽകാനായി ചിറ്റൂർ ജി.വി.എൽ.പി.എസിലെ അധ്യാപകർ കുട്ടികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ശ്രീമതി.ലില്ലി ടീച്ചറുടെ സജീവമായ നേതൃത്വം ഇതിന് ശക്തിയേകി.
ഒരു കലോത്സവ നടത്തിപ്പിന്റെ അതേ രീതിതന്നെയാണ് ഓൺലൈൻ കലോത്സവവും പിന്തുടർന്നത്. മത്സര ഇനങ്ങളും അവ വാട്ട്സ് ആപ് വഴി അയയ്ക്കേണ്ട തീയതികളും സമയവും മറ്റും നോട്ടീസിലൂടെ ഓരോ ക്ലാസ് ഗ്രൂപ്പിനും അറിയിപ്പ് നൽകി. തുടർന്ന് നിർദ്ദിഷ്ട തീയതികളിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ച വീഡിയോകൾ ക്ലാസ്ടീച്ചർക്ക് അയച്ചു. ഇങ്ങനെ ലഭിച്ചവയിൽ നിന്ന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ ക്ലാസ് ടീച്ചർമാർ കണ്ടെത്തി. ഓരോ മത്സരയിനത്തിനും വിധിനിർണയത്തിന് ഓരോ അധ്യാപകർക്ക് ചുമതല ഏൽപ്പിച്ചിരുന്നു. ക്ലാസ് ടീച്ചർമാർ കണ്ടെത്തിയ 3 മികച്ച പ്രകടനങ്ങൾ അതാത് ഇനങ്ങളുടെ ചുമതലയുള്ള അധ്യാപകർക്ക് അയച്ചു കൊടുത്തു. ഇങ്ങനെ ഓരോ മത്സര വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവരെ കണ്ടെത്തി ഫലപ്രഖ്യാപനം നടത്തി. അധ്യാപകരുടെ ഗ്രൂപ്പിൽ നിന്നും ക്രോഡീകരിച്ച മത്സരഫലം ക്ലാസ് ഗ്രൂപ്പുകളിലൂടെ വിദ്യാർത്ഥികൾക്ക
|