സെന്റ് മേരീസ് എൽ.പി.എസ്. നിരണം

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 27 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37256tvla (സംവാദം | സംഭാവനകൾ) (സ്കൂൾ ചിത്രം)
സെന്റ് മേരീസ് എൽ.പി.എസ്. നിരണം
വിലാസം
തിരുവല്ല

നിരണം പി.ഒ, തിരുവല്ല
,
689621
സ്ഥാപിതം01 - 06 - 1887
വിവരങ്ങൾ
ഫോൺ0469-2747577
ഇമെയിൽstmaryslps1@gmail.com
കോഡുകൾ
സ്കൂൾ കോഡ്37256 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ആഷ ജേക്കബ്
അവസാനം തിരുത്തിയത്
27-09-202037256tvla


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മാർത്തോമാശ്ലീഹായുടെ പാദസ്പർശമേറ്റ പരിപാവനമായ നിരണം പ്രദേശത്ത് 1887 സ്ഥാപിതമായതാണ് ഈ വിദ്യാലയം. 133 വർഷം പ്രായമുള്ള ഒരു മുതുമുത്തശ്ശി ആണ് ഈ വിദ്യാലയം എങ്കിലും പ്രൗഡിയോടെ ഇന്നും നിലകൊള്ളുന്നു. നിരണം പ്രദേശം പഴയ കാലത്ത് ഒരു ചെറിയ തുറമുഖ ഗ്രാമമായിരുന്നു മണിമലയാർ പുണ്യനദിയായ പമ്പയുടെയും സംഗമ സ്ഥലത്തിനു സമീപം ആണ് ഈ ഗ്രാമം. ക്രിസ്തുവിന്റെ ശിഷ്യനായിരുന്ന മാർത്തോമാ ശ്ലീഹാ എ.ഡി 54 ഇവിടെ എത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നു. ഈ ക്രിസ്തുശിഷ്യൻ എ.ഡി 54 സ്ഥാപിച്ച കേരളത്തിലെ പുരാതന ദേവാലയങ്ങളിൽ ഒന്നായ നിരണം വലിയ പള്ളി എന്ന പേരിൽ അറിയപ്പെടുന്ന സെന്റ്‌ മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് പ്രമുഖരെ വാർത്തെടുക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിനു സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ കെട്ടിടങ്ങൾ പഴയരീതിയിൽ ഉള്ളവയാണ് ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ് മുറികളും ഒരു ഓഫീസ് മുറി അധ്യാപകരുടെ മുറി കൂടാതെ കുട്ടികൾക്ക് ആഹാരം പാചകം ചെയ്യുന്നതിന് ഒരു അടുക്കള, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉള്ള ശുചി മുറികളുമുണ്ട്. 2019 ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഹാൾ നിർമ്മിക്കുകയുണ്ടായി. ഇലക്ട്രിസിറ്റി, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ എന്നിവയും സ്കൂളിൽ ലഭ്യമാണ്

മികവുകൾ

സ്കൂൾ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു ആഴ്ചയിൽ രണ്ടു ദിവസം സ്കൂൾ അസംബ്ലി നടത്തുന്നുണ്ട് മാസത്തിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി ആണ് നടത്തുന്നത്. സമൂഹത്തിൽ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അശരണർക്ക് കൈത്താങ്ങ് എന്ന ഒരു പരിപാടി സ്കൂൾ പ്രത്യേക മികവു പ്രവർത്തനമായി ഏറ്റെടുത്തു നടത്തി വരുന്നു. കലാകായിക പ്രവൃത്തി പരിചയ മേള കളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു പ്രതിഭാസംഗമം സർഗവിദ്യാലയം ക്വിസ് ബോക്സ് ദിനാചരണങ്ങൾ പഠനോത്സവം ഉല്ലാസഗണിതം ഗണിതവിജയം സുരീലി ഹിന്ദി തുടങ്ങിയ പരിപാടികളും ഇവിടെ നടത്തി വരുന്നു.

മുൻസാരഥികൾ

  1. ശ്രീമതി കെ. സി. ശോശാമ്മ
  2. ശ്രീ കെ. വി. ജോസഫ്
  3. ശ്രീമതി മറിയം നൈനാൻ
  4. ശ്രീമതി സി.സി. അച്ചാമ്മ
  5. ശ്രീ കെ. സി. നൈനാൻ
  6. ശ്രീമതി എം. ജി. സൂസമ്മ
  7. ശ്രീമതി സൂസൻ പി. ജോർജ്
  8. ശ്രീമതി നിർമ്മല എബ്രഹാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പല പൂർവ വിദ്യാർത്ഥികളും കാലയവനികക്കുള്ളിൽ മൺ മറഞ്ഞു പോയി. അനേകം വൈദികശ്രേഷ്ഠർക്ക് ജന്മംനൽകിയ ഒരു പള്ളിക്കൂടം ആണ് ഇത്. കഥാപ്രസംഗത്തിൽ ലൂടെയും നിരവധി സിനിമകളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ സംസ്ഥാന അവാർഡ് ജേതാവ് ഡോക്ടർ നിരണം രാജൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

ദിനാചരണങ്ങൾ

  1. പരിസ്ഥിതി ദിനം
  2. വായനാദിനം
  3. ചാന്ദ്രദിനം
  4. സ്വാതന്ത്ര്യ ദിനം
  5. ഹിരോഷിമാ ദിനം
  6. ഓണാഘോഷം
  7. ഗാന്ധിജയന്തി
  8. കേരള പിറവി
  9. ക്രിസ്തുമസ്
  10. റിപ്പബ്ലിക് ദിനം

പ്രധാനപ്പെട്ട ദിനാചരണങ്ങൾ ഇവയൊക്കെയാണ്.

അദ്ധ്യാപകർ

  1. ശ്രീമതി ആഷ ജേക്കബ്
  2. ശ്രീമതി ഷൈനി വർഗീസ്
  3. ശ്രീമതി മനു കുര്യാക്കോസ്
  4. ശ്രീമതി ശോഭ കുമാരി പി.എസ്.
  5. ശ്രീമതി സേതു ബി. പിള്ള

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി