എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
10:23, 2 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19857 (സംവാദം | സംഭാവനകൾ)
എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്
വിലാസം
പറപ്പൂർ
സ്ഥാപിതം1901
വിവരങ്ങൾ
ഫോൺ04832751889
ഇമെയിൽamlpsparappurwest@gmail.com
കോഡുകൾ
സ്കൂൾ കോഡ്19857 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
02-10-202019857


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പറപ്പൂര് പഞ്ചായത്തിലുള്ള വിദ്യാലയങ്ങളില് ഏറ്റവും പഴക്കം ചെന്ന ഒരു വിദ്യാലയമാണ് കടലുണ്ടിപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന പറപ്പൂര് വെസ്റ്റ് എ.എം.എല്.പി സ്കൂള്. ഏകദേശം 110 വര്ഷം പക്കം ചെന്ന ഈ വിദ്യാലയമുത്തശ്ശി ഇപ്പോഴും ആ പഴക്കം രൂപത്തില് കാത്തു സൂക്ഷിക്കുന്നു. ചുറ്റുപാടുമുള്ള എല്ലാ വിദ്യാലയങ്ങളും പുതുപുത്തന് കെട്ടിടങ്ങളില് വിലസുമ്പോള് PRE-KER BUILDING ല് നിന്ന് മോചനം ലഭിക്കാതെ നിര്ധനയായിട്ടങ്ങനെ കഴിയാനാണ് ഈ സ്കൂളിന്റെ തലവിധി. ആധികാരികമായ രേഖകളുടെ അടിസ്ഥാനത്തില് 1901 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊളക്കാട്ടില് മൊല്ല കുടുംബം ഓത്തുപള്ളിയായി ആരംഭിച്ച സ്ഥാപനമാണ് പിന്നീട് സ്കൂളായി മാറയത്. പിന്നോക്കാവസ്ഥയില് നിന്നിരുന്ന മുസ്ലിം സമുദായത്തെ ഉയര്ത്തിക്കൊണ്ട് വരാനായി അക്കാലത്തെ ബ്രിട്ടീഷ് സര്ക്കാര് ഉദ്യോഗസ്ഥര് ഓത്തുപള്ളി മൊല്ലാക്കമാരെ സ്വാധീനിച്ച് ചെറിയ സ്കൂളുകള് ആരംഭിച്ചു. ഇത്തരം സ്കൂളുകള്ക്ക് ബ്രിട്ടീഷ് സര്ക്കാരില് നിന്ന് തുച്ഛമായ ഗ്രാന്റ് ലഭിച്ചിരുന്നു. അക്കാലത്ത് വളരെ പ്രശസ്തിയാര്ജ്ജിച്ചൊരു ഓത്തുപള്ളിയായിരുന്നു ഇത്. വിദൂരദിക്കില് നിന്നു പോലും കുട്ടികള് ഇവിടെ പഠിക്കാന് വന്നിരുന്നു. അന്ന് ഓത്തുപള്ളി നടത്തിയിരുന്ന അഹമ്മദ് കുട്ടി മൊല്ലയുടെ പ്രശസ്തിയാരിുന്നു പലരേയും ഇങ്ങോട്ട് ആകര്ഷിച്ചത്. പേര് ഓത്തുപള്ളി എന്നായിരുന്നെങ്കിലും ഈ പ്രദേശത്തെ ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു ഇത്. നാട്ടിലെ പ്രമുഖരെല്ലാം ഒത്തുകൂടുകയും പ്രശ്നങ്ങള് ചര്ച്ചചെയ്യുകയും ചെയ്തിരുന്നു. പാണക്കാട്ട് തങ്ങള് കുടുംബത്തില് നിന്നുള്ളവരും ഇവിടെ പഠിച്ചിരുന്നു. ഓത്തു പള്ളിയില് വരുന്നവര്ക്ക് സ്കൂള് വിദ്യാഭ്യാസംകൂടെ ലഭിച്ചിരുന്നതിനാല് മതഭൌതിക വിദ്യാഭ്യാസ കേന്ദ്രമായി ഈ സ്കൂളും ഓത്തുപള്ളിയും മാറിയിരുന്നു. സ്കൂള് വിദ്യാഭ്യാസത്തോട് അന്ന് പൊതുവെ താത്പര്യം കുറവായിരുന്നെങ്കിലും ഈ പ്രദേശത്തെ സ്ഥിതി വ്യത്യസ്തമായിരുന്നു. ദാരിദ്ര്യമായിരുന്നു അന്നത്തെ പ്രധാന പ്രശ്നം. സ്കൂളിലെ കുട്ടികള്ക്ക് നാട്ടിലെ പലപ്രമുഖരും ഉച്ചക്കഞ്ഞി നല്കിയിരുന്നു. ഇതും സ്കൂളിലേക്ക് കുട്ടികളെ ആകര്ഷിക്കാന് സഹായിച്ചു. നാട്ടില് എഴുത്തും വായനയും അറിയാവുന്നവരെ അധ്യാപകന്മാരായി നിയമിച്ചു. കുറ്റിക്കാട്ടില് മായു മാസ്റ്റര്, കുട്ടിക്കാട്ടില് മൊയ്തീന് മാസ്റ്റര്, സഖാവ് ടി.പിയുടെ ഉപ്പ എന്നിവര് അതില് പെടുന്നു. അന്ന് സാഹുമാസ്റ്റര് എന്ന ഒരു സൂപ്പര് വൈസര് ഉണ്ടായിരുന്നു. അയാള് വന്ന് കുട്ടികളെ വിളിച്ചുകൂട്ടി പരീക്ഷ നടത്തി. സ്കൂളിന് അംഗീകാരം കിട്ടി. മഞ്ചേരിയിലാണ് അന്ന് AE Office. പിന്നീട് കോട്ടക്കലേക്ക് മാറ്റി. മാനേജരായിരുന്നു ആദ്യകാലത്ത് ശമ്പളം കൊടുത്തിരുന്നത്. 85% of the assessed grand എന്നതായിരുന്നു കണക്ക്. മാനേജര്ക്ക് വര്ഷത്തിലൊരിക്കല് സര്ക്കാര് ഗ്രാന്റ് നല്കും. മലബാറിലെ പല ഓത്തുപള്ളികളും സ്കൂളാകുകയും അന്നത്തെ മൊല്ലാക്കമാരായിരുന്ന മാനേജര്മാര് പലരും അവരുടെ വിദ്യാലയങ്ങള് മറ്റുള്ളവര്ക്ക് വില്കുകയും ചെയ്തപ്പോള് ഈ വിദ്യാലയം ഇന്നും കൈമാറ്റം ചെയ്യപ്പെടാതെ തുടരുന്നു. കൊളക്കാട്ടില് അബ്ദുല് ഖാദര് എന്ന ഞങ്ങളുടെ പഴയകാല മാനേജര് മരണപ്പെട്ടതിന് ശേഷം മകള് പാത്തുമ്മയുടെ മാനേജ്മെന്റിന് കീഴിലാണ് ഇപ്പോള് സ്കൂള് പ്രവര്ത്തിക്കുന്നത്.2019 മുതൽ അബ്ദുൽ കാദർ ന്റെ മകൻ കൊളക്കാട്ടിൽ മൂസ്സ എന്നവരാണ് സ്കൂളിന്റെ മാനേജർ ആയിട്ട് തുടരുന്നത്

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടർ ലാബ്
  4. കളിസ്ഥലം


പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. ഇംഗ്ലീഷ് /മികവുകൾ
  2. പരിസരപഠനം/മികവുകൾ
  3. ഗണിതശാസ്ത്രം/മികവുകൾ
  4. പ്രവൃത്തിപരിചയം/മികവുകൾ


വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.