ഗവ. യു.പി.ജി.എസ്. തിരുവല്ല
ഗവ. യു.പി.ജി.എസ്. തിരുവല്ല | |
---|---|
വിലാസം | |
തിരുവല്ല ഗവ. യു.പി.എസ്. തിരുവല്ല , 689101 | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 9447945566 |
ഇമെയിൽ | gmupgstvla@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37262 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി ഗീത.R |
അവസാനം തിരുത്തിയത് | |
29-09-2020 | GMUPGS |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല ബ്ലോക്കിൽ 1890ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പ്രശസ്തമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് തൊട്ടടുത്തായി ശാന്തമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.ഇവിടെ 7 ക്ലാസ് മുറി കളുണ്ട്. അധ്യാപനേതര പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട് . സ്കൂളിന് അതിർത്തി മതിൽ ഉണ്ട്. സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യമുണ്ട്. സ്കൂളിന് ഒരു കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഗണിതലാബ്, സയൻസ് ലാബ് എന്നിവയുണ്ട്.വികലാംഗരായ കുട്ടികൾക്ക് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ റാമ്പ് ഉണ്ട്.വിദ്യാർത്ഥി സൗഹൃദ പ്രീ പ്രൈമറി ക്ലാസ്റൂം, ജൈവ വൈവിധ്യ ഉദ്യാനം, സുരക്ഷിതമായി സ്കൂളിൽ എത്തിച്ചേരുവാൻ വേണ്ട വാഹന സൗകര്യം ഇവയെല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.
പ്രധാനാധ്യാപിക
ശ്രീമതി. ഗീത. R
സ്‌റ്റാഫ്
- ശ്രീമതി. ഗീത. R-പ്രധാനാധ്യാപിക
- ശ്രീ. തോമസ് കുര്യാക്കോസ് -പി ഡി ടീച്ചർ
- ശ്രീമതി. രമാദേവി -പി.ഡി. ടീച്ചർ
- ശ്രീമതി. പ്രസീതാദേവി - ജൂനിയർ ഹിന്ദി ലാംഗ്വേജ് ടീച്ചർ
- ശ്രീമതി. ജാസ്മിൻ മോൾ -UPST
- ശ്രീമതി. രമ്യ . S-LPST
- ശ്രീമതി. ഹരിപ്രിയ -LPST
- ശ്രീമതി. പ്രിയ .S-UPST
- ശ്രീ. അഭിരാജ് -office attendant
- ശ്രീ. ബിജു-PTCM
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്.
- സയൻസ് ക്ലബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജൈവ വൈവിദ്ധ്യ ഉദ്യാനം.
- ഇംഗ്ലീഷ് ക്ലബ്
*നേർക്കാഴ്ച
മികവു പ്രവർത്തനങ്ങൾ
വിവിധ പഠന പ്രവർത്തനങ്ങളുംപാഠ്യേതര പ്രവർത്തനങ്ങളും അടുക്കും ചിട്ടയോടും നടന്നുവരുന്നു.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ സബ്ജില്ലാ തലത്തിൽ മികച്ച വിജയം .വിവിധ ഭാഷാ പ്രയോഗം മെച്ചപ്പെടുത്തുന്ന പദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് ,സുരിലി ഹിന്ദി, എന്നിവയും ഗണിത വിജയം , ശ്രദ്ധ തുടങ്ങിയ പദ്ധതികളുടെ പരിശീലനവും നടന്നുവരുന്നു. കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നു. LSS,USS സ്കോളർഷിപ്പുകൾക്ക്പരിശീലനം , ഭാഷാ അസംബ്ലി, പഠനയാത്ര , ദിനാചരണങ്ങൾ എന്നിവ മികച്ച രീതിയിൽ നടന്നു വരുന്നു .
സ്കൂൾ ചിത്രങ്ങളിലൂടെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|